twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'കുഞ്ഞുങ്ങൾ വേണ്ടെന്ന് രാം ചരണും ഉപാസനയും തീരുമാനിച്ചപ്പോൾ അവാർ‌ഡ് വാ​ഗ്ദാനം ചെയ്ത സദ്​ഗുരു'; അന്ന് സംഭവിച്ചത്

    |

    തങ്ങളും അച്ഛനമ്മമാർ ആകാൻ പോവുകയാണെന്ന് കഴിഞ്ഞ ദിവസമാണ് തെലുങ്ക് യങ് സൂപ്പർ സ്റ്റാർ രാം ചരണും ഭാര്യ ഉപാസനയും അറിയിച്ചത്. അങ്ങനെ ചിരിഞ്ജീവിയുടെ പരമ്പര നിലനിർത്താൻ ഒരു കുഞ്ഞ് പിറക്കാൻ പോവുകയാണ്.

    ചിരഞ്ജീവിയുടേയും രാം ചരണിന്റേയും ആരാധകരെ ഏറെ സന്തോഷിപ്പിച്ച ഒരു വാർത്ത കൂടിയായിരുന്നു അത്. തങ്ങൾക്ക് കുഞ്ഞ് പിറക്കാൻ പോകുന്നുവെന്ന സന്തോഷം രാം ചരൺ തന്നെയാണ് സോഷ്യൽമീഡിയ വഴി ആരാധകരെ അറിയിച്ചത്.

    Also Read: 'അമൃത പോയപ്പോൾ ആകെ താളം തെറ്റി, മുമ്പുള്ള ബാലയും ഇപ്പോഴുള്ള ബാലയും ഒരുപാട് വ്യത്യാസമുണ്ട്'; ആരാധകർ!Also Read: 'അമൃത പോയപ്പോൾ ആകെ താളം തെറ്റി, മുമ്പുള്ള ബാലയും ഇപ്പോഴുള്ള ബാലയും ഒരുപാട് വ്യത്യാസമുണ്ട്'; ആരാധകർ!

    ഹനുമാന്‍ ജിയുടെ അനുഗ്രഹത്തോടെ ആദ്യത്തെ കണ്‍മണിക്കായി തയ്യാറെടുക്കുകയാണെന്ന വാര്‍ത്ത പങ്കുവെക്കുന്നുവെന്നാണ് രാം ചരണ്‍ ട്വിറ്ററില്‍ കുറിച്ചത്. രാം ചരണിന്റെ പിതാവ് ചിരഞ്ജീവി പങ്കുവെച്ച ചിത്രം റീ ട്വീറ്റ് ചെയ്തുകൊണ്ടാണ് താരം സന്തോഷവാര്‍ത്ത അറിയിച്ചത്.

    പത്ത് വർഷമായി കുഞ്ഞുങ്ങൾ പിറക്കാത്തതിനാൽ ഇരുവർക്കും കുഞ്ഞുങ്ങൾ പിറക്കിലെന്ന തരത്തിൽ വരെ വാർത്തകൾ വന്നിരുന്നു. എന്നാൽ അതല്ല സത്യമെന്നും ഇരുവരും കുഞ്ഞുങ്ങൾ വേണ്ടെന്ന് മനപൂർവം തീരുമാനിച്ചതായിരുന്നുവെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

    കുഞ്ഞുങ്ങൾ വേണ്ടെന്ന് രാം ചരണും ഉപാസനയും തീരുമാനിച്ചു

    പത്താം വിവാഹ വാർഷികം ആഘോഷിച്ച ശേഷം തങ്ങൾ കുട്ടികൾ വേണ്ടെന്ന തീരുമാനത്തിലാണെന്ന് ദമ്പതികൾ തന്നെ പറയുകയും ചെയ്തിരുന്നു. സംരംഭകയും അപ്പോളോ ആശുപത്രി ശൃംഘലയുടെ ചെയര്‍മാന്‍ പ്രതാപ് റെഡ്ഡിയുടെ ചെറുമകളുമായ ഉപാസന കാമിനേനിയുമായി രാം ചരൺ പരിചയത്തിലാകുന്നത് കോളജ് പഠനകാലത്ത് ലണ്ടനിൽ വെച്ചാണ്.

    രാം ചരണിന്റെ ഉറ്റ ചങ്ങാതിയായി പിന്നീട് ഉപാസന മാറി. സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വഴി മാറിയതോടെ 2012 ജൂണ്‍ 14ന് ആഡംബരം നിറഞ്ഞ വിവാഹ ചടങ്ങിലൂടെ ഇരുവരും ഒന്നായി.

