'ഇനി അറസ്റ്റോ ചോദ്യം ചെയ്യലോ ഉണ്ടായി കഴി‍ഞ്ഞാൽ ജയറാം പെടും, ആ ബെൽറ്റിലുള്ള കുറേ എണ്ണങ്ങൾ ക്ഷ, ണ്ണ വരയ്ക്കും'

By Desk

ശബരിമല സ്വർണക്കൊള്ള കേസില്‍ ശബരിമല മുൻ തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിലായത് കഴിഞ്ഞ ദിവസമാണ്. പോറ്റിക്ക് അവസരമൊരുക്കി കൊടുത്തത് തന്ത്രിയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. രഹസ്യമായി കണ്ഠര് രാജീവരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്തു.

ശേഷമായിരുന്നു അറസ്റ്റ്. ഈ കേസ് തന്ത്രിയിൽ നിൽക്കുകയില്ലെന്നും ജയറാം അടക്കമുള്ളവർ പെടാൻ സാധ്യതയുണ്ടെന്നും പറയുകയാണിപ്പോൾ മുൻ ബി​ഗ് ബോസ് താരം സായ് കൃഷ്ണ. 2004 മുതൽ അയ്യപ്പ പ്രതിഷ്ഠയുള്ള കേരളത്തിന് പുറത്തുള്ള അമ്പലങ്ങളിൽ കണ്ഠരര് രാജീവരുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും സായ് കൃഷ്ണ പറഞ്ഞു.

Sabarimala Gold Theft Jayaram

പോറ്റിയുടെ മുകളിൽ ആളുകളുണ്ട്. പോറ്റിയുടെ താഴത്തേക്കുള്ള ആളുകളെ നിങ്ങൾ നോക്കരുത്. അവർ ചംച പണിയെടുക്കുന്നവരാണ്. പോറ്റിയുടെ മുകളിലോട്ട് നിങ്ങൾ നോക്കൂ. ദൈവതുല്യരായ ആളുകളാണ് അവരെല്ലാം. മുമ്പ് ചെയ്ത ഒന്ന് രണ്ട് വീഡിയോകളിൽ അവരെ ഞാൻ പിൻ പോയിന്റ് ചെയ്ത് പറഞ്ഞിട്ടുണ്ട് തന്ത്രിക്ക് പങ്ക് കാണുമെന്ന്. അത് തീർച്ചയാണ്.

കാരണം ബാം​ഗ്ലൂർ, കേരളം പിന്നെ ബാക്കി സംസ്ഥാനങ്ങൾ ഇന്ത്യയ്ക്ക് പുറത്ത് ഇവിടെയൊക്കെയുള്ള സാന്നിധ്യമാണ്. പോറ്റിയുടെ കൂടെയുണ്ടായിരുന്നത് തന്ത്രിയാണ്. മറ്റൊരു കാര്യം കൂടി പറയാം ജയറാമും പെടും. അടുത്തൊരു അറസ്റ്റോ ചോദ്യം ചെയ്യലോ ഉണ്ടായി കഴി‍ഞ്ഞാൽ ജയറാം പെടും. ജയറാം മാത്രമല്ല... ആ ബെൽറ്റിൽ പെട്ട കുറേ എണ്ണങ്ങൾ ക്ഷ, ണ്ണ വരയ്ക്കും.

കാരണം ഈ കേസ് തന്ത്രിയിൽ നിൽക്കുകയില്ല. രണ്ട്, മൂന്ന് സിനിമ സെലിബ്രിറ്റികളെ കൂടി എടുത്ത് വെച്ച് തന്ത്രിയുടെ മുകളിൽ പോറ്റി, പോറ്റിയുടെ മുകളിൽ തന്ത്രി എന്നിങ്ങനെ വരും. പക്ഷെ തന്ത്രിക്ക് മുകളിലേക്ക് ഉള്ളവരുടെ കാര്യങ്ങൾ പുറത്ത് വരാൻ സാധ്യതയില്ല. ആ സമയം ആകുമ്പോഴേക്ക് ഇഡിയും എസ്ഐടിയും എല്ലാം ചേർന്ന് വേറൊരു സ്കെച്ച് ഉണ്ടാക്കിയിട്ട് നിർത്തും.

