ലളിത ചേച്ചിക്ക് അറിയാമായിരുന്നു! ജീവിതത്തിൽ മറക്കാൻ കഴിയില്ല, ദേവരാഗം സെറ്റിലുണ്ടായ സംഭവം....

ആ കേക്കിലുണ്ട്, ശ്രീദേവിയുടെ സ്നേഹത്തിന്റെ മധുരം

By Ankitha

ശ്രീദേവി ബോളിവുഡിനു മാത്രമല്ല മലയാള സിനിമയ്ക്കും ഏറെ പ്രിയങ്കരിയാണ്. ആദ്യ കാലത്താണ് ശ്രീദേവി മലയാള സിനിമയുടെ ഭാഗമായത്. എന്നാൽ ഇപ്പോഴും താരത്തെ കുറിച്ചു ചോദിച്ചാൽ നൂറു കാര്യങ്ങളാണ് സഹപ്രവർത്തകർക്ക് പറയാനുള്ളത്.

sridevi

1969 ൽ സുബ്രഹ്മണ്യൻ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ശ്രീദേവി മലയാള സിനിമയിൽ എത്തുന്നത്. പിന്നീട് താരത്തിന് കൈനിറയെ അവസരങ്ങളായിരുന്നു മലയാളത്തിൽ. 23ചിത്രങ്ങൾ താരം മലയാളത്തിൽ ചെയ്തു. അവസാനം ചെയ്തത് ഭരതൻ സംവിധാനം ചെയ്ത ദേവരാഗമായിരുന്നു. ആ ചിത്രത്തിന്റെ സെററിലുണ്ടായ ഒരു അനുഭവം സഹപ്രവർത്തകയായിരുന്ന സബീന ജോസ് പങ്കുവെയ്ക്കുകയാണ്.

മറാക്കാൻ കഴിയാത്ത പിറന്നാൾ

മറാക്കാൻ കഴിയാത്ത പിറന്നാൾ

ശ്രീദേവി എന്നു കേൾക്കുമ്പോൾ ആദ്യം ഓടി എത്തുന്നത് പതിറ്റാണ്ടുകൾക്ക് മുൻപ് നടന്ന ഒരു പിറന്നാൾ ആഘോഷമാണ്. അന്നു രുചിച്ച കേക്കിന്റെ രുചി ഇന്നും നാവിൽ തങ്ങി നിൽക്കുന്നുണ്ടെന്ന് സബീന ജോസ് പറഞ്ഞു. എല്ലാവരേയും ഞെട്ടിച്ചു കൊണ്ടാണ് ശ്രീദേവി അന്നത്തെ പിറന്നാൾ ആഘോഷത്തിൽ എത്തിയത്.

ദേവരാഗം സെറ്റ്

ദേവരാഗം സെറ്റ്

9 ക്ലാസിൽ പഠിക്കുമ്പോഴാണ് താൻ ദേവരാഗം ചിത്രത്തിൽ അഭിനയിക്കുന്നത്. ശ്രീദേവിയോടൊപ്പം മുഴുനീളം വേഷത്തിൽ അഭിനയിക്കാൻ അന്ന് തനിയ്ക്ക് ഭാഗ്യം ലഭിച്ചിരുന്നുവെന്ന് സബിന പറഞ്ഞു. ആ ചിത്രം ശ്രീദേവിയുമായുള്ള സുഹൃദത്തിന്റെ തുടക്കമായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

സർപ്രൈസ്

സർപ്രൈസ്

ചെന്നൈയിൽ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതിനിടെയാണ് തന്റെ പിറന്നാൾ വന്നെത്തിയത്. ആ പിറന്നാൾ ആഘോഷിക്കാൻ ഏല്ലാവരും തീരുമാനിച്ചിരുന്നു. എന്നാൽ കെപിഎസി ലളിത വഴി വിവരമറിഞ്ഞ ശ്രീദേവി ഞങ്ങളോടൊപ്പം ആഘോഷത്തിൽ പങ്കെടുക്കാൻ എത്തുകയായിരുന്നു. അന്ന് അവർ കേക്ക് മുറിയ്ക്കുകയും താനിയ്ക്ക് പങ്കുവെക്കുകയും ചെയ്തിരുന്നുവെന്നും സബീന പറഞ്ഞു.

ഒന്നിച്ച് അഭിനയിച്ചിട്ടില്ല

ഒന്നിച്ച് അഭിനയിച്ചിട്ടില്ല

ദേവരാഗത്തിനു ശേഷം മലയാള ചിത്രങ്ങളിൽ ശ്രീദേവി പ്രത്യക്ഷപ്പെട്ടിട്ടില്ല. എങ്കിലും ശ്രീദേവിയും സബീനയുമായുള്ള ബന്ധം ഫേണിലൂടെ തുടർന്നിരുന്നുവെന്ന് സബീന പറഞ്ഞു.

 മലയാള സിനിമ പ്രിയപ്പെട്ടത്

മലയാള സിനിമ പ്രിയപ്പെട്ടത്

1996 ൽ പുറത്തിറങ്ങിയ ദേവരാഗം ബോക്സ് ഓഫീസ് ഹിറ്റായിരുന്നു. ചിത്രത്തിലെ പ്രകടനം ശ്രീദേവിയെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കി. താരത്തിന് മലയാള സിനിമയിൽ അഭിനയിക്കണമെന്നു ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ആ ആഗ്രഹവും സഫലമാകാതെയാണ് ശ്രീദേവി വിടവാങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X