    അവാർ‌ഡ് വാ​ഗ്ദാനം ചെയ്ത സദ്​ഗുരു

    അപ്പോളോ ആശുപത്രിയുടെ നിലവിലെ വൈസ് ചെയര്‍പേഴ്‌സൺ കൂടിയാണ് ഉപാസന. കുഞ്ഞുങ്ങൾ വേണ്ടെന്നുള്ള തീരുമാനത്തിൽ എത്തിയ ശേഷം സദ്​ഗുരുവിനെ ഇരുവരും സന്ദർശിച്ചതും വാർത്തയായിരുന്നു.

    കുട്ടികളെ വേണ്ടെന്നുള്ള തങ്ങളുടെ തീരുമാനത്തെ പലരും കുറ്റപ്പെടുത്തുന്നുണ്ടെന്ന സങ്കടം സദ്​ഗുരുവിനെ സന്ദർശിക്കാൻ പോയപ്പോൾ ഉപസാന അദ്ദേഹ​ത്തോട് പങ്കുവെച്ചിരുന്നു. അന്ന് സദ്​ഗുരു പക്ഷെ ഉപസാനയുടെ തീരുമാനത്തെ പ്രശംസിക്കുകയാണ് ചെയ്തത്.

    Also Read: ഞാന്‍ ആശുപത്രിയിലാണെന്ന് കേട്ടാല്‍ എലിസബത്ത് പൊട്ടിക്കരയുമെന്ന് കരുതി; എലിയുടെ മറുചോദ്യത്തെ പറ്റി ബേസില്‍Also Read: ഞാന്‍ ആശുപത്രിയിലാണെന്ന് കേട്ടാല്‍ എലിസബത്ത് പൊട്ടിക്കരയുമെന്ന് കരുതി; എലിയുടെ മറുചോദ്യത്തെ പറ്റി ബേസില്‍

    കോളജ് കാലം മുതലുള്ള സൗഹൃദം

    കുട്ടികൾ വേണ്ട എന്ന തീരുമാനമെടുക്കുന്ന ആരോഗ്യവതികളായ എല്ലാ യുവതികൾക്കും താൻ ഒരു അവാർഡ് നൽകാൻ ആലോചിക്കുന്നുവെന്നും സദ്​ഗുരു പിന്നീട് പറഞ്ഞിരുന്നു.

    അത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. 'കുട്ടികൾ വേണ്ട എന്ന തീരുമാനമെടുക്കുന്ന ആരോഗ്യവതികളായ എല്ലാ യുവതികൾക്കും ഞാൻ ഒരു അവാർഡ് നൽകാൻ ആലോചിക്കുന്നുണ്ട്. അതൊരു വളരെ മികച്ച തീരുമാനമാണ്. മനുഷ്യരുടെ എണ്ണം ലോകത്തിൽ വളരെ കൂടുതലാണ്.'

    മുപ്പത്തിയേഴാം വയസിൽ കുഞ്ഞ്

    'അതുകൊണ്ടാണ് കുഞ്ഞുങ്ങൾ വേണ്ടെന്ന് തീരുമാനിക്കുന്ന യുവതികളെ അഭിനനന്ദിക്കുന്നത്' സദ്​​ഗുരു അന്ന് വിശദീകരണമായി പറ‍ഞ്ഞത് ഇതായിരുന്നു. അതേസമയം കഴിഞ്ഞ വിവാഹ വാർഷികം ആഘോഷിക്കാൻ രാം ചരണും ഭാര്യയും സദ്ഗുരുവിന്റെ അടുത്തേക്കാണ് പോയതെന്ന തരത്തിലും വാർത്തകൾ വന്നിരുന്നു.

    വിവാഹ നിശ്ചയം നടന്ന് ഒരു വർ‌ഷത്തിന് ശേഷമായിരുന്നു രാം ചരണും ഉപാസനയും വിവാഹിതരായത്. ഇന്ന് തെലുങ്ക് സിനിമാ മേഖലയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടന്മാരിൽ ഒരാളാണ് രാം ചരൺ തേജ.

    താരമൂല്യമുള്ള തെലുങ്ക് നടൻ

    മുപ്പത്തിയേഴുകാരനായ രാം ചരൺ 2007ലാണ് സിനിമയിൽ അരങ്ങേറിയത്. ചിരുതയായിരുന്നു ആദ്യ സിനിമ. ശേഷമാണ് കാജൾ അ​ഗർവാളിനൊപ്പം മ​ഗാധീര എന്ന സിനിമ ചെയ്തു.

    ആ സിനിമ പുറത്തിറങ്ങിയ ശേഷമാണ് രാം ചരണിന് കേരത്തിലും ആരാധകരുണ്ടായി തുടങ്ങിയത്. രാജമൗലി സംവിധാനം ചെയ്ത ആർആർആറാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ രാം ചരൺ സിനിമ.

    Read more about: ram charan
    English summary
    Sadhguru Who Promised Award When Ram Charan And Upasana Decided Not To Have Children?-Read In Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X