twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സച്ചി ചെയ്യാനിരുന്ന ആ സിനിമ! പൃഥ്വിരാജിനേയും കരയിപ്പിക്കുന്ന കാര്യമാണ്! അവസാനം കണ്ടപ്പോഴും പറഞ്ഞു

    |

    തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായി മലയാള സിനിമയില്‍ സജീവമായിരുന്ന സച്ചി ഇനിയില്ല. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അദ്ദേഹം അന്തരിച്ചത്. ഇടുപ്പെല്ല് മാറ്റുന്ന ശസ്ത്രക്രിയ കഴിഞ്ഞതിന് പിന്നാലെയായി ഹൃദയഘാതം വന്നതോടെയാണ് സച്ചി യാത്രയായത്. നിയമബിരുദം പൂര്‍ത്തിയാക്കി ഹൈക്കോടതിയില്‍ അഭിഭാഷകനായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു അദ്ദേഹം സിനിമയിലേക്ക് എത്തിയത്. 13 വര്‍ഷമായി മലയാള സിനിമയില്‍ സജീവമായിരുന്നു അദ്ദേഹം. സച്ചി-സേതു കോംപോയില്‍ നിന്നും മാറി സ്വതന്ത്രനായെത്തിയപ്പോഴും ഗംഭീര വിജയങ്ങളായിരുന്നു സച്ചിയെ കാത്തിരുന്നത്.

    സച്ചി സംവിധാനം ചെയ്ത ആദ്യ സിനിമയിലെയും അവസാനത്തെ സിനിമയിലേയും നായകനായത് പൃഥ്വിരാജായിരുന്നു. അനാര്‍ക്കലിയിലൂടെ തുടങ്ങിയ വിജയം അയ്യപ്പനും കോശിയിലും ആവര്‍ത്തിക്കുകയായിരുന്നു ഇരുവരും. കരിയറിലെ ആദ്യ ചിത്രമായ ചോക്ലേറ്റ് മുതല്‍ സച്ചിക്കൊപ്പം പൃഥ്വിരാജുണ്ട്. പൃഥ്വിയെ നായകനാക്കി അടുത്ത സിനിമയൊരുക്കാനുള്ള പദ്ധതിയും സച്ചിക്കുണ്ടായിരുന്നു. അതിനിടയിലാണ് അപ്രതീക്ഷിത വിയോഗം. സച്ചിയെക്കുറിച്ച് പറയാന്‍ പോലുമാവാത്തത്തത്ര സങ്കടത്തിലാണ് പൃഥ്വിരാജ്.

    സച്ചിയും പൃഥ്വിരാജും

    സച്ചിയും പൃഥ്വിരാജും

    സച്ചി സിനിമയിലേക്കെത്തിയപ്പോള്‍ ആദ്യ സിനിമ മുതല്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു പൃഥ്വിരാജ്. ചോക്ലേറ്റിലെ ആ സൗഹൃദം ഇരുവരും നിലനിര്‍ത്തുന്നുണ്ടായിരുന്നു. നടനും തിരക്കഥാകൃത്തും സംവിധായകനും എന്നതിനും അപ്പുറത്ത് അടുത്ത കൂട്ടുകാരായിരുന്നു ഇരുവരും. സിനിമാസ്വപ്‌നങ്ങളെക്കുറിച്ച് മാത്രമല്ല മറ്റ് കാര്യങ്ങളെക്കുറിച്ചുമൊക്കെയെല്ലാം ഇരുവരും സംസാരിക്കാറുണ്ട്. മലയാള സിനിമയെ പുതുവഴിയിലൂടെ സഞ്ചരിക്കാന്‍ പഠിപ്പിച്ചവരായും ഇവരെ വിശേഷിപ്പിക്കാവുന്നതാണ്. അയ്യപ്പനും കോശിയിലും ഡ്രൈവിംഗ് ലൈസന്‍സിലുമൊക്കെ പ്രേക്ഷകര്‍ കണ്ടത് അതാണ്.

