twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രണയ വിവാഹം, സൗഹൃദം വിവാഹത്തിലേയ്ക്ക് എത്തിയതിനെ കുറിച്ച് സച്ചിയുടെ ഭാര്യ സിജി

    |

    സിനിമാ ലോകവും പ്രേക്ഷകരും ഏറെ വേദനയോടെ ഓർമിക്കുന്ന വിയോഗമാണ് സച്ചിയുടേത്. ഇന്നും പ്രേക്ഷകർക്കും സുഹൃത്തുക്കൾക്കും അദ്ദേഹത്തിന്റെ വിയോഗം പൂർണ്ണമായി ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. പലപ്പോഴും അത് വ്യക്തമാക്കിയിട്ടുമുണ്ട്. മനസ് നിറയെ കഥകളുമായി നടന്നിരുന്ന എഴുത്തുകാരനായിരുന്നു സച്ചി. ചെയ്യാൻ നിരവധി കഥകൾ ബാക്കിയാക്കിയാണ് അദ്ദേഹം യാത്രയായിരിക്കുന്നത്.

    ഗ്ലാമറസ് ലുക്കിൽ സെൽഫി എടുത്ത് നടി, ചിത്രം കാണൂ

    ജൂൺ 18 നാണ് സച്ചിയുടെ ഒന്നാം ചരമവാർഷികമാണ്. ഇപ്പോഴിത സച്ചിയെ കുറിച്ചുള്ള ഓർമ പങ്കുവെച്ച് ഭാര്യ സിജി. സച്ചിയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്നു സിജി. ഇപ്പോഴിത സച്ചി എന്ന സുഹൃത്തിനെ കുറിച്ചും തങ്ങളുടെ പ്രണയത്ത കുറിച്ചുമെല്ലാം മനസ്സ് തുറക്കുകയാണ്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സച്ചിയെ കുറിച്ച് ഭാര്യ വാചാലയായത്.

     സച്ചിയുമായുള്ള  സൗഹൃദം

    സച്ചി ഏറ്റവും അടുത്ത ആളുകളോട് ഒരുപാട് സംസാരിക്കും. എന്നാൽ ഒരു അപരിചിതനായ വ്യക്തിയോട് സച്ചിയ്ക്ക് സംസാരിക്കാൻ നല്ല ബുദ്ധിമുട്ടായിരുന്നു. എനിക്കും അങ്ങനെ തന്നെയായിരുന്നു. ശരിക്കും വിമത സ്വരമായിരുന്നു സച്ചിയുടേത്. തങ്ങൾക്ക് സംസരിക്കാൻ ഒരുപാട് വിഷയങ്ങളുണ്ടായിരുന്നു. ശരിക്കും സുഹൃത്തുക്കളായിരുന്നു. അതാണ് പിന്നീട് പ്രണയത്തിലേയ്ക്കും വിവാഹത്തിലേയ്ക്കും നയിച്ചത്.

    സച്ചിയോട് പറയുന്നത്

    2015 ന് ശേഷമുള്ള സച്ചിയുടെ സിനിമകളാണ് ഞാൻ കണ്ടിട്ടുള്ളത്. പിന്നീട് അദ്ദേഹത്തിന്റെ പ്രതിഭ മനസ്സിലാക്കിയതിന് ശേഷം ഞാൻ സച്ചിയോട് പറഞ്ഞിരുന്നു, ഇങ്ങനെയല്ല നിന്റെ സിനിമ വരേണ്ടത്, ഇതല്ലയെന്ന്. അപ്പോൾ സച്ചി തന്നെ പറയുമായിരുന്നു ഇതല്ല എന്റെ സിനിമയെന്ന് എനിക്ക് അറിയാം. എന്നാൽ കച്ചവട സിനിമയുടെ ഭാഗമായി നിന്നാൽ മാത്രമേ സിനിമയിൽ വളരാൻ സാധിക്കുകയുള്ളൂ. നമ്മൾ സ്വന്തമായി സിനിമ എടുക്കുന്ന കാലത്ത് എന്റെ ഇഷ്ടത്തിന് സിനിമ ചെയ്യുമെന്ന്.അതിന്റെ ഒരു തുടക്കമായിരുന്നു അയ്യപ്പനും കോശിയും.

