വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

വിജയുടെ ഒപ്പമുള്ളവർ ചെയ്യുന്ന സെെബർ ആക്രമണങ്ങളെക്കുറിച്ച് നടന്റെ പിതാവ് എസ്എ ചന്ദ്രശേഖർ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. കുറച്ചാളുകൾ ചേർന്ന് ഒരു ട്വിറ്റർ ​ഗ്രൂപ്പുണ്ടാക്കുന്നു. അതിൽ വിജയും ഉണ്ട്. വിജയ്ക്ക് പുറത്ത് നടക്കുന്നതൊന്നും അറിയില്ല. ഒരു ഇരുമ്പ് കൂട്ടിനുള്ളിലാണ്. ഇവർ വാർത്തയുണ്ടാക്കുന്നു. ഉദാഹരണമായി എന്നെയെ‌ടുത്താൽ വിജയുടെ അച്ഛൻ ഈ സ്ഥലത്ത് വെച്ച് വിജയ്നെക്കുറിച്ച് മോശമായി സംസാരിച്ചു എന്ന് പോസ്റ്റുണ്ടാക്കും. ഇല്ലാത്ത കാര്യം അവർ ഉണ്ടാക്കും. രാവിലെ മുതൽ വെെകുന്നേരം വരെ അത് ഷെയർ ചെയ്യിക്കുന്നു. വിജയ് ഇത് കാണും. അങ്ങനെ കള്ളം സത്യമായി മാറുമെന്നും എസ്എ ചന്ദ്രശേഖർ പറഞ്ഞു.

'വിമർശിക്കാൻ പോയാൽ രേണു കൂടുതൽ കാണിക്കും, കുൽസിതത്തിന് ഉപയോ​ഗിക്കുമെന്ന് മെറ്റ പോലും വിചാരിച്ച് കാണില്ല'
'വിമർശിക്കാൻ പോയാൽ രേണു കൂടുതൽ കാണിക്കും, കുൽസിതത്തിന് ഉപയോ​ഗിക്കുമെന്ന് മെറ്റ പോലും വിചാരിച്ച് കാണില്ല'
Vijay  SA Chandrasekhar

ഒരു കാലത്ത് അച്ഛനായിരുന്നു വിജയ്ക്ക് എല്ലാം. നായകന് വേണ്ട സ്ക്രീൻ പ്രസൻസോ അഭിനയ മികവോ ഇല്ലെന്ന് പറഞ്ഞ് പല ഫിലിം മേക്കർസും വിജയിയെ തുടക്ക കാലത്ത് തള്ളിക്കളിയുകയാണുണ്ടായത്. അവ​ഗണനകളും പരിഹാസവും വിജയ്നെ അക്കാലത്ത് ബാധിച്ചുയ എന്നാൽ മകനെ വെച്ച് എസ്എ ചന്ദ്രശേഖർ സിനിമകൾ ചെയ്തു. ‌‌‌എസ്എ ചന്ദ്രശേഖർ സംവിധാനം ചെയ്ത നാളെയ തീർപ്പ് എന്ന സിനിമയിലാണ് വിജയ് ആദ്യം നായകനായി അഭിനയിക്കുന്നത്. അന്ന് 18 വയസാണ് വിജയുടെ പ്രായം.മറ്റ് ഫിലിം മേക്കേർസുമായി സംസാരിച്ച് വിജയ്ക്ക് അവസരങ്ങൾ നൽകി. തൊണ്ണൂറുകളുടെ അവസാനത്തിലാണ് വിജയ്ക്ക് വലിയ വിജയം നേടി സിനിമകൾ ലഭിക്കുന്നത്.

രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ വിജയ് സൂപ്പർതാരമായി വളർന്നു. ഇതോടെ അച്ഛന് വിജയിലുള്ള സ്വാധീനം കുറഞ്ഞു. വിജയ്ക്ക് ചുറ്റും അനുയായികളുണ്ടായി. അച്ഛനെ പോലും ഇവർ വിജയിൽ നിന്നും അകറ്റി നിർത്തെന്നും വാദമുണ്ട്. വിജയ് രാഷ്ട്രീയത്തിലേക്കിറങ്ങണെന്നും പിതാവ് ആ​ഗ്രഹിച്ചിരുന്നു. വിജയുടെ പേരിൽ 2017 ൽ എസ്എ ചന്ദ്രശേഖർ പാർട്ടി രൂപീകരിച്ചു. എന്നാൽ വിജയ് പിതാവിനെതിരെ അന്ന് കേസ് കൊടുത്തു. ഇന്ന് സ്വന്തമായി പാർട്ടി രൂപീകരിച്ച വിജയ് പക്ഷെ പിതാവിനെ ഇതിൽ നിന്നെല്ലാം അകറ്റി നിർത്തുകയാണെന്നാണ് റിപ്പോർട്ടുകൾ. വിജയും അനുയായികളുമാണ് രാഷ്ട്രീയ പ്രവർത്തനങ്ങൾ ന‌ടത്തുന്നത്.

തമിഴ്നാട് നിയമസഭാ തെരഞ്ഞെ‌ടുപ്പിൽ കന്നിയങ്കത്തിന് ഒരുങ്ങുകയാണ് വിജയുടെ ടിവികെ പാർട്ടി. ഇതിനിടെ ഭാ​ര്യ സം​​ഗീത ഡിവോഴ്സ് പെറ്റീഷൻ നൽകി. ഒരു നടിയുമായി വിജയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് വിവാഹമോചന ​ഹർജി നൽകിയിരിക്കുന്നത്. വിജയുടെ പ്രതിച്ഛായക്ക് കാര്യമായ ഇടിവുണ്ടാക്കിയ സംഭവമാണിത്. തന്നെ പൂർണമായും വിജയ് അവ​ഗണിച്ചെന്നും നടിയോടൊപ്പം വിദേശ യാത്രകൾ നടത്തിയെന്നും സം​ഗീത ആരോപിക്കുന്നു.

More from Filmibeat

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X