    Recommended Video

    Director sachy passed away
    പോയി

    പോയി

    സച്ചിയുടെ ആരോഗ്യനില ഗുരുതരമാണെന്നറിഞ്ഞപ്പോള്‍ മുതല്‍ പ്രാര്‍ത്ഥനയുമായി പൃഥ്വിരാജ് എത്തിയിരുന്നു. തിരിച്ചുവരവിനായി കാത്തിരിക്കുന്നതിനിടയിലാണ് അദ്ദേഹം യാത്രയായി എന്ന വിവരമെത്തിയത്. പോയി എന്ന ഒരൊറ്റ വാക്ക് മാത്രമായിരുന്നു താരം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. മനസ്സിലെ വിങ്ങലടക്കാനാവാതെ വികാരധീനനായാണ് താരം പോസ്റ്റിട്ടത്. സിനിമാലോകത്തേയും പ്രേക്ഷകരേയും ഒരുപോലെ കരയിച്ചാണ് സച്ചി യാത്രയായത്.

    ഏത് തിരക്കഥയായാലും

    ഏത് തിരക്കഥയായാലും

    സച്ചിയുടെ തിരക്കഥയെക്കുറിച്ചും സംവിധാനത്തെക്കുറിച്ചും ആധികാരികമായി സംസാരിക്കാറുണ്ട് പൃഥ്വിരാജ്. 2015 ല്‍ അനാര്‍ക്കലിയില്‍ തുടങ്ങിയ ബന്ധം 2020 ല്‍ എത്തിയപ്പോള്‍ ബിജു മേനോനും അവര്‍ക്കൊപ്പം ചേരുകയായിരുന്നു. ആ കെമിസ്ട്രിക്കാവട്ടെ ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചതും. സച്ചി എഴുതുന്ന ഏത് തിരക്കഥയിലും താന്‍ അഭിനയിക്കാന്‍ തയ്യാറാണെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്.

    ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു

    ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു

    തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സച്ചിയെ സന്ദര്‍ശിക്കാനായി പൃഥ്വിരാജും ബിജു മേനോനും രഞ്ജിത്തും എത്തിയിരുന്നു. അപകടാവസ്ഥ തരണം ചെയ്ത് അദ്ദേഹം തിരിച്ചെത്തുമെന്നായിരുന്നു ഇവര്‍ കരുതിയത്. ഇടയ്ക്ക് ബോധം തെളിഞ്ഞപ്പോള്‍ അദ്ദേഹം ഭാര്യയോടും ഡോക്ടര്‍മാരോടും സംസാരിച്ചുവെന്നുള്ള വിവരം പുറത്തുവന്നപ്പോള്‍ എല്ലാവരും പ്രതീക്ഷയിലായിരുന്നു. എന്നാല്‍ തിരിച്ചുവരവില്ലാതെ മറ്റൊരു ലോകത്തേക്ക് നടന്നടുക്കുകയായിരുന്നു അദ്ദേഹം.

    അടുത്ത സിനിമ

    അടുത്ത സിനിമ

    സച്ചി സംവിധാനം ചെയ്ത 2 സിനിമകളിലും നായകനായത് പൃഥ്വിരാജായിരുന്നു. മൂന്നാമത്തെ ചിത്രവും പൃഥ്വിക്കൊപ്പമായിരുന്നു. ആ മോഹം സാക്ഷാത്ക്കരിക്കാതെയാണ് അദ്ദേഹം യാത്രയായത്. പൃഥ്വിയുടെ അസോസിയേറ്റുകളിലൊരാളായിരുന്നു ചിത്രം സംവിധാനം ചെയ്യാനിരുന്നത്. തിരക്കഥയൊരുക്കുന്നത് സച്ചിയുമെന്നുള്ള വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

    English summary
    Sachi's last wishes was to make another movie with Prithviraj
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X