എന്റെ വീട്ടിലെ പെൺകുട്ടിയായിരുന്നെങ്കിൽ ഞാനിപ്പോൾ ജയിലിൽ; ആരാണിവൻ?, മാനസിക നില ശരിയല്ല: സാബു മോൻ

സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ചയാകുന്ന പേരാണ് സന്തോഷ് വർക്കി. ആറാട്ടണ്ണൻ എന്ന പേരിലറിയപ്പെടുന്ന സന്തോഷ് വർക്കി ഏറെ നാളുകളായി വാർത്താ പ്രാധാന്യം നേടുന്നു. തിയറ്ററുകൾക്ക് മുന്നിൽ സിനിമകളെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ചും സിനിമാ താരങ്ങളെക്കുറിച്ച് സംസാരിച്ചുമാണ് ആറാട്ടണ്ണൻ മീഡിയകളുടെ ശ്രദ്ധ നേടുന്നത്. ഒന്നിലേറെ തവണ വിവാദങ്ങളിലും സന്തോഷ് വർക്കി അകപ്പെട്ടിട്ടുണ്ട്. നിത്യ മേനോൻ സന്തോഷ് വർക്കിക്കെതിരെ ഉന്നയിച്ച ആരോപണം ഏറെ ചർച്ചയായി.

പ്രണയാഭ്യർത്ഥന നടത്തി നിരന്തരം ശല്യപ്പെടുത്തിയെന്നും സഹികെട്ട താനും കുടുംബവും പൊലീസിൽ പരാതിപ്പെടാൻ വരെ തുനിഞ്ഞിരുന്നെന്നും നിത്യ മേനോൻ പറഞ്ഞു. എന്നാൽ ശല്യപ്പെടുത്തിയതല്ലെന്നും തന്റെ ഇഷ്ടം പറഞ്ഞതാണെന്നുമായിരുന്നു സന്തോഷ് വർക്കിയുടെ വാദം. ഇപ്പോഴിതാ സന്തോഷ് വർക്കിക്കെതിരെ രം​ഗത്ത് വന്നിരിക്കുകയാണ് നടൻ സാബു മോൻ.

Sabu Mon  Santhosh Varkey

മാനസിക പ്രശ്നമുള്ളയാളാണ് സന്തോഷ് വർക്കിയെന്നും ഇത്തരം ആളുകൾക്ക് മീഡിയകൾ പ്രാധാന്യം നൽകരുതെന്നും സാബു മോൻ അഭിപ്രായപ്പെട്ടു. മൂവി വേൾഡ് മീഡിയയോടാണ് പ്രതികരണം. ആറാട്ടണ്ണൻ എന്ന് വിളിക്കുന്നവന്റെ ഒരു വീഡിയോ ക്ലിപ്പ് ഞാൻ കണ്ടു. നടൻ നന്ദു ചേട്ടൻ ചായ കുടിച്ച് കൊണ്ടിരിക്കെ കൈ കൊടുത്ത് പോകുമ്പോൾ പുറത്ത് തട്ടി. ഞാൻ നന്ദു ചേട്ടനെ കണ്ടപ്പോൾ അവന്റെ ചെവിക്കല്ല് അടിച്ച് പൊട്ടിക്കണ്ടേയെന്ന് ഞാൻ ചോദിച്ചു.

ഞാനത് ചെയ്തിട്ട് വേണം സോഷ്യൽ മീഡിയയിൽ എല്ലാവരും എന്നെ തെറി പറയാൻ, അത് വേറൊരു ലോകമാണെടായെന്ന് നന്ദു ചേട്ടൻ മറുപടി നൽകി. ആരാണവൻ? എന്റെ പുറത്താണ് തട്ടിയിരുന്നതെങ്കിൽ ചെപ്പ ഞാൻ അടിച്ച് തിരിച്ചേനെ. അവന് എന്ത് അധികാരമാണ് ഒരു മനുഷ്യന്റെ ശരീരത്തിലേക്ക് കടന്ന് കയറാനുള്ളത്. അയാളുടെ മാനസിക നില ശരിയല്ല. മീഡിയ ഇങ്ങനെയൊരാൾക്ക് പ്രാധാന്യം നൽകുന്നത് ശരിയല്ലെന്നും സാബു മോൻ പറഞ്ഞു.

Sabu Mon  Santhosh Varkey

മീഡിയ അവരെ സെലിബ്രിറ്റി എന്ന് വിളിക്കുന്നു. പുള്ളിക്ക് ഷേക്ക് ഹാൻഡ് കൊടുക്കണമെന്ന് നിർബന്ധമാണോ. നിത്യ മേനോനെന്ന നടിയെ നിരന്തരം ശല്യം ചെയ്തു. എന്റെ വീട്ടിലെ പെൺകൊച്ചിനോടാണിങ്ങനെ ചെയ്തതെങ്കിൽ അവനെ കൊന്നിട്ട് ഞാനിന്ന് ജയിലിലാണ്. ആ പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്തു. അവർ ഫോൺ നമ്പർ മാറ്റുന്നു. നിങ്ങൾ ആ പെൺകുട്ടിയുടെ സ്ഥാനത്ത് നിന്ന് എപ്പോഴെങ്കിലും ആലോചിച്ച് നോക്കിയിട്ടുണ്ടോ.

അവൾ നിരസിച്ചതിന്റെ പേരിൽ ഇവൻ ഒരു ദിവസം ആസിഡ് ഒഴിച്ചാൽ എന്ത് ചെയ്യുമെന്നും സാബു മോൻ ചോദിക്കുന്നു. ഒരു മനുഷ്യൻ ഭയന്ന് ജീവിക്കുന്ന അവസ്ഥ ആലോചിച്ച് നോക്കിയിട്ടുണ്ടോ. ഓൺലൈൻ മീഡിയ ഉത്തരവാദിത്വം കാണിക്കേണ്ടതുണ്ടെന്നും സാബു മോൻ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിലും നിത്യ മേനോനെക്കുറിച്ച് സന്തോഷ് വർക്കി സംസാരിച്ചിരുന്നു. നിത്യ മേനോൻ തന്നെക്കുറിച്ച് സംസാരിച്ചത് കേട്ട് അവരോട് തനിക്കുള്ള ഇഷ്ടം പോയെന്നാണ് സന്തോഷ് വർക്കി പറഞ്ഞത്.

More from Filmibeat

Read more about: sabu mon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X