For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒറ്റക്കണ്ണന്‍റെ കുറ്റം പറയാനെങ്കിലും ഒരുമിച്ചല്ലോ? സാബുവിന്‍റെ പരിക്കിന് അടപടലം ട്രോളുകള്‍! കാണൂ!

  |

  ബിഗ് ബോസ് മലയാളം 88 ലേക്ക് കടക്കുകയാണ്. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ പരിപാടി അവസാനിക്കാരിക്കുകയാണ്. ക്ലൈമാക്‌സിലേക്ക് കടക്കുന്നതിന് മുന്നോടിയായി മത്സരവും ശക്തമായിക്കൊണ്ടിരിക്കുകയാണ്. അപ്രതീക്ഷിത ട്വിസ്റ്റും രസകരമായ ടാസ്‌ക്കുമൊക്കെയായു മുന്നേറുകയാണ് പരിപാടി. വഴക്കും വാഗ്വാദവും മാത്രമല്ല രസകരമായ പല കാര്യങ്ങളും പരിപാടിയില്‍ അരങ്ങേറുന്നുണ്ട്. സുരേഷിന്റെ പാട്ടും ഷിയാസിന്റെ മലയാളം വായനയുമൊക്കെയായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രധാന സംഭവങ്ങള്‍. ബിഗ് ബോസ് നല്‍കിയ ടാസ്‌ക്കായിരുന്നു മറ്റൊരു മുഖ്യ ആകര്‍ഷണം.

  ആവശ്യം അംഗീകരിച്ചാല്‍ പൊട്ടിത്തെറി? AMMA വീണ്ടും പിളരുമോ? മോഹന്‍ലാലിന്‍റെ മൗനത്തില്‍ ആശങ്ക?

  രണ്ട് ടീമായിത്തിരിഞ്ഞാണ് മത്സരം നടത്തിയത്. അര്‍ച്ചനയും ശ്രീനിയും സുരേഷും ഒരേ ടീമിലായിരുന്നു. സാബുവും പേളിയും ഷിയാസുമായിരുന്നു എതിര്‍ ടീമിലുണ്ടായിരുന്നത്. ക്യാപ്റ്റനായ അതിഥി ഇരുടീമിനേയും പ്രതിനിധീകരിച്ചിരുന്നു. ബിഗ് ഹൗസിന് പുറത്ത് സ്ഥാപിച്ച ബെഞ്ചിലിരിക്കുന്നവരെ എഴുന്നേല്‍പ്പിക്കുകയെന്നതായിരുന്നു പ്രധാന ടാസ്‌ക്ക്. ഇതിനായി മരപ്പൊടിയും മുട്ടയും ഷേവിങ് ക്രീമുമൊക്കെ ഉപയോഗിക്കാവുന്നതാണ്. വെള്ളം തലയിലൂടെ കോരിയൊഴിച്ചിട്ടും എഴുന്നേല്‍ക്കാതെ പിടിച്ചുനിന്ന അര്‍ച്ചനയായിരുന്നു മത്സരത്തില്‍ വിജയിച്ചത്. ഇവരുടെ ടീമിനെ ബിഗ് ബോസ് അഭിനന്ദിച്ചിരുന്നു. ടാസ്‌ക്കുമായി ബന്ധപ്പെട്ട് രസകരമായ ട്രോളുകളും പുറത്തുവന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കൂ.

  നീന്തല്‍ക്കുളത്തിലേക്ക് സാബു എടുത്തുചാടി

  നീന്തല്‍ക്കുളത്തിലേക്ക് സാബു എടുത്തുചാടി

  എതിര്‍ടീമിന്റെ ആക്രമണത്തിനിടയില്‍ സാബു കുളത്തിലേക്ക് എടുത്ത് ചാടുകയായിരുന്നു. അലറി വിളിച്ചായിരുന്നു താരം ചാടിയത്. കണ്ണില്‍ മരപ്പൊടിയായതായിരുന്നു പ്രധാന പ്രശ്‌നം കണ്ണ് നീറുന്നുണ്ടെന്നും താരം പറയുന്നുണ്ടായിരുന്നു. ഷേവിങ് ക്രീമും മുട്ടയും കൂടിയായപ്പോള്‍ ഷിയാസും അലറി വിളിക്കുന്നുണ്ടായിരുന്നു. കണ്ണ് വേദനിക്കുന്നുണ്ടെന്നറിയിച്ചതിനെത്തുടര്‍ന്നാണ് സാബുവിനെ പുറത്തേക്ക് കൊണ്ടുപോയത്.