    നിർദ്ദേശങ്ങൾ  കേൾക്കും

    താൻ പറയുന്ന നിർദ്ദേശങ്ങൾ സച്ചി കേൾക്കുമായിരുന്നു. അയ്യപ്പനും കോശിയും സിനിമ എഴുതുമ്പോൾ ഓരോ സീനുകൾ എഴുതി കഴിയുമ്പോഴും സച്ചി വിളിക്കുമായിരുന്നു. ആ സീനിനെ കുറിച്ച് പറയുമായിരുന്നു. താൻ പറയുന്ന നിർദ്ദേശങ്ങൾ കേൾക്കാറുണ്ട് . അതുപോലെ ശരിയാണെങ്കിൽ അംഗീകരിക്കാറുമുണ്ട്. അത്തരത്തിലുളള ചില മാറ്റങ്ങൾ അദ്ദേഹം എഴുത്തിയിരുന്നു. അനാർക്കലി ചിത്രത്തിലെ ക്ലൈമാക്സിൽ ആദ്യം ചിന്തിച്ചത് പൃഥ്വിരാജിന്റെ കഥാപാത്രം മരിക്കുന്നതായിട്ടായിരുന്നു. അതിൽ താനൊരു നിർദ്ദേശം പറഞ്ഞിരുന്നു. ജീവിപ്പിക്കുന്നതല്ലേ നല്ലത് ആളുകൾ അവർ ഒന്നിച്ച് ജീവിക്കുന്ന സന്തോഷത്തിൽ പോട്ടെ എന്ന് പറഞ്ഞിരുന്നു. സച്ചി ചെയ്തതിൽ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം അയ്യപ്പനും കോശിയുമാണ്.

    കെയറിങ്ങായ  ഭർത്താവ്

    തൂവാനത്തമ്പികൾ എന്ന ചിത്രം ചെയ്യണമെന്ന് അദ്ദേഹത്തിന് വലിയ ആഗ്രഹമായിരുന്നു. സച്ചിയുടെ ഓപ്പറേഷന് ഓരാഴ്ച മുൻപായിരുന്നു ഞാൻ തൂവാനത്തുമ്പികൾ കാണുന്നത്. സച്ചിയും മകനും മുറിയിൽ എന്നെ പൂട്ടിയിട്ടാണ് സിനിമ കാണിക്കുന്നത്. അതിന് ശേഷം രാജുവിന സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് ഒരു മെസേജ് അയച്ചിരുന്നു. കുറച്ച് കഴിഞ്ഞ് പൃഥ്വി തിരിച്ച് വിളിച്ച് ചെയ്യാമെന്നും പറഞ്ഞിരുന്നു. വളരെ കെയറിങ്ങ് ആയിട്ടുള്ള ഭാർത്താവ് ആണ സച്ചി. അദ്ദേഹം എല്ലാകാര്യവും ഓർമിച്ചിരുന്ന് ചെയ്യാറുണ്ട്. അട്ടപ്പാടിയിൽ ഷൂട്ടിംഗ് നടക്കുന്ന സമയത്തായിരുന്നു തന്റെ പിറന്നാൾ. അന്ന് സർപ്രൈസായി വീട്ടിലെത്തി പിറന്നാൾ ആഘോഷിച്ചിരുന്നു.

    Recommended Video

    സച്ചിയുമായി പിരിഞ്ഞത് എന്തിന്? സേതു പറയുന്നു | FilmiBeat Malayalam

    വീഡിയോ കാണാം

    Read more about: sachy സച്ചി
    English summary
    Sachy's Wife Siji Opens Up Anarkali Movie Was A Resemblance Of Their Life
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X