വിവാഹ ശേഷമാണ് അപര്‍ണ്ണയെ ഷിട്ടുവെന്ന് വിളിച്ച് തുടങ്ങിയതെന്ന് ജീവ, ആ വിളി ഇപ്പോഴും തുടരാന്‍ കാരണമുണ്ട്

സരിഗമപയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകനായി മാറുകയായിരുന്നു ജീവ ജോസഫ്. സൂക്യ മ്യൂസിക്കിലെ അവതാരകനായിരുന്നുവെങ്കിലും ജീവയുടെ കരിയര്‍ ബ്രേക്കായി മാറിയത് സരിഗമപയിലെ വരവായിരുന്നു. കുറിക്ക് കൊള്ളുന്ന കൗണ്ടറുകളുമായാണ് ജീവ എത്തിയിരുന്നത്. ഷോ അവസാനിച്ചുവെങ്കിലും ജീവയുടെ വിശേഷങ്ങള്‍ അറിയാനായി ആരാധകര്‍ കാത്തിരിക്കുന്ന സ്ഥിതി വിശേഷമായിരുന്നു പിന്നീടുണ്ടായത്.

അതിനിടയിലായിരുന്നു പുതിയ പരിപാടിയുമായി എത്തുന്നതിനെക്കുറിച്ച് ജീവ പറഞ്ഞത്. അടുത്തിടെ ആരംഭിച്ച മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് റിയാലിറ്റി ഷോയുടെ അവതാരകന്‍ ജീവയാണ്. ജീവ മാത്രമല്ല ഇത്തവണത്തെ വരവില്‍ ഭാര്യയായ അപര്‍ണ്ണ തോമസും ജീവയ്‌ക്കൊപ്പമുണ്ടായിരുന്നു. സൂര്യ മ്യൂസിക്കില്‍ പാട്ടുവണ്ടി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ജീവയ്‌ക്കൊപ്പം റിയാലിറ്റി ഷോ അവതരിപ്പിക്കുന്നത്. അതിന്റേതായ പരിഭ്രാന്തി തുടക്കത്തിലുണ്ടായിരുന്നു. പിന്നീട് അത് മാറുകയായിരുന്നുവെന്നും അപര്‍ണ്ണ പറഞ്ഞിരുന്നു.

ഷിട്ടുവെന്ന പേര്

ഷിട്ടുവെന്ന പേര്

ഷിട്ടുവെന്നാണ് ജീവ അപര്‍ണ്ണയെ ജീവ വിളിക്കുന്നത്. തിരിച്ച് അപര്‍ണ്ണയും ജീവയെ ഇങ്ങനെ വിളിക്കാറുണ്ട്. ഈ പേരിന് പിന്നിലെ രഹസ്യത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ഇരുവരും ഇപ്പോള്‍. വിവാഹിതരായതിന് ശേഷമായാണ് ആ വിളി തുടങ്ങിയത്. വിവാഹ ശേഷം കുറേ ചെല്ലപ്പേരുകള്‍ വിളിക്കാറുണ്ട്. അങ്ങനെയെപ്പൊഴോ ആയിരുന്നു ഷിട്ടുവെന്നും വിളിച്ചത്. നല്ല പേരാണെന്ന് തോന്നിയതിനാലാണ് ആ വിളി തുടര്‍ന്നത് ഇരുവരും പറയുന്നു.

പുതിയ പരിപാടി

പുതിയ പരിപാടി

യൂട്യൂബ് ചാനലുമായി സജീവമാണ് അപര്‍ണ്ണ. ജീവയും സുഹൃത്തുക്കളുമൊക്കെ അപര്‍ണ്ണയുടെ ചാനലില്‍ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. ഷിറ്റു വേഴ്‌സസ് ഷിറ്റു എന്ന പേരില്‍ പരിപാടി അവതരിപ്പിക്കാനുള്ള പ്ലാനിലാണ് തങ്ങളെന്ന് ഇരുവരും പറയുന്നു. ജീവിതത്തിലെ മനോഹരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയാണ് പരിപാടി അവതരിപ്പിക്കുന്നത്. ഇതിനായി എല്ലാവരും കാത്തിരിക്കണമെന്നും ഇരുവരും പറയുന്നു. പുതിയ തുടക്കത്തെക്കുറിച്ച് സൂചിപ്പിച്ചുള്ള വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

പ്രണയവിവാഹം

പ്രണയവിവാഹം

പ്രണയത്തെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചുമൊക്കെ പറഞ്ഞ് ജീവയും അപര്‍ണ്ണയും നേരത്തെ എത്തിയിരുന്നു, പ്രണയവിവാഹമായിരുന്നു ഇവരുടേത്. തുടക്കത്തില്‍ ചില എതിര്‍പ്പുകളുണ്ടായിരുന്നുവെങ്കിലും പിന്നീടെല്ലാവരും ഈ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നുവെന്നായിരുന്നു ഇരുവരും പറഞ്ഞത്. വിവാഹം കഴിഞ്ഞ് അധികനാള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ കുഞ്ഞതിഥിയുടെ വരവിനെക്കുറിച്ച് ചിലര്‍ ചോദിച്ചിരുന്നുവെന്ന് നേരത്തെ ഇരുവരും പറഞ്ഞിരുന്നു.

സരിഗമപ

സരിഗമപ

സരിഗമപയിലേക്ക് സര്‍പ്രൈസായി അപര്‍ണ്ണ എത്തിയ വീഡിയോയും വൈറലായി മാറിയിരുന്നു. വിദേശത്ത് ജോലി ചെയ്തുവരികയായിരുന്ന അപര്‍ണ്ണ നാട്ടിലുണ്ടായിരുന്നുവെങ്കിലും ഷോയില്‍ വരുന്ന കാര്യം തന്നോട് പറഞ്ഞിരുന്നില്ല. പെട്ടെന്ന് വേദിയില്‍ കണ്ടപ്പോള്‍ ശരിക്കും സര്‍പ്രൈസായിരുന്നുവെന്നും ജീവ പറഞ്ഞിരുന്നു. അതിനിടയിലായിരുന്നു ഭാര്യയെ വിളിക്കുന്ന പേരിനെക്കുറിച്ച് ജീവ പറഞ്ഞത്. ഇതൊന്നും ഇവിടെ പറയല്ലേയെന്നായിരുന്നു അപര്‍ണ്ണ പറഞ്ഞത്.

More from Filmibeat

Read more about: jeeva ജീവ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X