ആ നടിയെ ചുംബിക്കണം, സൂര്യ വിയർത്തു; ജ്യോതികയുടെ കാര്യം ശിവകുമാറിനോട് പലരും ചോദിക്കുന്നു: സബിത ജോസഫ്

തമിഴ് മീഡിയയിൽ ഇടയ്ക്കിടെ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ് സൂര്യയും ജ്യോതികയും. കുറച്ച് വർഷങ്ങളായി മുംബെെയിലാണ് സൂര്യയും ജ്യോതികയും മക്കൾക്കൊപ്പം താമസിക്കുന്നത്. ഇതിന് കാരണം സൂര്യയുടെ പിതാവ് ശിവകുമാറും ജ്യോതികയും തമ്മിലുള്ള അസ്വാരസ്യമാണെന്ന വാദം ശക്തമാണ്. ചെന്നെെയിലേക്ക് വന്നാൽ പോലും ജ്യോതിക മറ്റൊരു വീട്ടിലാണ് കഴിയുന്നതെന്നും ശിവകുമാറുള്ള വീട്ടിൽ പോകുന്നില്ലെന്നും കഴിഞ്ഞ ദിവസം അഭ്യൂഹങ്ങൾ പ്രചരിച്ചു. ജ്യോതികയെയും സൂര്യയെയും കുറിച്ച് സംസാരിക്കുകയാണ് സബിത ജോസഫ്.

വീണ്ടും അഭിനയ രം​ഗത്തേക്ക് വന്നപ്പോൾ ശിവകുമാർ ഇടയ്ക്കിടെ സിനിമ ചെയ്യേണ്ടെന്നെല്ലാം പറയാൻ തുടങ്ങി. അതോടെ ജ്യോതിക മുംബെെയിലേക്ക് പോയതാണെന്ന് സബിത ജോസഫ് പറയുന്നു. റിയൽവൺ മീഡിയയിൽ സംസാരിക്കുകയായിരുന്നു സബിത. ജ്യോതികയുടെ കുടുംബം അവിടെയുണ്ട്. മുംബെെയിലേക്ക് മാറിയ ശേഷം ജ്യോതികയുടെ കോസ്റ്റ്യൂമുകളുടെ പേരിൽ ശിവകുമാറുമായി അസ്വാരസ്യമുണ്ടായി. എന്തിനാണിങ്ങനെ ചെയ്യുന്നത്, എന്താണ് ആ​ഗ്രഹിക്കുന്നത്, പണം ഉണ്ടല്ലോ എന്തിനാണ് സമ്പാദിക്കുന്നത് എന്നെല്ലാം ശിവകുമാർ ചോദിച്ചു.

Suriya  Jyothika

അടുത്തിടെ ഒരു വെബ് സീരീസിൽ ജ്യോതിക അഭിനയിച്ചു. ​ഗ്ലാമർ വേഷങ്ങൾ ആ സിനിമയിൽ ധരിച്ചിരുന്നു. അതിന്റെ പേരിൽ ജ്യോതികയെ വിളിച്ച് സംസാരിച്ചെന്ന് കേട്ടു. ചെറിയ ചെറിയ പ്രശ്നങ്ങളാണ് ജ്യോതിക വീട്ടിൽ നിന്നും അകലാൻ കാരണമെന്നും സബിത ജോസഫ് പറയുന്നു. അടുത്തിടെ ജ്യോതിക സൂര്യക്കൊപ്പം വിദേശ യാത്രയ്ക്ക് പോയപ്പോൾ ​​ഗ്ലാമറസ് വസ്ത്രമാണ് ധരിച്ചത്. ഭർത്താവും ഭാര്യയും അങ്ങനെ പോകുമ്പോൾ തെറ്റ് പറയാനാകില്ല. എന്നാൽ ശിവകുമാറിനെ വിളിച്ച് പലരും ചോദിക്കും. മുൻകോപക്കാരനാണ് ശിവകുമാറെന്നും സബിത ജോസഫ് പറയുന്നു. സൂര്യ ഉൾവലിഞ്ഞ പ്രകൃതക്കാരനാണെന്നും സബിത ജോസഫ് പറയുന്നുണ്ട്.

ഒരു സിനിമയിൽ സിമ്രാനെ ചുംബിക്കേണ്ട സീനിൽ 20 ടേക്ക് പോയി. മറ്റുള്ളവരായിരുന്നെങ്കിൽ ടേക്കിൽ തെറ്റായ ചുംബിച്ച് 20-30 ടേക്ക് എടുപ്പിക്കും. എന്നാൽ സൂര്യ വിയർത്തു. ഒടുവിൽ ഞാൻ ചെയ്യാം എന്ന് പറഞ്ഞ് സിമ്രാൻ ചുംബിച്ച് ആ സീൻ തീർക്കുകയായിരുന്നെന്നും സബിത ജോസഫ് പറയുന്നു. സൂര്യയുടെ അച്ഛനും അങ്ങനെയായിരുന്നു. ഒതുങ്ങി നിൽക്കുന്ന ഈ പ്രകൃതം മാറ്റി വലിയ താരമായി വരാനാണ് സൂര്യ ആ​ഗ്രഹിച്ചത്. അത് സാധിച്ചെന്നും സബിത ജോസഫ് പറയുന്നു.

Suriya  Jyothika

കരിയറിൽ മോശം സമയത്താണ് സൂര്യയിപ്പോൾ. ഒടുവിൽ പുറത്തിറങ്ങിയ റെട്രോ എന്ന സിനിമയും പ്രേക്ഷകരെ നിരാശപ്പെടുത്തി. നടന്റെ ശക്തമായ തിരിച്ച് വരവ് ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്. മറുവശത്ത് ജ്യോതികയും കരിയറിൽ തിരക്കുകളിലാണ്. തമിഴിൽ നടി സിനിമകൾ ചെയ്തിട്ട് ഏറെക്കാലമായി. അതേസമയം ഹിന്ദിയിൽ പ്രൊജക്ടുകൾ ചെയ്യുന്നുണ്ട്. കാതൽ ദ കോർ എന്ന സിനിമയിലൂടെ മലയാളത്തിലും സാന്നിധ്യം അറിയിച്ചു. സൂപ്പർസ്റ്റാറുകളുടെ നിഴലിൽ നിൽക്കുന്ന കഥാപാത്രങ്ങൾ ചെയ്യാൻ തനിക്ക് താൽപര്യമില്ലെന്ന് ജ്യോതിക വ്യക്തമാക്കിയിട്ടുണ്ട്.

2006 ൽ വിവാഹിതയായ ശേഷം സിനിമാ രംഗത്ത് നിന്നും മാറി നിൽക്കുകയായിരുന്നു ജ്യോതിക. സൂര്യക്കൊപ്പം കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകി. ജ്യോതിക അഭിനയ രം​ഗത്ത് തുടരരുതെന്ന് സൂര്യയേക്കാൾ നിർബന്ധം ശിവകുമാറിനായിരുന്നു. ജ്യോതിക സിനിമാ നടിയായതിനാൽ ഈ പ്രണയ ബന്ധത്തെ ശിവകുമാർ എതിർത്തതുമാണ്. എന്നാൽ സൂര്യ ജ്യോതികയുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറിയില്ല. വിവാഹ ശേഷം അഭിനയ രം​ഗം വിട്ട വർഷങ്ങൾക്ക് ശേഷം 2015 ൽ 36 വയതിനിലേ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് തിരിച്ച് വരുന്നത്. ഇന്ന് സിനിമകളിൽ ജ്യോതിക സെലക്ടീവാണ്.

More from Filmibeat

Read more about: jyothika suriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X