ലാലേട്ടന്റെ കുഞ്ഞാലിമരയ്ക്കാർ തകർക്കും! ദൃശ്യവിസ്മയം തീര്‍ക്കുന്നത് ബാഹുബലിയുടെ കലാസംവിധായകന്‍

മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ തിരക്കഥ പൂര്‍ത്തിയായി.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലാലേട്ടൻ ചിത്രങ്ങളിൽ ഒന്നാണ് കുഞ്ഞാലി മരയ്ക്കാർ. ഒരു പിടി ഹിറ്റ് ചിത്രങ്ങൾ‌ മലയാളികൾക്ക് സമ്മാനിച്ച പ്രിയദർശനാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒടിയൻ ,നീരാളി എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലാലേട്ടൻ ചിത്രങ്ങളിലെന്നാണ് ഇത്.

കുഞ്ഞാലി മരയ്ക്കാറിനെ കുറിച്ച് ദിനംപ്രതി മികച്ച വിശേഷങ്ങളണ് പുറത്തു വരുന്നത്. ഇത് പ്രേക്ഷകർക്കിടയിൽ ആകാംക്ഷ സൃഷ്ടിക്കുന്നുണ്ട്. ആരാധകർക്ക് വീണ്ടും ആവേശം സൃഷ്ടിച്ച് ചിത്രത്തിനെ കുറിച്ച് പുതിയൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ. ഇത് പ്രേക്ഷകരെ ത്രില്ലടിപ്പിച്ചിരിക്കുകയാണ്.

ബാഹുബലിയെ തോൽപ്പിക്കും

ബാഹുബലിയെ തോൽപ്പിക്കും

മോഹൻലാലിന്റെ മരയ്ക്കാർ അറബികടലിന്റെ സിംഹത്തിന് ദൃശ്യ വിസ്മയം തീർക്കുന്നത് ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ കലാ സംവിധായകൻ സാബു സിറിലാണ്. സംവിധായകൻ പ്രിയദർശൻ തന്നെയാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. ഇതിനു മുൻപും മലയാളത്തിൽ സാബു സിറിൽ ദൃശ്യ വിസ്മയം സൃഷ്ടിച്ചിട്ടുണ്ട്. മോഹൻലാൽ ചിത്രം തന്നെയായ തേന്മാവിന്‍ കൊമ്പത്തു, കാലാപാനി, എന്നീ ചിത്രങ്ങളിലും മലയാളി പ്രേക്ഷകർക്ക് മുന്നിൽ ഇദ്ദേഹം അത്ഭുതം സൃഷ്ടിച്ചികരുന്നു.

 പ്രിയദർശന്റെ സ്വപ്ന ചിത്രം

പ്രിയദർശന്റെ സ്വപ്ന ചിത്രം

മലയാളത്തിൽ പുറത്തു വരാനുള്ളതിൽ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലെന്നാണ് മോഹൻലാലിന്റെ കുഞ്ഞാലി മരയ്ക്കാർ. ചിത്രത്തിന്റെ തിരക്കഥ ഇതിനോടകം തന്നെ പൂർത്തിയായി കഴിഞ്ഞു. പ്രിയദർശൻ തന്നെയാണ് തിരക്കഥയും രചിക്കുന്നത് . കൂടാതെ ഐവി ശശിയുടെ മകൻ അനിയും സഹതരക്കഥകൃത്താണ്. ഇപ്പോൾ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.

വൻതാരനിര

വൻതാരനിര

ബിഗ് ബജറ്റ് ചിത്രമായതു കൊണ്ട് തന്നെ ചിത്രത്തിൽ വലിയ താരനിരയാണ് അണിനിരക്കുന്നത്.വിവിധ ഭാഷകളിലായി നിര്‍മ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായതിനാൽ ഹിന്ദി, തെലുങ്ക്, ബ്രീട്ടിഷ്, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള താരങ്ങളും എത്തുന്നുണ്ടെന്ന് പ്രിയദർശൻ തന്നെ വ്യക്തമാക്കിയിരുന്നു. ബോളിവുഡില്‍ നിന്ന് സുനില്‍ ഷെട്ടിയും തെലുങ്കില്‍ നിന്നും നാഗര്‍ജുനയും ചിത്രത്തിൽ എത്തുമത്രേ. അതേ സമയം ഇവരുടെ കഥാപാത്രത്തെ കുറിച്ചുള്ള കാര്യങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. കൂടാതെ സൂര്യ, വിജയ് സേതുപതി, വിക്രം തുടങ്ങിയവരുടെ പേരുകളും ഉയർന്ന് കേൾക്കുന്നുണ്ട്. എങ്കിലും ഉദ്യോഗികമായി സ്ഥിരികരണം ലഭിച്ചിട്ടില്ല.

മുഖ്യവേഷത്തിൽ മധുവും

മുഖ്യവേഷത്തിൽ മധുവും

ചരിത്ര പ്രാധാന്യമുളള ചിത്രമാണിത്. ചിത്രത്തിൽ മധുവും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. കുഞ്ഞാലി മരയ്ക്കാർ നാലാമനായിട്ടാണ് ചിത്രത്തിൽ മോഹൽ ലാൽ എത്തുന്നത്. എന്നാൽ കുഞ്ഞാലി മരയ്ക്കാർ ഒന്നാമനായി എത്തുന്നത് മധുവാണ്. കുട്ടി അലി മരയ്ക്കാർ എന്നാണ് മധുവിന്‍റെ കഥാപാത്രത്തിന്‍റെ പേര്. ചിത്രത്തിലെ അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം പുറത്തു വിട്ടത്. അതേസമയം രണ്ടും മൂന്നും മരയ്ക്കാർ മാരെ കുറിച്ചുള്ള വിവരം ഇനിയും പുറത്തു വന്നിട്ടില്ല. ചിത്രത്തിനായി കമലിനേയും അമിതാഭ് ബച്ചനേയും സമീപിച്ചിട്ടുണ്ടെന്നുള്ള വാർത്തകൾ പുറത്തു വരുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X