ഞങ്ങൾക്കിടയിൽ തലയണ വെച്ചു; എന്റെ വിവാഹത്തിന്റെ സമയത്താണ് ആ ഇന്റിമേറ്റ് സീനുകളെടുത്തത്; സാധിക
സിനിമ, സീരിയൽ പ്രേക്ഷകർക്ക് പരിചിതയാണ് സാധിക വേണുഗോപാൽ. ടെലിവിഷൻ രംഗത്താണ് സാധികയ്ക്ക് കൂടുതലും ശ്രദ്ധിക്കപ്പെടാൻ സാധിച്ചത്. വർഷങ്ങളായി അഭിനയ രംഗത്ത് തുടരുന്ന സാധിക സിനിമാ രംഗത്തെ വിഷയങ്ങളിൽ തന്റെ അഭിപ്രായം തുറന്ന് പറയാറുണ്ട്. അഡ്ജസ്റ്റ്മെന്റിന് തയ്യാറാകാത്തതിന്റെ പേരിൽ തനിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് സാധിക നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ കരിയറിൽ തനിക്കുണ്ടായ നല്ല അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സാധിക.
ബ്രാ എന്ന ഷോർട്ട് ഫിലിമിൽ ഇന്റിമേറ്റ് സീനുകൾ ചെയ്തപ്പോൾ സംവിധായകൻ അജു അജീഷ് തനിക്ക് ബുദ്ധിമുട്ട് ഇല്ലെന്ന് ഉറപ്പ് വരുത്തിയെന്ന് സാധിക പറയുന്നു. മൈൽസ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം. ഒരു ബെഡ് റൂം സീനുണ്ട്. ഞങ്ങൾ രണ്ട് പേരും ഒരുമിച്ചുള്ളത്. പൊതുവെ ഇത്തരം സീനുകൾ എടുക്കുമ്പോൾ എല്ലാവരും ഉണ്ടാകും. ആ സീൻ എത്രത്തോളം വൾഗർ ആക്കാം എന്നാണ് നോക്കുക. ഈ സീൻ എങ്ങനെയാണ് എടുക്കാൻ ഉദ്ദേശിക്കുന്നതെന്ന് ഞാൻ ചോദിച്ചു.


ഒരു മൂവിയിൽ നിന്നെടുത്ത ഷോട്ടുകൾ എനിക്ക് കാണിച്ച് തന്നു. അവന് വേണ്ടത് കൈയുടെ മൂവ്മെന്റുകളും ഫേഷ്യൽ എക്സ്പ്രഷൻസും പുറത്ത് കൂടെ കൈ പോകുന്നതുമാണ്. എന്റെ വിവാഹത്തിന്റെ സമയത്തായിരുന്നു. ഓഫ് ഷോൾഡർ കംഫർട്ടല്ലെന്ന് ഞാൻ പറഞ്ഞു. കാരണം എനിക്ക് ആ കുടുംബത്തെയും പരിഗണിക്കേണ്ടതുണ്ട്.
പരമാവധി ബെഡ് ഷീറ്റ് മുകളിലേക്കിട്ടാണ് സീനെടുത്തത്. കൈ മാത്രമാണ് കാണുന്നത്. ഞങ്ങൾ രണ്ട് പേരുടെയും ഇടയിൽ തലയിണ വെച്ചു. എത്രത്തോളം എന്നെ കംഫർട്ടബിൾ ആക്കാമോ അത്രയും ചെയ്തു. അങ്ങനെ ഒരാളും ചെയ്യില്ല. ഷൂട്ട് ചെയ്യുന്ന സമയത്ത് ക്യാമറ മാനും കോസ്റ്റ്യൂമറായ പെൺകുട്ടിയും ഉൾപ്പെടെ നാല് പേരെ ഉണ്ടായിരുന്നുള്ളൂ.


ആർട്ടിസ്റ്റിനെ കംഫർട്ടബിളാക്കി സീൻ ചെയ്യിക്കുക എന്നത് സംവിധായകർക്ക് വേണ്ട ഗുണമാണെന്നും സാധിക വ്യക്തമാക്കി. സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ച് പ്രശ്നങ്ങളെക്കുറിച്ച് സാധിക കഴിഞ്ഞ ദിവസം സംസാരിക്കുകയുണ്ടായി. പല രീതിയിലാണ് ഇക്കാര്യങ്ങൾ ചോദിക്കുക. ചിലർക്ക് ഇതിനെക്കുറിച്ച് ചോദിക്കാൻ മടിയുണ്ടാകും. അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോ എന്ന് ചോദിക്കുക.
ഒരിക്കൽ അങ്ങനെ കോൾ വന്നു. പൈസയുടെ അഡ്ജസ്റ്റെമെന്റാണോ എന്ന് ഞാൻ അങ്ങോട്ട് ചോദിച്ചു. അതല്ലെന്ന് അവർ. അവർക്ക് പൈസ എത്രയായാലും പ്രശ്നമില്ല, മറ്റ് ആവശ്യങ്ങൾ നടന്നാൽ മതി. സിനിമകളിൽ മാത്രമല്ല പല മേഖലകളിലും ഇത് നടക്കുന്നുണ്ട്. ഉദ്ഘാടനത്തിന് വിളിക്കുമ്പോഴും പുറത്ത് ഷോയ്ക്ക് പോകുമ്പോഴും ഇതുപോലെ ചോദിക്കുന്നവരുണ്ടെന്നും സാധിക വേണുഗോപാൽ തുറന്ന് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് മലയാള സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ച് പ്രശ്നങ്ങൾ കൂടുതൽ ചർച്ചയായത്. നിരവധി നടിമാർ ഇതേക്കുറിച്ച് തുറന്ന് പറച്ചിലുകൾ നടത്തി. അവസരങ്ങൾക്ക് വേണ്ടി നടിമാരോട് വിട്ടു വീഴ്ചകൾക്ക് ആവശ്യപ്പെടുന്ന പ്രവണത മലയാള സിനിമാ രംഗത്തുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.


Click it and Unblock the Notifications











