For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജീവയും അപര്‍ണ്ണയും പ്രണയരഹസ്യം പരസ്യമാക്കി! ആ ചോദ്യമാണ് ഒന്നിപ്പിച്ചത്! കേട്ടതും കൂടെപ്പോന്നു!

  |

  സരിഗമപയെന്ന റിയാലിറ്റി ഷോ കണ്ടവരാരും ജീവ ജോസഫിനെ മറക്കാനിടയില്ല. സൂര്യ മ്യൂസിക്കില്‍ നിന്നും സീ കേരളത്തിലേക്ക് എത്തിയതിനെക്കുറിച്ച് മുന്‍പ് താരം പറഞ്ഞിരുന്നു. സുഹൃത്തുക്കളുടെ കൂടെ കൊച്ചിയില്‍ പോയപ്പോഴായിരുന്നു ഓഡീഷനില്‍ പങ്കെടുത്തത്. അന്ന് താന്‍ സെലക്റ്റാവുമെന്നൊന്നും കരുതിയിരുന്നില്ലെന്നും ജീവ മുന്‍പ് പറഞ്ഞിരുന്നു. കുറിക്ക് കൊള്ളുന്ന കൗണ്ടറുകളുമായാണ് ജീവ സരിഗമപയില്‍ എത്താറുള്ളത്. ജഡ്ജസിനേയും മത്സരാര്‍ത്ഥികളേയും ഒരുപോലെ ട്രോളുന്നയാളാണ് ജീവയെന്നും എല്ലാവരും പറഞ്ഞിരുന്നു.

  എന്തോ വലിയ കാര്യം പറഞ്ഞ് ഫലിപ്പിക്കുന്നത് പോലെയാണ് ജീവച്ചേട്ടന്റെ തള്ളെന്നും മത്സരാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. ജീവയെ മാത്രമല്ല ഭാര്യയും അവതാരകയും അഭിനേത്രിയും എയര്‍ഹോസ്റ്റസുമായ അപര്‍ണ്ണയേയും പ്രേക്ഷകര്‍ക്ക് പരിചയമുണ്ട്. ജീവയ്ക്കകരികിലേക്ക് അപ്രതീക്ഷിതമായെത്തി ഞെട്ടിച്ചിരുന്നു അപര്‍ണ്ണ. ഇത്തവണത്തെ ഓണത്തെക്കുറിച്ചും തങ്ങളുടെ പ്രണയത്തെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് ജീവയും അപര്‍ണ്ണയും. ഇന്ത്യന്‍ സിനിമാഗാലറിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ചത്.

  ജീവയും അപര്‍ണ്ണയും

  ജീവയും അപര്‍ണ്ണയും

  സരിഗമപ എപ്പിസോഡില്‍ ഇടയ്ക്ക് അതിഥിയായി അപര്‍ണ്ണയും എത്തിയിരുന്നു. ലീവിന് നാട്ടിലേക്ക് വരുമ്പോള്‍ പൊതുവെ താന്‍ ലീവെടുക്കാറുണ്ടെന്നും അന്നത്തെ എപ്പിസോഡ് കഴിഞ്ഞ് പെട്ടെന്ന് തന്നെ വരാമെന്ന് പറഞ്ഞുമായിരുന്നു ജീവ പോയത്. പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അപര്‍ണ്ണ വേദിയിലേക്കെത്തിയത്. ഇത് ശരിക്കും സര്‍പ്രൈസായിപ്പോയെന്നായിരുന്നു ജീവ പറഞ്ഞത്. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും.

  ജീവിതത്തിലേക്ക് വന്നത്

  ജീവിതത്തിലേക്ക് വന്നത്

  സൂര്യ മ്യൂസിക്കില്‍ തന്റെ കോ ആങ്കറായി വന്നതാണ് അപര്‍ണ്ണയെന്നും ജീവ പറഞ്ഞിരുന്നു. കൂടെപ്പോരുന്നോയെന്ന് ചോദിച്ചപ്പോള്‍ ഇങ്ങ് പോരുകയായിരുന്നു അപര്‍ണ്ണ. അമ്മാതിരിയായിരുന്നു ചോദ്യം. കരഞ്ഞ് കാലുപിടിക്കുകയായിരുന്നു താനെന്നായിരുന്നു ജീവയുടെ കമന്റ്. ആ ചോദ്യം കേട്ടപ്പോള്‍, പോരുന്നോയെന്ന് ചോദിച്ചപ്പോള്‍ ഞാനിങ്ങ് പോന്നൂയെന്നായിരുന്നു അപര്‍ണ്ണ പറഞ്ഞത്. വിവാഹ ശേഷമുള്ള ആദ്യത്തെ ഓണം ബാംഗ്ലൂരിലായിരുന്നു. പിന്നീടൊക്കെ ചാനലിനൊപ്പമായാണ് ആഘോഷങ്ങളെല്ലാം.

