മമ്മൂട്ടിയെ വെച്ചൊരു സിനിമ അത് അത്ര എളുപ്പമല്ല, എന്നിട്ടും സച്ചിയുടെ മനസ്സിൽ ഒരു കഥയുണ്ടായിരുന്നു
കഥകളുടെ ഒരു ശേഖരമാണ് സച്ചി എന്ന് പറയുന്നവരോട്... അങ്ങനെ അല്ല എനിക്ക് മനോഹരമായി കഥകൾ പറഞ്ഞു ഫലിപ്പിക്കാൻ അറിയില്ല എഴുതി ഫലിക്കാൻ അറിയാം എന്ന് ഏറെ വിനയത്തോടെ പറയുന്ന സച്ചിയെ നമ്മൾ കണ്ടിട്ടുണ്ട്. മലയാള സിനിമയയിലെ ഉറപ്പിന്റെ വാക്കായിരുന്നു അത്. മലയാളികൾ സച്ചിയുടെ കഥകൾക്കും ചിത്രങ്ങൾക്കുമായി കാത്തിരുന്നപ്പോഴാണ് ഒരു വാക്ക് മിണ്ടാതെ കഥകളില്ലാത്ത മറ്റൊരു ലോകത്തിലേയ്ക്ക് യാത്രയായത്. വലിയ സിനിമകളുടെ കണക്ക് പറയാനില്ലെങ്കിലും ചെയ്ത ചിത്രങ്ങളെല്ലാം മിന്നും വിജയങ്ങളായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കി കൊണ്ടായിരുന്നു സച്ചി തന്റെ സിനിമ ജീവിതം അവസാനിപ്പിച്ചത്.
സിനിമയ്ക്കൊപ്പം സഞ്ചരിക്കുന്ന എഴുത്തുക്കാരനാണ് സച്ചി. ജനങ്ങളുടെ പൾസും ട്രെന്റും അദ്ദേഹത്തിന് മനപാഠമാണ്. അതിനൊത്ത് തൂലിക ചലിപ്പിക്കുക എന്നത് സച്ചിയെ സംബന്ധിച്ചടത്തോളം വളരെ നിസ്സാരമാണ്. ഇത് തന്നെയാണ് ഇദ്ദേഹത്തെ എല്ലാവരുടേയും പ്രിയപ്പെട്ടവനാക്കിയത്. സച്ചി അഭ്രപാളിയിൽ നിന്ന് വിട പറയുന്നത് ഒരുപാട് ആഗ്രഹം ബാക്കിയാക്കിയാണ്. സച്ചിയുടെ വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം. ഡ്രൈവിങ്ങ് ലൈസൻസ് എന്ന് ചിത്രത്തിൽ നിന്ന് മമ്മൂട്ടി പിൻമാറിയതിനെ തുടർന്നായിരുന്നു അദ്ദേഹം ഇത് വെളിപ്പെടുത്തിയത്. എന്നാൽ മമ്മൂട്ടിയെ വച്ച് സിനിമ ചെയ്യുക എന്നത് അത്ര എളുപ്പമുളള കാര്യമല്ലെന്ന് സച്ചിയ്ക്ക് തന്നെ അറിയാമായിരുന്നു.

മമ്മൂട്ടിയുടെ കരിയറിലെ നഷ്ടങ്ങളിലൊന്നായിട്ടാണ് ഡ്രൈവിങ്ങ് ലൈസൻസ് എന്ന ചിത്രത്തെ പ്രേക്ഷകർ കാണുന്നത്. മമ്മൂട്ടി ഒഴിവാക്കിയ ചിത്രം വൻ വിജയം നേടിയിരുന്നു. മമ്മൂട്ടി ചെയ്യേണ്ട കഥാപാത്രമായിരുന്നു പൃഥ്വിരാജിന് ലഭിക്കുന്നത്. ഇനി മമ്മൂട്ടിയെ വെച്ചൊരു സിനിമ ചെയ്യണമെന്നുണ്ടോ എന്നുള്ള ചോദ്യത്തിനായിരുന്നു സച്ചിയുടെ മറുപടി. കൂടാതെ സൂപ്പർ സ്റ്റാറുകളെ വെച്ച് ചിത്രം ചെയ്യുന്നതിന്റെ ബുദ്ധിമുട്ടിനെ കുറിച്ച് സച്ചി അന്ന് വെളിപ്പെടുത്തിയിരുന്നു. കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. മമ്മൂട്ടിയെ വെച്ചെരു സിനിമ ചെയ്യാൻ ഇനിയും താൽപര്യമുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ നടനാണ് അദ്ദേഹം. പ്രേക്ഷകരെ അത്രയധികം സ്വാധീനിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുമുണ്ട്..
Recommended Video

