നടി സാധികയുടെ വിവാഹമാണോ? സിന്ദൂരം ചാര്‍ത്തി നില്‍ക്കുന്ന ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ചോദിക്കുന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട നടിമാരില്‍ ഒരാളായ സാധിക വേണുഗോപാലിന്റെ ഫോട്ടോഷൂട്ടുകള്‍ പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ലേശം ഗ്ലാമറസ് ലുക്കില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചതിന്റെ പേരില്‍ നടിയ്‌ക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തരക്കാര്‍ക്കെല്ലാം തക്ക മറുപടി കൊടുത്ത് സാധിക കൈയടി വാങ്ങാറുമുണ്ട്.

ഇപ്പോഴിതാ സാധിക ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ചില ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സെറ്റ് മുണ്ട് ചുറ്റി കുളത്തിന്റെ സൈഡില്‍ നിന്നുമുള്ളതും ഒരു പുരുഷനൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോസുമെല്ലാം സാധിക പങ്കുവെച്ചിരുന്നു. ചിത്രങ്ങള്‍ക്കൊപ്പം അതിന് നല്‍കുന്ന തലവാചകമാണ് ശ്രദ്ധേയം. 'ഒരു മികച്ച ദാമ്പത്യമെന്നത് എല്ലാം തികഞ്ഞ ദമ്പതികള്‍ ഒരുമിക്കുന്നതല്ല, അപൂര്‍ണരായ ദമ്പതികള്‍ അവരുടെ വ്യത്യസ്തതകള്‍ ആസ്വദിക്കാന്‍ പഠിക്കുന്നതാണ'് എന്നുമായിരുന്നു ചിത്രത്തിന് നടി നല്‍കിയ ക്യാപ്ഷന്‍.

sadhika-venugopal-photo

ഇതോടെ കൂടെ ഉള്ള ആള്‍ സാധികയുടെ ഭര്‍ത്താവ് ആണോ എന്ന സംശയം പലരും ഉന്നയിക്കാന്‍ തുടങ്ങി. സാധിക വീണ്ടും വിവാഹിതയായതിന്റെ ലക്ഷണമാണോ ഇതെന്ന് കൂടുതല്‍ പേരും ചോദിക്കുന്നു. എന്നാല്‍ ഏതെങ്കിലും സിനിമയുടെയോ ഷോട്ട് ഫിലിമിന്റെയോ ഭാഗമാണോ എന്നും ആരാധകര്‍ അന്വേഷിക്കുന്നു.

ചില ഫോട്ടോസില്‍ നടിയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയിരിക്കുന്നതും ഇതിന്റെ സൂചനയാണെന്ന് ചൂണ്ടി കാണിക്കുന്നു. പല സംശയങ്ങളും കമന്റുകളായി വരുന്നുണ്ടെങ്കിലും ഇതുവരെയും ഇതിനൊന്നും നടി മറുപടി കൊടുത്തിട്ടില്ല. 2012 ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കുട്ട് എന്ന സിനിമയിലൂടെയാണ് സാധിക വെള്ളിത്തിരയിലെത്തുന്നത്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പട്ടുസാരി എന്ന പരമ്പരയിലൂടെയായിരുന്നു സാധിക ശ്രദ്ധിക്കപ്പെടുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X