ഇനിയൊരിക്കലും ഒരു പെണ്ണിനേയും അവന്‍ ഇതുപോലെ വിലയിരുത്തില്ല! സാധികയുടെ പോസ്റ്റ് വൈറല്‍!
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരങ്ങളിലൊരാളാണ് സാധിക വേണുഗോപാല്‍. അഭിനയത്തിലും നൃത്തത്തിലുമൊക്കെ സജീവമാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകള്‍ ക്ഷണനേരം കൊണ്ടാണ് ശ്രദ്ധേയമായി മാറുന്നത്. സാരിയണിഞ്ഞ ചിത്രത്തിന് കീഴില്‍ മോശം കമന്റ് പോസ്റ്റ് ചെയ്ത സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് താരം. അതിന് മറുപടിയായി പോസ്റ്റ് ചെയ്ത ചിത്രവും തരംഗമായി മാറിയിരുന്നു. ഇങ്ങനെ ചെയ്യേണ്ടിയിരുന്നില്ലെന്നും ഈ ചിത്രം കുറച്ച് കൂടിപ്പോയെന്നുമായിരുന്നു കമന്റ്. കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടും സാധിക പങ്കുവെച്ചിരുന്നു.
താന്‍ പ്ലസ് ടു ആണെന്നും ആ പോസ്റ്റ് ഡിലീറ്റ് ചെയ്യാമോയെന്നും ചോദിച്ചായിരുന്നു പിന്നീട് വിമര്‍ശകനെത്തിയത്. ഇനി ചേച്ചിയെ ശല്യപ്പെടുത്തില്ലെന്ന് പറഞ്ഞതോടെയാണ് സാധിക ആദ്യത്തെ പോസ്റ്റ് പിന്‍വലിച്ചത്. സാധികയുടെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം. നേരത്തെയിട്ട പോസ്റ്റ് പിൻവലിച്ചിരിക്കുന്നു. കമന്റ് പേടിച്ചോ നാട്ടുകാരെ പേടിച്ചോ അല്ല ആരെയും ഉപദ്രവിക്കാൻ ഉദ്ദേശ്യമില്ല്യ അതുകൊണ്ടു മാത്രം. ആരുടെയും ഭാവി കളയാനും, തിരിച്ചും അത് ഉണ്ടാവരുതെന്നു ആഗ്രഹിക്കുന്നു. (ആ നമ്പറിൽ ആരും വിളിച്ചു ഉപദ്രവിക്കില്ല എന്ന് വിശ്വസിക്കുന്നു. പശ്ചാത്താപത്തെക്കാൾ വലുതായി ഒന്നുമില്ല്യ. അവനവന്റെ തെറ്റ് മനസിലാക്കി അതിൽ കുറ്റബോധം ഉണ്ടാകുന്നവർക്കു കൊടുക്കാനുള്ളതാണ് അവസരം. ഈ ചെയ്തത് ആ കുട്ടിയുടെ അറിവില്ലായ്മയായി കണ്ടു ക്ഷമിച്ചിരിക്കുന്നു.

ഇനിയൊരിക്കലും ഒരു പെണ്ണിനേയും അവൻ ഇതുപോലെ വിലയിരുത്തില്ല എന്നും വിശ്വസിക്കുന്നു .കൂടെ നിന്ന് സപ്പോർട്ട് ചെയ്തവർക്കും ഇതൊരു അവസരമായി കണ്ടു എന്റെ ജോലിയെ അപമാനിച്ചവർക്കും എന്റെ വ്യക്ത്വത്തെ ചോദ്യം ചെയ്തവർക്കും നന്ദി. നാളെ എന്നെ ആരെങ്കിലും പീഡിപ്പിച്ചെന്ന് കേട്ടാൽ കൊടി പിടിക്കരുത്, മെഴുകുതിരി കത്തിക്കരുത്,. കാരണം ഞാൻ അഭിനേത്രി ആണ് .ജോലിയുടെ ഭാഗമായി ശരീരം പ്രദര്‍ശന വസ്തു ആക്കുന്നവളാണ് അതുകൊണ്ടു എന്റെ സമ്മതമില്ലാതെ എന്നെ തൊടാനും പീഡിപ്പിക്കാനും എല്ലാ പീഡകർക്കും ഞാരമ്പന്മാർക്കും ഈ കേരളത്തിൽ അവകാശമുണ്ട് അധികാരമുണ്ട്. അതുകൊണ്ടു തന്നെ അത്തരക്കാർ ആളാവാൻ വേണ്ടി കൊടി പിടിച്ചാൽ അതെന്റെ ആത്മാവിന് അപമാനം ആകും. ഇതായിരുന്നു സാധികയുടെ പോസ്റ്റ്.


Click it and Unblock the Notifications