അങ്ങനൊയൊരു നടനെ വെച്ച് സിനിമ ചെയ്യുമ്പോൾ നമ്മൾക്ക് മുന്നൊരുക്കങ്ങൾ ആവശ്യമാണ്.. വെറുതെ ഒരു ചിത്രം ചെയ്യാൻ കഴിയില്ല. കാരണം അവർ ചെയ്യാത്ത കഥാപാത്രങ്ങളില്ല. അത്രയും വ്യത്യസ്തമായ കഥാപാത്രം വേണം ചെയ്യാൻ അല്ലെങ്കിൽ അത്രയും വ്യത്യസ്തമായ കഥ പരിസരവും ചുറ്റുപ്പാടും വേണം. അങ്ങനെയുള്ള ചില സിനിമകൾ എന്റെ മനസ്സിലുണ്ട്. എന്നാൽ മമ്മൂട്ടിയെ വെച്ചാണ് എന്റെ അടുത്ത ചിത്രമെന്ന് എനിയ്ക്ക് പറയാൻ മാത്രമേ പറ്റുള്ളൂ. എന്നാൽ കഥ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അദ്ദേഹമാണ്. ഞാൻ കൊണ്ടു വരുന്ന കഥ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടാൽ മാത്രമേ പ്രൊജക്ട് എന്ന നിലയിൽ പുറത്ത് പറയാൻ പറ്റുള്ളൂ-സച്ചി പറഞ്ഞു.

ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രം മമ്മൂട്ടി ഒഴിവാക്കിയതിനെ കുറിച്ച് വളരെ പോസിറ്റീവായിട്ടാണ് സച്ചി പലയിടത്തും സംസാരിച്ചത്. മമ്മുക്കയുടെ സൈഡില്‍ നിന്ന് ചിന്തിക്കുമ്പോള്‍ അത് താന്‍ ചെയ്യേണ്ട സിനിമ അല്ല എന്ന് അദ്ദേഹത്തിന്ന തോന്നിയിട്ടുണ്ടാകും. കാരണം ആ സിനിമയില്‍ വലിയ ഒരളവില്‍ കുരുവിള എന്ന സുരാജ് ചെയ്ത കഥാപാത്രമാണ് കയറി നില്‍ക്കുന്നത്.

വേണമങ്കില്‍ സപ്പോര്‍ട്ടിംഗ് റോള്‍ വരെ എന്ന് തോന്നിപ്പിക്കാവുന്ന അതിലെ ഹരീന്ദ്രന്റെ കഥാപാത്രം മമ്മുക്കയെ പോലെയൊരു സൂപ്പര്‍ താരം ഒഴിവാക്കിയതിനെ തെറ്റായി കാണുന്നില്ല .
എന്റെ ഭാഗത്താണ് തെറ്റ്. ഞാന്‍ ഈ കഥയുമായി മമ്മുക്കയുടെ അടുത്ത് പോകാന്‍ പാടില്ലായിരുന്നു. പൃഥ്വിരാജിനെ സംബന്ധിച്ച് ആ വിഷയത്തിലാണ് ഫോക്കസ് ചെയ്യുന്നത്. അല്ലാതെ ഞാന്‍ എന്ത് ചെയ്യുന്നു എന്നതിനെക്കുറിച്ചല്ല. അതാണ് പൃഥ്വിരാജിനെ ചെയ്യാന്‍ അത് പ്രേരിപ്പിച്ചത്'. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിൽ സച്ചി വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications