പൃഥ്വിരാജിന് അഹങ്കാരി എന്ന ചീത്ത പേര് ഉണ്ടായിരുന്നു! അത് മാറി കൊണ്ടിരിക്കുകയാണെന്ന് സച്ചി
ഒത്തിരി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച എഴുത്തുകാരനും സംവിധായകനുമാണ് സച്ചി. കെ ആര്‍ സച്ചിദാനന്ദന്‍ എന്നാണ് പേരെങ്കിലും സച്ചി എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. സേതുവിനൊപ്പം ചേര്‍ന്ന് തിരക്കഥകള്‍ ഒരുക്കിയാണ് സച്ചി സിനിമാ രംഗത്തേക്ക് എ്ത്തുന്നത്. അഞ്ചോളം സിനിമകള്‍ ഇരുവരും ഒന്നിച്ച് തിരക്കഥ ഒരുക്കി. ശേഷം അഞ്ച് സിനിമകള്‍ക്ക് സ്വന്തം രചന നിര്‍വഹിച്ചു.
ഇതിനിടെ രണ്ട് സിനിമകളാണ് സംവിധാനം ചെയ്തത്. പൃഥ്വിരാജും ബിജു മേനോനും നായകന്മാരായിട്ടെത്തിയ അനാര്‍ക്കലി, അയ്യപ്പനും കോശിയും എന്നിങ്ങനെ രണ്ട് സിനിമകളായിരുന്നു സച്ചി സംവിധാനം ചെയ്തിരുന്നത്. ഇപ്പോഴിതാ തന്റെ സിനിമകളെ കുറിച്ചും രാഷ്ട്രീയ നിലാപാടുകളെ കുറിച്ചും മനോരമ ന്യൂസ് നേരെ ചൊവ്വ എന്ന പരിപാടിയിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ് സച്ചി.

പൃഥ്വിരാജ് നായകനായിട്ടെത്തിയ ഡ്രൈവിങ് ലൈസന്‍സില്‍ മമ്മൂട്ടിയെ ആയിരുന്നു ആദ്യം നായകനാക്കാന്‍ ഉദ്ദേശിച്ചത്. ഈ സിനിമയില്‍ ഡ്രൈവിങ് ക്രേസിയായ, വാഹനങ്ങള്‍ അത്രയധികം ഇഷ്ടപ്പെടുന്ന ഒരു സിനിമ നടനാണ്. ഒരുപാട് അവാര്‍ഡുകള്‍ വാങ്ങിയതും അല്‍പ്പം മുന്‍ശുണ്ഠിയുള്ള കഥാപാത്രമാണ്. ശരിക്കും പറഞ്ഞാല്‍ ഈ കഥാപാത്രം രൂപപ്പെടുത്തുന്നതില്‍ മമ്മൂട്ടിയെ കുറിച്ചുള്ള കേട്ടറിവുകള്‍ എന്നെ ബാധിച്ചിട്ടുണ്ടാവും. മമ്മൂട്ടിയെ കുറിച്ച് പൊതുസമൂഹത്തിനുള്ള ബോധ്യങ്ങള്‍ തന്നെയാണ് ഈ കഥാപാത്രത്തിന്റെ മേലങ്കിയായി അണിയിച്ചിരിക്കുന്നത്.

അതിനാല്‍ ആ കഥാപാത്രവുമായി ഞാന്‍ പോവുന്നത് മമ്മൂക്കയുടെ അടുത്ത് തന്നെയാണ്. മമ്മൂക്ക അത് ചെയ്തിരിക്കാനുള്ള കാരണമുണ്ട്. ഈ സിനിമ കുറച്ച് കഴിയുമ്പോള്‍ പ്രേക്ഷകര്‍ കാണുന്നത് ഹരിന്ദ്രന്‍ എന്ന സൂപ്പര്‍സ്റ്റാറിനെ അല്ല, അവര്‍ മമ്മൂക്കയെ തന്നെ കാണും. അത് മമ്മൂക്ക തന്നെ സൂചിപ്പിച്ചു. എന്നെ കണ്ട് തുടങ്ങിയാല്‍ ക്ലൈമാക്‌സ് വഷളാവും. പൃഥ്വിരാജിന് ഇത് സേഫ് ആണ്. നേരത്തെ പൃഥ്വിയ്ക്ക് അഹങ്കാരി എന്ന് വിളി പേര് ഉണ്ടായിരുന്നെങ്കിലും അത് മാറി കൊണ്ടിരിക്കുകയാണ്. ഈ സിനിമയെ വളരെ പോസിറ്റീവായിട്ടാണ് പൃഥ്വി സ്വീകരിച്ചത്.

പണം വാരി ചിത്രങ്ങള്‍ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്യുമ്പോഴും മനസിലുള്ളത് ഇത്തരം സിനിമകളെ അല്ലെന്ന് സച്ചി തുറന്ന് പറയുന്നു. പണം മുടക്കുന്നവര്‍ക്ക് അത് തിരികെ ലഭിക്കണം എന്ന ചിന്തയാണ് വാണിജ്യ സിനിമകള്‍ക്കൊപ്പം തുടരാന്‍ പ്രേരിപ്പിക്കുന്നത്. മുടക്ക് മുതല്‍ തിരികെ അതൊരു രാഷ്ട്രീയ സിനിമ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാമലീല സച്ചിയുടെ രാഷ്ട്രീയമായിരുന്നോ എന്ന ചോദ്യത്തിനും സച്ചി ഉത്തരം നല്‍കിയിരുന്നു.

ഒരിക്കലുമല്ല, രാമലീല എന്റെ രാഷ്ട്രീയ ചിന്ത പറയുന്ന സിനിമയല്ല. ആ സിനിമയിലെ ചില ഡയലോഗുകള്‍ ഒരുപാട് പേരെ വേദനപ്പിച്ചതായി കേട്ടു. ദുശീലങ്ങളുണ്ടോ എ്‌ന് ചോദിക്കുന്ന ഒരു സീനില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ നിര്‍ത്തി. അത് കമ്മ്യൂണിസം ആണെന്ന് പറയുന്ന സീനൊക്കെ ചിലരെ വേദനപ്പിച്ചിരുന്നു. ഞാന്‍ ഒരു ഇടത് വിമര്‍ശകനൊന്നുമല്ല. ഇപ്പോള്‍ നടക്കുന്ന ചില കാര്യങ്ങളില്‍ അവരോട് യോജിപ്പുണ്ട്. അതുപോലെ ചില കാര്യങ്ങളില്‍ രൂക്ഷ വിമര്‍ശനവുമുണ്ട്. കോളേജില്‍ പഠിക്കുമ്പോള്‍ രണ്ട് വര്‍ഷം വരെ ഞാന്‍ എസ്എഫ്‌ഐ ആയിരുന്നു. പിന്നെ നിര്‍ത്തി. ലോ കോളേജില്‍ പോലും എനിക്ക് രാഷ്ട്രീയം ഉണ്ടായിരുന്നില്ല.

ഈ രാമലീല സത്യം പറഞ്ഞാല്‍ കേരള രാഷ്ട്രീയം പറയുന്ന ഒരു സിനിമ ആയിരുന്നില്ല ആദ്യം. ദേശീയ രാഷ്ട്രീയം പറയുന്ന സിനിമ ആയിരുന്നു. ഇതിനായി 25 ദിവസം ഡല്‍ഹിയില്‍ പോയി താമസിക്കുകയും പലരുമായി സംസാരിക്കുകയുമൊക്കെ ചെയ്തതാണ്. ഒരു യുവ എംപി ഹിന്ദിയിലൊക്കെ പാര്‍ലമെന്റില്‍ സംസാരിക്കുന്ന തരത്തിലാണ് ആദ്യമൊക്കെ കഥ ഉണ്ടായിരുന്നത്. അപ്പോഴാണ് ദേശീയ രാഷ്ട്രീയം തന്നെ മാറുന്നത്. ബിജെപിയും മോദിയും അധികാരത്തില്‍ വന്നു. എല്ലാം ആകെ മാറി. പിന്നീടാണ് രാമലീല കേരള രാഷ്ട്രീയത്തിലേക്ക് മാറ്റുന്നതെന്നും സച്ചി പറയുന്നു.


Click it and Unblock the Notifications