കണ്ഠരര് രാജീവരുടെ സ്വത്ത് വിവ​രങ്ങൽ അടക്കം വെളിപ്പെടുത്തേണ്ട ആവശ്യം വരും. പിന്നെ വെള്ള പെയിന്റും പുട്ടിയുമെല്ലാമായി രാഹുൽ ഈശ്വർ കണ്ഠരര് രാജീവരെ വെളുപ്പിക്കാൻ ഇറങ്ങിയിട്ടുണ്ട്. ഈ കേസിൽ പുതിയൊരു ഭാഷ്യം കൊണ്ടുവരണമല്ലോ. തന്ത്രിയുടെ അറസ്റ്റിലേക്ക് വഴിവെട്ടിയത് പത്മകുമാറിന്റെ മൊഴിയാണ്. മുമ്പ് ഞാൻ ചെയ്ത വീഡിയോകളിൽ പത്മകുമാറിന്റെ മൊഴികളെ കുറിച്ചും തുറന്ന് പറച്ചിലുകളെ കുറിച്ചും പറഞ്ഞിരുന്നു.

Sabarimala Gold Theft Jayaram

അന്ന് എനിക്ക് കിട്ടിയത് ചീത്ത വിളികളായിരുന്നു. 2007 അല്ല 2004 മുതൽ അയ്യപ്പ പ്രതിഷ്ഠയുള്ള അയ്യപ്പ അമ്പലങ്ങളായ ബാം​ഗ്ലൂരിലെ ജാലള്ളിയാണെങ്കിലും ശ്രീരാംപുരയാണെങ്കിലും മല്ലിശ്വരത്താണെങ്കിലും കണ്ഠരര് രാജീവരുടെ സാന്നിധ്യമുണ്ട്. കണ്ഠരര് രാജീവർ അടങ്ങുന്ന പോറ്റി അടക്കമുള്ളവരുടെ ബെൽറ്റുകൾ രണ്ടായിരത്തിന്റെ തുടക്കം മുതൽ 2012ന് ഉള്ളിൽ വരെ മലയാളികളും കന്നടക്കാരും തമിഴരുമായ പല ബി​ഗ് ഷോട്സിന്റെ വീട്ടിലും വളരെ വലിയ പൈസയ്ക്ക് പല പൂജ പരിപാടികളും ചെയ്തിട്ടുണ്ടെന്നും സായ് കൃഷ്ണ പറയുന്നു.

ശബരിമലയിൽ നിന്ന് അറ്റകുറ്റപ്പണിക്കായി പുറത്ത് കൊണ്ടുപോയതെന്ന് കരുതുന്ന സ്വർണപ്പാളിയും ദ്വാരപാലക ശിൽപവും ഉണ്ണിക്കൃഷ്ണൻ പോറ്റി ജയറാമിന്‍റെ വീടുകളിലടക്കം പ്രദര്‍ശിപ്പിക്കുകയും പൂജയ്ക്ക് വെയ്ക്കുകയും ചെയ്തിരുന്നു.

നടൻ ജയറാം, ഗായകന്‍ വീരമണി തുടങ്ങിയവര്‍ പൂജയിൽ പങ്കെടുക്കുകയും ചെയ്തു. ശബരിമലയിലെ സ്വർണപ്പാളി തന്റെ വീട്ടിലെത്തിക്കാൻ പാടില്ലായിരുന്നുവെന്നും ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ശബരിമലയിൽ നിന്നുള്ള പരിചയമാണെന്നും തന്‍റെ കൈയില്‍ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും കേസ് ചർച്ചയായപ്പോൾ പ്രതികരിച്ച് ജയറാം പറഞ്ഞിരുന്നു.

More from Filmibeat

Read more about: jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X