  കുത്തിക്കെട്ടുമായി എത്തിയപ്പോള്‍

  കുത്തിക്കെട്ടുമായി എത്തിയപ്പോള്‍

  സാബു പോയതിന് ശേഷവും ഹൗസിലുള്ളവര്‍ മത്സരത്തെക്കുറിച്ചും ഓരോരുത്തരുടെ പ്രകടനത്തെക്കുറിച്ചും പറയുന്നുണ്ടായിരുന്നു. ശ്രീനിക്കും ഷിയാസിനും ചായ നല്‍കുന്നതിനിടയിലാണ് സാബു തിരികെയെത്തിയത്. കണ്ണില്‍ കെട്ടുമായെത്തിയ താരത്തെ കണ്ടപ്പോള്‍ ആദ്യം ഓടിയെത്തിയത് പേളിയായിരുന്നു. പൊടി അകത്ത് പോയപ്പോള്‍ വല്ലാതെ വേദനിച്ചുവെന്നും മരുന്ന് വെച്ചിരിക്കുകയാണെന്നും സാബു പറഞ്ഞതോടെയാണ് എല്ലാവര്‍ക്കും ആശ്വാസമായത്.

  ശ്രീനിക്കും അസ്വസ്ഥത

  ശ്രീനിക്കും അസ്വസ്ഥത

  വയറുവേദനയെന്ന് പറഞ്ഞായിരുന്നു ശ്രീനിയെത്തിയത്. ഭക്ഷണം കഴിക്കാത്തതല്ല പ്രശ്‌നമെന്നും ശരീരത്തില്‍ നീര് വന്നിട്ടുണ്ടെന്നും താരം അതിഥിയോട് പറഞ്ഞിരുന്നു. ഷിയാസും പേളിയും കൂടിയാണ് താരത്തിന് മരുന്നിട്ട് കൊടുത്തത്. ഇടയ്ക്ക് ഇക്കിളിയാക്കാന്‍ നോക്കിയ ഷിയാസിനോട് ചിരിക്കുമ്പോള്‍ വേദന കൂടുമെന്നും തന്നെ ചിരിപ്പിക്കരുതെന്നും ശ്രീനി ആവശ്യപ്പെട്ടിരുന്നു.

  ടാസ്‌ക്ക് കഴിഞ്ഞെത്തിയത് ഇങ്ങനെ

  ടാസ്‌ക്ക് കഴിഞ്ഞെത്തിയത് ഇങ്ങനെ

  ആവേശകരമായ മത്സരത്തില്‍ നിന്നും എങ്ങനെ മുങ്ങാമെന്നൊക്കെ ആലോചിച്ചിരുന്നുവെങ്കിലും പേളിയും സംഘവും സാബുവിനെ വെറുതെ വിടാന്‍ ഉദ്ദേശിച്ചിരുന്നില്ല. ടാസ്‌ക്ക് കഴിഞ്ഞ് എത്തിയപ്പോള്‍ ഇതായിരുന്നു അവസ്ഥ. ഒരു കണ്ണിലൂടെ കാണാന്‍ കഴിയുമോയെന്നായിരുന്നു അര്‍ച്ചനയുടെ സംശയം, അതൊക്കെ പറ്റുമെന്നായിരുന്നു സുരേഷിന്റെ മറുപടി.

  വയ്യാത്ത സമയത്താണോ പാട്ട്

  വയ്യാത്ത സമയത്താണോ പാട്ട്

  തനിക്ക് വയ്യായെന്നറിഞ്ഞിട്ടും പാട്ട് പാടി രസിക്കുന്ന സുരേഷണ്ണനെ കണ്ടപ്പോഴുള്ള സാബുവിന്റെ ഭാവം ഇതായിരുന്നു. പരിക്ക് പറ്റി കണ്ണില്‍ കുത്തിക്കെട്ടുമായി നടക്കുന്നത് കണ്ടിട്ടും അധോലോകത്തിലെ മറ്റംഗങ്ങള്‍ക്ക് യാതൊരു കൂസലുമുണ്ടായിരുന്നില്ല. ഇതേക്കുറിച്ച് അവര്‍ ചോദിച്ചിട്ട് പോലുമുണ്ടായിരുന്നില്ല.

