ആ നടിയുടെ മുന്നിൽ വച്ച് ഹരിശ്രീ അശോകൻ എന്നെ നാണംകെടുത്തി, കണ്ണ് നിറഞ്ഞു, ടോർച്ചർ ചെയ്യുന്നതുപോലെയായിരുന്നു!

ചന്ദമാമാ എന്ന സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചിരുന്ന സമയത്ത് നടൻ ഹരിശ്രീ അശോകനിൽ നിന്നും ഉണ്ടായ മോശം അനുഭവം പങ്കുവെച്ച് സംവിധായകനും ഡബ്ബിങ് ആർട്ടിസ്റ്റുമായ സാബു സർ​ഗം. ടോർച്ചർ ചെയ്യുന്നതുപോലെ എല്ലാവരുടേയും മുന്നിൽ വെച്ച് ഹരിശ്രീ അശോകൻ സംസാരിച്ചുവെന്ന് മാസ്റ്റർ ബിന്നിന് നൽകിയ അഭിമുഖത്തിൽ സാബു പറഞ്ഞു. സാബു സർ​ഗത്തിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... കുഞ്ചാക്കോ ബോബന്റെ ചന്ദമാമാ സിനിമയിൽ ഞാൻ പ്രവർത്തിച്ചിട്ടുണ്ട്.

അന്ന് ആ സിനിമയിൽ സുരേഖ എന്ന നടി അഭിനയിച്ചിരുന്നു. അവർ അധികം സിനിമ ഒന്നും ചെയ്തിരുന്നില്ല. തമിഴിൽ ആ​ഹാ എന്നൊരു സിനിമയിൽ മാത്രമാണ് അഭിനയിച്ചിരുന്നത്. എനിക്ക് അൽപം ഹിന്ദി അറിയാവുന്നതുകൊണ്ട് മലയാളം ഡയലോ​ഗുകൾ ​ഇം​ഗ്ലീഷിൽ എഴുതി അവർക്ക് പറഞ്ഞ് കൊടുക്കുമായിരുന്നു.

Sabu Sargam Harisree Ashokan

ഓണക്കാലത്തായിരുന്നു ആ സിനിമയുടെ ഷൂട്ട് നടന്നത്. ഏഷ്യാനെറ്റിൽ നിന്നും ആ നടിയുടെ വക ഒരു ഓണാശംസ എടുക്കാൻ വരുന്നുണ്ടെന്ന് പറഞ്ഞു. അതിനുള്ള ആശംസ ഞാൻ അവരെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയിൽ‌ ഹരിശ്രീ അശോകൻ വന്നു. ശേഷം വളരെ മോശമായി എന്നോട് സംസാരിച്ചു. എന്റെ സിനിമാ ജീവിതത്തിലെ ആദ്യ അനുഭവമായിരുന്നു.

ആളുകളുടെ മുന്നിൽ വെച്ചാണ് ഇത് നടക്കുന്നത്. ആ നടിയും കേട്ടുകൊണ്ട് നിൽക്കുകയാണ്. അന്യഭാഷ നടിമാരും നടന്മാരും ടെക്നീഷ്യന്മാരുമൊക്കെ സാർ എന്ന് മാത്രമെ നമ്മളെ അഭിസംബോധന ചെയ്യൂ. അത് കണ്ട് പഠിക്കേണ്ടതാണ്. അസിസ്റ്റന്റ് ഡയറക്ടറെ പോലും സാർ എന്നേ വിളിക്കൂ. അടുത്ത കാലത്ത് ഒരു കാര്യത്തിനായി ഞാൻ തമിഴ്നാട്ടിൽ പോയി. ഇന്ത്യയിലെ എണ്ണം പറഞ്ഞ നടന്മാരിൽ ഒരാളാണ് നാസർ.