  Sandra Thomas Exclusive Interview | FilmiBeat Malayalam
  സിനിമയില്‍

  സിനിമയില്‍

  അഭിനേതാവുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് ജീവ പറഞ്ഞിരുന്നു. മമ്മൂട്ടി ചിത്രമായ ദി പ്രീസ്റ്റില്‍ അഭിനയിച്ചിരുന്നു. ഇനിയും കുറച്ച് ദിവസത്തെ വര്‍ക്കുണ്ട്. എന്നാണ് അതെന്ന് അറിയില്ല. ബിഗ് ബജറ്റ് ചിത്രമാണ് അത്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായൊരുമിക്കുന്ന ചിത്രം കൂടിയാണ്. മമ്മൂട്ടിക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചപ്പോള്‍ത്തന്നെ അത് സ്വീകരിക്കുകയായിരുന്നു. സീനുകളെക്കുറിച്ചൊന്നും ചോദിച്ചിരുന്നില്ല. സീ കേരളത്തിലെ പരിപാടി കണ്ടതിന് ശേഷമായിരുന്നു അണിയറപ്രവര്‍ത്തകര്‍ തന്നെ വിളിച്ചതെന്നും ജീവ പറഞ്ഞിരുന്നു.

  വിവാഹ ശേഷം

  വിവാഹ ശേഷം

  വിവാഹ ശേഷം അവസരങ്ങള്‍ ലഭിച്ചിരുന്നു. സിനിമ അത്ര സീരിയസായെടുത്തിട്ടില്ല താനെന്ന് അപര്‍ണ്ണ പറയുന്നു. ഓഡീഷന്‍സിനൊന്നും പോവാറില്ലായിരുന്നു. അടുത്തിടെയായിരുന്നു അപര്‍ണ്ണ യൂട്യൂബ് ചാനല്‍ തുടങ്ങിയത്. ഇന്‍സ്റ്റഗ്രാമിലും സജീവമാണ്. ബിഗ് ബജറ്റ് ചിത്രത്തില്‍ നിന്നുള്ള അവസരം തേടിയെത്തിയിട്ടുണ്ടെന്നും എന്താവുമെന്ന് അറിയില്ലെന്നുമായിരുന്നു ഇരുവരും പറഞ്ഞത്. ഫേക്ക് ഓഡീഷന്‍സും കോളുമെല്ലാം നടക്കുന്നതിനെക്കുറിച്ച് അറിഞ്ഞിരുന്നു.

  സരിഗമപയെക്കുറിച്ച്

  സരിഗമപയെക്കുറിച്ച്

  മുന്‍പ് അവതാരകനായിരുന്നുവെങ്കിലും റിയാലിറ്റി ഷോ ചെയ്ത പരിചയമുണ്ടായിരുന്നില്ല. സുഹൃത്തുക്കളുടെ കൂടെ പോയപ്പോള്‍ വെറുതെ ഓഡീഷനില്‍ പങ്കെടുത്തതായിരുന്നു ജീവ. പങ്കെടുത്തത് വെറുതെയായിരുന്നുവെങ്കിലും താരത്തെ തിരഞ്ഞെടുക്കുകയായിരുന്നു അണിയറപ്രവര്‍ത്തകര്‍. എഞ്ചിനീയറിംഗ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചായിരുന്നു ജീവ സിനിമയ്ക്ക് പിന്നാലെ ഇറങ്ങിത്തിരിച്ചത്. അവതാരകനായതോടെ സിനിമയിലേക്ക് എത്താനാവുമെന്നായിരുന്നു കരുതിയതെന്നും താരം പറഞ്ഞിരുന്നു.

  Read more about: jeeva ജീവ
  English summary
  Sa Re Ga Ma Pa fame anchor Jeeva Joseph reveals about his love story with Aparna
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X