  ഇനിയാവര്‍ത്തിക്കരുത്

  ഇനിയാവര്‍ത്തിക്കരുത്

  സ്‌മോക്കിങ് ഏരിയയിലേക്കെത്തിയ സാബുവിനോട് പതിവ് പോലെ തന്നെയുള്ള സംസാരത്തിലായിരുന്നു സുരേഷ്. കിച്ചണില്‍ കണ്ടപ്പോള്‍ അര്‍ച്ചനയും സ്വഭാവികമായാണ് പെരുമാറിയത്. പേളിയും ശ്രീനിയും ഷിയാസും അതിഥിയുമായാണ് സഹായം ആവശ്യമുണ്ടോയെന്ന് ചോദിച്ച് സാബുവിനൊപ്പമുണ്ടായിരുന്നത്.

  പ്രധാന സംഭവം എന്താണ്

  പ്രധാന സംഭവം എന്താണ്

  നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷിന്റെ പാട്ടിന് കൂടുതല്‍ പരിഗണന ലഭിച്ചത് കഴിഞ്ഞ എപ്പിസോഡിലായിരുന്നു. സ്വന്തമായി രചിച്ച് കംപോസ് ചെയ്ത സുരേഷിന്റെ പാട്ടും ശ്രീനി-പേളി പ്രണയരംഗങ്ങളുമാണ് ഇന്നത്തെ പ്രധാന ഐറ്റമെന്ന് പറഞ്ഞപ്പോഴുള്ള പ്രേക്ഷകരുടെ പ്രതികരണം നോക്കൂ.

  അതോര്‍ത്ത് തന്നെയാ കരഞ്ഞത്

  അതോര്‍ത്ത് തന്നെയാ കരഞ്ഞത്

  ബിഗ് ബോസിലെ ഇണക്കുരുവികളാണ് പേളിയും ശ്രീനിയും. ഗെയിമില്‍ നില്‍ക്കാനായാണ് ഇരുവരും പ്രണയിച്ചതെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ പ്രേക്ഷകര്‍ മാത്രമല്ല മത്സരാര്‍ത്ഥികളും ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് തുടങ്ങുന്നതിനിടയില്‍ അര്‍ച്ചന കരഞ്ഞിരുന്നു. കാരണം ചോദിക്കാന്‍ പോയപ്പോള്‍ ആദ്യമൊന്നും പറഞ്ഞിരുന്നില്ല. ഇതായിരുന്നോ ആ കാരണം?

  അവിടെ നിന്ന് മാറി നില്‍ക്കൂ

  അവിടെ നിന്ന് മാറി നില്‍ക്കൂ

  പേളിയുടെ കരച്ചിലുമായാണ് ചൊവ്വാഴ്ച എപ്പിസോഡ് അവസാനിച്ചത്, തനിക്ക് വീട്ടില്‍ പോണമെന്നും സമ്മര്‍ദ്ദം താങ്ങാനാവുന്നില്ലെന്നും താരം പറഞ്ഞിരുന്നു. ശ്രീനി സംസാരിച്ചിട്ട് പോലും താരം സാധാരണനില കൈവരിച്ചിരുന്നില്ല. ആശ്വസിപ്പിക്കാനെത്തിയ സുരേഷിനെ കണ്ടപ്പോള്‍ ഇതായിരുന്നോ പേളി ചിന്തിച്ചത്.

  ഒരു മാറ്റവും ഇല്ലല്ലോ!

  ഒരു മാറ്റവും ഇല്ലല്ലോ!

  എലിമിനേഷനില്‍ പേളിയും ഉണ്ടെന്നറിഞ്ഞതോടെ തന്നെ പ്രേക്ഷകര്‍ സഹതാപ തരംഗം പ്രതീക്ഷിച്ചിരുന്നു. വിചാരിച്ചത് പോലെ തന്നെ അവിസ്മരണീയ പ്രകടനവുമായി പേളി എത്തിയിരുന്നു. പേളി കുട്ടൂസിന്‍രെ പ്രകടനത്തില്‍ ഒരു മാറ്റവും ഇല്ലല്ലോയെന്നാണ് പ്രേക്ഷകരുടെ ചോദ്യം.

  മലയാളം ബിഗ് ബോസിന്‍രെ അവസ്ഥയേ!

