For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാബുവിനെ തക്കാളിക്കറിയില്‍ തേച്ചൊട്ടിച്ച സുരേഷിന് കൈയ്യടി! അറഞ്ചം പുറഞ്ചം ട്രോളുകള്‍! കാണൂ!

  |

  നൂറാം ദിനത്തിലേക്ക് കടക്കാനിരിക്കുകയാണ് ബിഗ് ബോസ് മലയാളം. അതിഥിയും സുരേഷും ശ്രിനിഷും ഇതിനോടകം തന്നെ ഫിനാലെയില്‍ മത്സരിക്കാനുള്ള യോഗ്യത നേടിയിരുന്നു. ബാക്കിയുള്ള നാല് പേരും എലിമിനേഷനിലുണ്ട്. ഇവരിലാരൊക്കെ പുറത്തുപോവുമെന്നും ആരായിരിക്കും പരിപാടിയില്‍ തുടരുകയെന്നുള്ളതുമൊക്കെ ചോദ്യചിഹ്നമായി നില്‍ക്കുകയാണ്. പേളി മാണിയായിരിക്കും ഇത്തവണ പുറത്തേക്ക് പോവുന്നതെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്. അതാത് ആഴ്ചയിലെ പ്രകടനത്തിന് പുറമെ പ്രേക്ഷകരുടെ വോട്ടിങ് കൂടി പരിഗണിച്ചതിന് ശേഷമാണ് പുറത്തേക്ക് പോവുന്നയാളെ തീരുമാനിക്കുന്നത്. മത്സരം കനക്കുന്നതിനിടയില്‍ ബന്ധങ്ങളിലും ചി മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്.

  മത്സരത്തില്‍ വിജയിക്കുന്നതിനായി ഏത് തരത്തിലുള്ള തന്ത്രവും പയറ്റുമെന്ന നിലപാടിലാണ് മത്സരാര്‍ത്ഥികള്‍. കുതികാല്‍ വെട്ടി മുന്നേറുന്നതിനിടയിലാണ് പല സൗഹൃദങ്ങളും തകരുന്നത്. അധോലോകമെന്ന ഗ്യാങ്ങിലെ അംഗങ്ങളായ അര്‍ച്ചനയും സുരേഷും സാബുവുമൊക്കെ ഇപ്പോള്‍ അവരവരുടേതായ വഴികളിലേക്ക് നീങ്ങിയിരിക്കുകയാണ്. സാബുവിന് ശക്തമായ പിന്തുണ നല്‍കിയിരുന്ന അരിസ്റ്റോ സുരേഷുമായി അദ്ദേഹം വഴക്കിട്ടതും തുടര്‍ന്ന് നടന്ന സംഭവങ്ങളുമൊക്കെയായാണ് കഴിഞ്ഞ ദിവസത്തെ പ്രധാന സംഭവങ്ങള്‍. പരിപാടിയുമായി ബന്ധപ്പെട്ട ട്രോളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

  സാബുവായിരുന്നു താരം

  സാബുവായിരുന്നു താരം

  ലക്ഷ്വറി ടാസ്‌ക്കിനായി ഇത്തവണ വ്യത്യസ്മായ മത്സരമായിരുന്നു ബിഗ് ബോസ് നടത്തിയത്. നിറയെ ചട്ടികള്‍ നിലത്ത് നിരത്തി വെച്ചതിന് ശേഷം കണ്ണുകെട്ടി വടിയും കൈയ്യില്‍ കൊടുത്ത് ചട്ടി പൊട്ടിക്കാനായിരുന്നു നിര്‍ദേശം. ചട്ടികളിലുള്ള കുറിപ്പ് എടുത്ത് ബോര്‍ഡില്‍ ഒട്ടിക്കുകയായിരുന്നു മറ്റുള്ളവര്‍. സാബുവായിരുന്നു ചട്ടി പൊട്ടിക്കാനെത്തിയത്.

