ധമാക്കയിലെ വില്ലനെ പരിചയപ്പെടുത്തി ഒമര്‍ ലുലു! വെറും വില്ലനല്ല, സൈക്കോ വില്ലനാണെന്ന് സംവിധായകന്‍
ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തുന്ന അടുത്ത ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ധമാക്ക എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒളിംപ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ അരുണ്‍ ആണ് നായകനാവുന്നത്. ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരാണ് മറ്റ് താരങ്ങള്‍. ഓരോ ദിവസം കഴിയുംതോറും സിനിമയിലെ താരങ്ങളെ കുറിച്ചുള്ള വിവരങ്ങളുമായി സംവിധായകന്‍ എത്തുകയാണ്.
അതുപോലെ കഴിഞ്ഞ ദിവസം ധമാക്കയിലെ വില്ലന്‍ ആരായിരിക്കുമെന്ന് ഊഹിക്കാന്‍ കഴിയുമോ എന്ന് ചോദിച്ച് എത്തിയിരുന്നു. പലരും പല പേരുകള്‍ പറഞ്ഞിരുന്നു. ഒടുവില്‍ ബിഗ് ബോസ് താരം സാബുമോന്‍ അബ്ദുസമദ് ആണ് ധമാക്കയിലെ വില്ലനായിട്ടെത്തുന്നത്. സാബുമോന്റെ ഫസ്റ്റ് ലുക്ക് അടക്കം പുറത്ത് വിട്ട് കൊണ്ട് ഫേസ്ബുക്ക് പേജിലൂടെ ഒമര്‍ ലുലു തന്നെയാണ് വില്ലനെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിഞ്ഞിട്ടും വലിച്ച് തള്ളുന്ന സൈക്കോ വില്ലന്‍ എന്ന് സൂചിപ്പിച്ച് കൊണ്ടാണ് സാബുമോനാണ് ധമാക്കയിലെ വില്ലന്‍ എന്ന് സംവിധായകന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഒമര്‍ ലുലുവിന്റെ ചങ്കസിന്റെ രണ്ടാം ഭാഗമായി ഒരുക്കുന്ന ചിത്രത്തില്‍ നിക്കി ഗല്‍റാണിയാണ് നായികയായിട്ടെത്തുന്നത്. മിയ ഖലീഫ, സണ്ണി ലിയോണ്‍ എന്നിവരെല്ലാം അഭിനയിക്കുമെന്ന് പറഞ്ഞിരിക്കുന്നെങ്കിലും നിക്കി ഗല്‍റാണിയാണ് ചങ്ക്‌സില്‍ അഭിനയിക്കാന്‍ എത്തുന്ന താരസുന്ദരി.
ഒമറിന്റെ മറ്റ് സിനിമകള്‍ പോലെ പുതുമുഖ താരങ്ങളെയും ഉള്‍കൊള്ളിച്ച് കൊണ്ടാണ് ധമാക്ക ഒരുങ്ങുന്നത്. ധമാക്കയിലൂടെ ഉര്‍വ്വശിയും മുകേഷും വീണ്ടും ഒന്നിക്കുണ്ടെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്. ടിക് ടോക്കിലൂടെ ശ്രദ്ധേയനായ ഫുക്രു എന്നിവരെല്ലാമാണ് ധമാക്കയിലെ മറ്റ് താരങ്ങള്‍. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ചിത്രം എം കെ നാസര്‍ ആണ് നിര്‍മ്മിക്കുന്നത്. ഗോപി സുന്ദര്‍ സംഗീതം ഒരുക്കുന്നു. സിനോജ് പി അയ്യപ്പന്‍ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.


Click it and Unblock the Notifications











