ഒമര്‍ ലുലുവിന്റെ അഡാറ് വില്ലന്‍! ധമാക്കയിലെ സാബുമോന്റെ വില്ലന്‍ ലുക്ക് പുറത്ത്
ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തുന്ന സിനിമകള്‍ കേരളത്തില്‍ വലിയ രീതിയില്‍ ചര്‍ച്ചയാവാറുണ്ട്. ഒരു അഡാറ് ലവിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രം ധമാക്കയും വാര്‍ത്തകളില്‍ നിറയുകയാണ്. ആഗസ്റ്റ് ആദ്യ ആഴ്ചകളില്‍ ഷൂട്ടിംഗ് ആരംഭിച്ച സിനിമയിലെ താരങ്ങളുടെ ലുക്ക് പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ആദ്യമെത്തിയത് വില്ലന്റേതാണ്.
ടെലിവിഷന്‍ ഷോ കളിലൂടെ മലയാളക്കരയ്ക്ക് സുപരിചിതനായ സാബുമോന്‍ അബ്ദു സമദ് ആണ് ധമാക്കയിലെ വില്ലന്‍. അടുത്തിടെ ബിഗ് ബോസ് റിയാലിറ്റി ഷോ യില്‍ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയതും സാബുമോന്‍ ആയിരുന്നു. ഇതിന് പിന്നാലെയാണ് ഒമര്‍ ലുലുവിന്റെ ചിത്രത്തില്‍ വില്ലനായി സാബുമോന്‍ എത്തുന്ന കാര്യം സംവിധയാകന്‍ തന്നെ അറിയിച്ചത്.

സാബു സിഗററ്റ് വലിച്ച് നില്‍ക്കുന്നതും തൊട്ടടുത്ത് നില്‍ക്കുന്ന ആള്‍ തോക്ക് ചൂണ്ടി കാണിക്കുന്നതുമാണ് പുറത്ത് വന്ന ലുക്കില്‍ സൂചിപ്പിച്ചിരിക്കുന്നത്. എന്നാല്‍ സിനിമയിലെ കഥ എന്താണെന്നോ കഥാപാത്രങ്ങളെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ ആരാധകരും കൂടുതല്‍ വിശേഷങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ്.
ഒമര്‍ ലുലുവിന്റെ തന്നെ ചങ്ക്‌സ് എന്ന സിനിമയുടെ രണ്ടാം ഭാഗമായി ഒരുക്കുന്ന ചിത്രമാണ് ധമാക്ക. ഒളിംപ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അരുണ്‍ ആണ് ചിത്രത്തിലെ നായകന്‍. നിക്കി ഗല്‍റാണി, നേഹ സക്‌സേന, എന്നിവരാണ് നായികമാര്‍. ഉര്‍വ്വശി, മുകേഷ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍ എന്നിങ്ങനെ നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ചിത്രം എം കെ നാസര്‍ ആണ് നിര്‍മ്മിക്കുന്നത്. ഗോപി സുന്ദര്‍ സംഗീതം ഒരുക്കുന്നു. സിനോജ് പി അയ്യപ്പന്‍ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.


Click it and Unblock the Notifications