  കഞ്ഞിക്കലം വരെ പോയി

  കഞ്ഞിക്കലം വരെ പോയി

  നിലത്തിരുന്നതിന് ശേഷം നിര്‍ത്താതെ അടിക്കുകയായിരുന്നു സാബു. ചട്ടികള്‍ നിമിഷേനരം കൊണ്ടാണ് തകര്‍ന്ന് തരിപ്പണമായത്. കുറിപ്പെടുക്കാന്‍ ശ്രമിക്കുന്നവരെയും അദ്ദേഹം ഇതിനിടയില്‍ അടിച്ചിരുന്നു. ഷിയാസ് ഭാഗ്യം കൊണ്ടായിരുന്നു സാബുവിന്‍രെ അടിയില്‍ നിന്നും രക്ഷപ്പെട്ടത്. ടാസ്‌ക്ക് കഴിഞ്ഞതിന് ശേഷം സാബുവിനോട് ബിഗ് ബോസ് ചോദിച്ചത് ഇതായിരുന്നു.

  ഒന്നൊന്നര ഒഴിപ്പായിരുന്നു

  ഒന്നൊന്നര ഒഴിപ്പായിരുന്നു

  സാബു കറിയുണ്ടാക്കുന്നതിനിടയില്‍ കൂടുതല്‍ വെള്ളം ഒഴിച്ചതിനെ സുരേഷ് ചോദ്യം ചെയ്തിരുന്നു. കുറച്ച് വെള്ളമൊഴിക്കേണ്ടതിന് പകരം ജഗ്ഗിലുള്ള മുഴുവന്‍ വെള്ളവും കറിയിലേക്ക് ഒഴിക്കുകയായിരുന്നു സാബു. ഇങ്ങനെ ചെയ്താല്‍ കറിക്ക് ടേസ്റ്റുണ്ടാവില്ലെന്ന് സുരേഷ് ആവര്‍ത്തിച്ചുവെങ്കിലും അദ്ദേഹം കേട്ടില്ല. തര്‍ക്കത്തിനിടയില്‍ കറി തട്ടിയിട്ട് പോവുകയും ചെയ്തു.

  എനിക്കിഷ്ടമുള്ളത്ര ഒഴിക്കും

  എനിക്കിഷ്ടമുള്ളത്ര ഒഴിക്കും

  തക്കാളി കറിയില്‍ ഇത്രയധികം വെള്ളമൊഴിക്കേണ്ട കാര്യമുണ്ടോന്ന് സുരേഷ് സബുവിനോട് ചോദിച്ചിരുന്നു. ഞാനുണ്ടാക്കുന്ന കറിയില്‍ എനിക്കിഷ്ടമുള്ളത്ര വെള്ളമൊഴിക്കുമെന്നായിരുന്നു താരത്തിന്റെ മറുപടി. എന്നാപ്പിന്നെ അതൊന്നു കാണണമല്ലോ, സുരേഷും വിട്ടുകൊടുത്തില്ല.

  ഫൈനലില്‍ എത്തിയപ്പോള്‍ നിറം മാറി

  ഫൈനലില്‍ എത്തിയപ്പോള്‍ നിറം മാറി

  ഫൈനലിലെത്തിയപ്പോള്‍ അരിസ്‌റ്റോ സുരേഷിന്റെ ഭാവം മാറിയെന്നാണ് വിലയിരുത്തല്‍. എന്നാല്‍ അത്തരത്തിലൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ശക്തമായ പിന്തുണയാണ് അവര്‍ താരത്തിന് നല്‍കുന്നത്.

  ഇതിപ്പോ വല്ലാത്തൊരുവസ്ഥയാണല്ലോ

  ഇതിപ്പോ വല്ലാത്തൊരുവസ്ഥയാണല്ലോ

  പേര്‍ളി ശ്രീനിയെ തേക്കുമോയെന്ന തരത്തിലുള്ള ചോദ്യം നേരത്തെ തന്നെ ഉയര്‍ന്നുവന്നിരുന്നു. ഇതിന് പിന്നാലെ ഷിയാസിനെക്കുറിച്ചും പരാതികളുണ്ടായിരുന്നു.