  മലയാളം ബിഗ് ബോസിന്‍രെ അവസ്ഥയേ!

  നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ബിഗ് ബോസിന് മലയാള പതിപ്പൊരുങ്ങിയത്. മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ചവര്‍ അന്യഭാഷയില്‍ മുന്നേറുമ്പോള്‍ മലയാളത്തിലെ സ്ഥി ഇതാണ്. ഇവരൊക്കെ എങ്ങനെയാണോ ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചത്.

  എല്ലാരും ഒരുമിച്ചല്ലോ!

  എല്ലാരും ഒരുമിച്ചല്ലോ!

  തന്റെ കണ്ണിന് പറ്റിയ പരിക്കിനെക്കുറിച്ച് കളിയാക്കിയതാണെങ്കില്‍ക്കൂടിയും അതിന് വേണ്ടി എല്ലാവരും ഒരുമിച്ചതിന്റെ സന്തോഷത്തിലാണ് സാബു. രാജമാണിക്യത്തില്‍ മമ്മൂട്ടി പറഞ്ഞ പോലുള്ള ഡയലോഗ് ഇവിടെ ശരിക്കും ഏല്‍ക്കും.

  പേളിയേയും ശ്രീനിയേയും മടുത്തു

  പേളിയേയും ശ്രീനിയേയും മടുത്തു

  പേളിയും ശ്രീനിയും തമ്മില്‍ സൗഹൃദത്തിനും അപ്പുറത്തുള്ള ബന്ധമുണ്ടെന്ന സംശയം പ്രേക്ഷകര്‍ മാത്രമല്ല മത്സരാര്‍ത്ഥികളും ഉന്നയിച്ചിരുന്നു. ഇവരുടെ സംഭാഷണവും കെട്ടിപ്പിടുത്തവും ഉമ്മ വെക്കലുമൊക്കെയായിരുന്നു കുറേക്കാലമായി കാണിച്ചിരുന്നത്. ഇനി അത് മാറ്റി സുരേഷിലേക്ക് ശ്രദ്ധ തിരിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിഗ് ബോസ് എഡിറ്റര്‍.

  പേളി തന്നെ ജയിക്കും

  പേളി തന്നെ ജയിക്കും

  ബിഗ് ബോസ് മലയാളം ആദ്യസീസണിലെ വിജയി അത് പേളിക്ക് തന്നെ അവകാശപ്പെട്ടതാണെന്നതാണ് ആരാധകരുടെ വാദം. ദിവസം കൂടുന്തോറും കൂടുതല്‍ കരുത്താര്‍ജ്ജിച്ച് മത്സരത്തില്‍ ശക്തയായി മുന്നേറുന്ന പേളി തന്നെയാണ് ജയിക്കുകയെന്നാണ് ഇവരുടെ വാദം.

  കണ്ണിലെ കെട്ട് മാറ്റിയോ?

  കണ്ണിലെ കെട്ട് മാറ്റിയോ?

  ഒരു കണ്ണ് മുഴുവനും പൊതിഞ്ഞ് നടക്കുന്ന സാബുവിനെ കണ്ടപ്പോള്‍ ആരാധകര്‍ക്ക് സഹിക്കാനാവുന്നുണ്ടായിരുന്നില്ല. എന്നാല്‍ പുതിയ പ്രമോയില്‍ കെട്ട് മാറ്റിയെന്നറിഞ്ഞപ്പോഴുള്ള സന്തോഷം കണ്ടോ?

  സാബുവിനും പിആര്‍

  സാബുവിനും പിആര്‍

  ബിഗ് ബോസില്‍ പേളിക്ക് പിആര്‍ വര്‍ക്കിലൂടെയാണ് വോട്ട് ലഭിക്കുന്നതെന്നാണ് പലരും പറയുന്നത്. സോഷ്യല്‍ മീഡിയയും ഇതേ സംശയവുമായി രംഗത്തെത്തിയിരുന്നു. ഷിയാസ് പേളി ശ്രീനി ബന്ധത്തെക്കുറിച്ച് പറഞ്ഞാലൊന്നും ഇനി വോട്ട് കിട്ടില്ലെന്ന് മനസ്സിലാക്കിയപ്പോഴാണ് പേളി ഫാന്‍സ് പുതിയ പ്ലാനുമായെത്തിയത്.

  English summary
  Sabu gets injured, Bigboss Malayalam latest
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X