മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലെ കടല്‍ രംഗങ്ങളുടെ ചിത്രീകരണം ഇങ്ങനെ,വെളിപ്പെടുത്തി സാബു സിറിള്‍

By Midhun Raj

മോഹന്‍ലാലിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. നൂറ് കോടി ബഡ്ജറ്റില്‍ അണിയിച്ചൊരുക്കുന്ന സിനിമ നിലവില്‍ അവസാന ഘട്ട ജോലികളിലാണുളളത്. ഒപ്പം എന്ന ഹിറ്റ് ചിത്രത്തിന് ശേഷമാണ് മോഹന്‍ലാലും പ്രിയദര്‍ശനും മലയാളത്തില്‍ വീണ്ടും ഒന്നിക്കുന്നത്. കുഞ്ഞാലി മരക്കാര്‍ നാലാമനായിട്ടാണ് ചിത്രത്തില്‍ സൂപ്പര്‍താരം എത്തുന്നത്.

മികച്ച അഭിനേതാക്കള്‍ക്കൊപ്പം തന്നെ സാങ്കേതിക പ്രവര്‍ത്തകരും അണിനിരക്കുന്ന ചിത്രം കൂടിയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ആന്റണി പെരുമ്പാവൂര്‍, സിജെ റോയ്, സന്തോഷ് ടി കുരുവിള തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് ഡേറ്റ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

ബ്രഹ്മാണ്ഡ ചിത്രത്തിന്റെ

ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ചിത്രീകരണം നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയില്‍ സെറ്റുകളിട്ടായിരുന്നു ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചിരുന്നത്. മരക്കാറിന്റെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങളും ടീസറുകളുമെല്ലാം തന്നെ സമൂഹ മാധ്യമങ്ങളില്‍ നേരത്തെ വൈറലായി മാറിയിരുന്നു. കൂറ്റന്‍ സെറ്റുകളുടെ സഹായത്തോടെയായിരുന്നു സിനിമയുടെ ചിത്രീകരണം നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കിയിരുന്നത്.

ഒറ്റ ഷെഡ്യൂളുകളിലായുളള

ഒറ്റ ഷെഡ്യൂളുകളിലായുളള ചിത്രീകരണമാണ് മരക്കാറിന് ഉണ്ടായിരുന്നത്. അടുത്തിടെ ചിത്രത്തെക്കുറിച്ച് കലാസംവിധായകന്‍ സാബു സിറിള്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. ബാഹുബലി,യന്തിരന്‍ തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ക്ക് വേണ്ടി സെറ്റുകളൊരുക്കിയ ആളാണ് സാബു സിറിള്‍. ഇന്ത്യയിലെ തന്നെ മികച്ച ആര്‍ട്ട് ഡയറക്ടര്‍മാരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം.

പ്രിയദര്‍ശനൊപ്പം

പ്രിയദര്‍ശനൊപ്പം ഒരിടവേളയ്ക്ക് ശേഷമാണ് സാബു സിറിള്‍ വീണ്ടുമൊന്നിക്കുന്നത്. മരക്കാറിലെ ഒരു പ്രധാനപ്പെട്ട രംഗം ചിത്രീകരിച്ചത് എങ്ങനെയാണെന്ന് ആയിരുന്നു സാബു സിറിള്‍ തുറന്നുപറഞ്ഞത്. ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്‌. കടല്‍ രംഗത്തിന് വേണ്ടി വലിയ ടാങ്കിനുളളില്‍ സെറ്റിട്ടാണ് ഒരുക്കിയതെന്ന് കലാസംവിധായകന്‍ പറയുന്നു.

മറ്റ് ബിഗ് ബഡ്ജറ്റ് ചിത്രങ്ങളെ

മറ്റ് ബിഗ് ബഡ്ജറ്റ് ചിത്രങ്ങളെ പോലെയല്ലായിരുന്നു മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. ബജറ്റിന്റെ പരിമിതികള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് പലതരത്തിലുളള പുതിയ ആശയങ്ങളും പരീക്ഷിക്കേണ്ടി വന്നു. ചിത്രത്തിലെ കടല്‍ രംഗത്തിന് വേണ്ടി വലിയ ടാങ്കിനുളളില്‍ സെറ്റിട്ടാണ് തിരമാല ഒരുക്കിയത്. ഇത് ബജറ്റ് കുറഞ്ഞ രീതിയിലും എന്നാല്‍ വളരെ ഫലപ്രദമായ രീതിയിലാണെന്നും സാബു സിറിള്‍ പറഞ്ഞു. ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ സംസാരിക്കവേ ആയിരുന്നു സാബു സിറിള്‍ ഇക്കാര്യം പറഞ്ഞത്.

More from Filmibeat

Read more about: mohanlal iffi priyadarshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X