അദ്ദേഹം ഞാൻ ഇരിക്കുന്നത് കണ്ട് എന്റെ പിറകിൽ വന്ന് തട്ടിവിളിച്ചു. നാസർ സാറിനെ കണ്ട് ഞാൻ ഞെട്ടി. എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ. അത് തടഞ്ഞുകൊണ്ട് നിങ്ങൾ സംവിധായകനല്ലേ ഇരുന്നോളൂവെന്ന് അദ്ദേഹം പറഞ്ഞു. സാർ എന്ന് അഭിസംബോധന ചെയ്താണ് അദ്ദേഹം എന്നോട് സംസാരിച്ചത്. മലയാളത്തിൽ പക്ഷെ ഒരു സീനിൽ അഭിനയിച്ച നടന് പോലും ഭയങ്കര തലക്കനമാണ്.

ഏതെങ്കിലും ഒരു പ്രോ​ഗ്രാമിന് ​ഗസ്റ്റായി ക്ഷണിച്ചാൽ പോലും വൻ തുക പ്രതിഫലമായി ചോദിക്കും. പരിചയത്തിന്റെ പുറത്താകും നമ്മൾ ക്ഷണിക്കുന്നത്. ഒരു സീനിലെ അഭിനയിച്ചിട്ടുണ്ടാകൂ. പക്ഷെ ഏതെങ്കിലും പ്രോ​ഗ്രാമിന് ക്ഷണിച്ചാൽ അമ്പതിനായിരമൊക്കെയാണ് പ്രതിഫലമായി ചോദിക്കുന്നത്. ഇതാണ് അന്യഭാഷ നടന്മാരും മലയാളത്തിലെ താരങ്ങളും തമ്മിലുള്ള വ്യത്യാസം.

സെലിബ്രിറ്റി സ്റ്റാറ്റസ് എടുത്ത് അങ്ങ് ആർമാദിക്കുകയാണ് പലരും. ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയാൽ‌ തലക്കനം കാണാം. അടുത്ത കാലത്ത് ഒരു ബി​ഗ് ബോസ് താരത്തെ ഞാൻ ഒരു ഫങ്ഷന് ക്ഷണിച്ചു. പാവപ്പെട്ട മൂന്ന് പെൺകുട്ടിക‌ളുടെ വിവാഹ ചടങ്ങ് ആയിരുന്നു. അതിഥിയായി വരുമോയെന്നാണ് ചോദിച്ചത്. പുള്ളി ഓക്കെ പറഞ്ഞു. പിന്നീട് ഒരു ​​ദിവസം വിളിച്ചിട്ട് പറഞ്ഞു നമ്പർ ഡിലീറ്റ് ചെയ്ത് കളയണമെന്ന്.

കാരണം നാളെ നിങ്ങൾ ആർക്കെങ്കിലും ആ നമ്പർ കൊടുത്താൽ എനിക്ക് അതൊരു ശല്യമാകുമെന്നും പറഞ്ഞു. അത്ര അഹങ്കാരം തലയ്ക്ക് പിടിച്ചു. ചന്ദമാമായുടെ സെറ്റിൽ ഇരുന്ന് അന്ന് ഉരുകിപ്പോയി. അശോകൻ ചേട്ടൻ എന്റെ അടുത്തിരുന്നുകൊണ്ടാണ് ഇതെല്ലാം പറഞ്ഞത്. ചാക്കോച്ചൻ കേട്ടില്ല. ടോർച്ചർ ചെയ്യുന്നത് പോലെ ഒരു സംസാരമായിരുന്നു. എന്റെ കണ്ണൊക്കെ നിറഞ്ഞു.

ഇതെല്ലാം കേട്ട് സിനിമയുടെ സംവിധായകൻ മുരളീകൃഷ്ണൻ വന്ന് ഹരിശ്രീ അശോകനെ വഴക്ക് പറഞ്ഞു. എന്റെ കൂടെ നിൽക്കുന്ന ഏതെങ്കിലും പയ്യന്മാരോട് ആവശ്യമില്ലാതെ സംസാരിക്കരുത്. ഈ സെറ്റിൽ അതൊന്നും പാടില്ലെന്നും പറഞ്ഞു സാബു സർ​ഗം പറഞ്ഞു.

Read more about: harisree ashokan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X