  മോഹന്‍ലാലിന്റെ ചോദ്യം

  മോഹന്‍ലാലിന്റെ ചോദ്യം

  ഫൈനലിലെത്തിയപ്പോള്‍ സുരേഷിന്റെ സ്വഭാവമൊക്കെ മാറിയെന്നും പുതിയ പാട്ട് പരിശീലനമൊക്കെ കണ്ടുവെന്നും മോഹന്‍ലാല്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം ചെയ്തത് വളരെ മോശമായെന്നായിരുന്നു താരം പറഞ്ഞത്. അവര്‍ക്ക് മാത്രമല്ല എനിക്കും വേണ്ടി ഇംഗ്ലീഷ് പാട്ട് പാടിത്തരണമെന്നാണ് അവതാരകന്‍ അഭ്യര്‍ത്ഥിച്ചത്.

  സുരേഷിന് പുറത്താക്കണം

  സുരേഷിന് പുറത്താക്കണം

  അരിസ്റ്റോ സുരേഷിനെ എങ്ങനെയെങ്കിലും പുറത്താക്കണമെന്നാണ് ബിഗ് ബോസിന്റെ ഭാര്യയുടെ ആഗ്രഹം. എങ്ങനെ പുറത്തുകളയാമെന്ന് വിചാരിക്കുമ്പോഴാണ് സാബുവിന്റെ കറിച്ചട്ടി തട്ടിക്കളഞ്ഞ് അലമ്പുണ്ടാക്കിയത്. ഇനിയിപ്പോ ധൈര്യമായി എടുത്തുകളയാമല്ലോ.

  എല്ലാത്തിലും ഇത് തന്നെയല്ലേ

  എല്ലാത്തിലും ഇത് തന്നെയല്ലേ

  അല്ല അരിസ്‌റ്റോ സുരേഷിന്റെ എല്ലാ പാട്ടിലും ഒരേ താളമാണല്ലോ, നിങ്ങള്‍ക്ക് അങ്ങനെ തോന്നിയിട്ടുണ്ടോ, എല്ലാത്തിലും ലാലാലാ ആണല്ലോ.

  എന്തൊക്കെ ആയിരുന്നു

  എന്തൊക്കെ ആയിരുന്നു

  എന്തൊക്കെ ബഹളമായിരുന്നു, വീട്ടില്‍ ആക്ടീവായിരുന്നവരെയൊക്കെ പുറത്തുവിടുകയും റേറ്റിങ്ങില്‍ താഴോട്ടുമായിരിക്കുകയാണ് ബിഗ് ബോസ്. അതിനിടയിലാണ് വണ്ണാത്തിപുള്ളുമായി സുരേഷ് എത്തിയത്.

  നോമിനേറ്റ് ചെയ്യല്ലേ

  നോമിനേറ്റ് ചെയ്യല്ലേ

  വീട്ടില്‍ വളരെയധികം കഷ്ടപ്പാടാണെന്നും തന്നെയാരും നോമിനേറ്റ് ചെയ്യരുതെന്നുമാണ് ഷിയാസിന്റെ അഭ്യര്‍ത്ഥന. തനിക്ക് വേണ്ടി വോട്ട് ചെയ്യാന്‍ ആരുമില്ലാത്തയാളെന്നാണ് താര പറയുന്നത.

  സാബുവിന്റെ മാറ്റം

  സാബുവിന്റെ മാറ്റം

  തുടക്കത്തില്‍ തരികിട സാബു പരിപാടിയിലേക്കെത്തുന്നുവെന്ന് കേട്ടപ്പോള്‍ മനസ്സ് മടുത്തുപോയവരൊക്കെ ഇപ്പോള്‍ അദ്ദേഹത്തിനൊപ്പമാണെന്നാണ് പ്രധാന പ്രത്യേകത. അതിന് പിന്നില്‍ അദ്ദേഹത്തിന്റെ ഹീറോയിസം തന്നെയാണ്.

  English summary
  Sabu and Aristo clash troll viral in social media.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X