ഷോട്‌സ് ധരിച്ചുളള ഫോട്ടോ ഇടുമ്പോള്‍ അയ്യോ കാല് കാണുന്നേ എന്നൊന്നും ചിന്തിക്കാറില്ല,സാധിക വേണുഗോപാല്‍
നടിയായും അവതാരകയായും മലയാളികള്‍ക്ക് ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് സാധിക വേണുഗോപാല്‍. സിനിമകളിലൂടെയും ഹ്രസ്വചിത്രങ്ങളിലൂടെയുമാണ് നടി കൂടുതല്‍ തിളങ്ങിയത്. മിനിസ്‌ക്രീന്‍ രംഗത്തും സജീവമായ താരം മോഡലിംഗ് രംഗത്തും തിളങ്ങിയിരുന്നു. തന്റെ പുതിയ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുളള താരമാണ് സാധിക. നടിയുടെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുളളത്.
മുന്‍പ് ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ചതിന് വലിയ വിമര്‍ശനങ്ങളും നേരിട്ട താരമാണ് സാധിക. മോശം കമന്റുകള്‍ ഇട്ടവര്‍ക്കെല്ലാം വായടിപ്പിക്കുന്ന മറുപടിയായിരുന്നു നടി അന്ന് നല്‍കിയിരുന്നത്. മുന്‍പ് സോഷ്യല്‍ മീഡിയയില്‍ മോശമായ രീതിയില്‍ സന്ദേശം അയച്ച ആള്‍ക്കെതിരെയും നടി രംഗത്തെത്തിയിരുന്നു.

അന്ന് ശരീരഭാഗങ്ങളുടെ ചിത്രം അയച്ച് ശല്യപ്പെടുത്തിയ യുവാവിന്റെ പേര് സഹിതം വെളിപ്പെടുത്തികൊണ്ടായിരുന്നു നടി എത്തിയിരുന്നത്. ഇതുപോലുളള ജന്മങ്ങള്‍ ആണുങ്ങള്‍ക്ക് ശാപമാണെന്ന് അന്ന് സാധിക കുറിച്ചിരുന്നു. സ്ത്രീകള്‍ അവര്‍ക്ക് ഇഷ്ടമുളള വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ സൈബര്‍ ഇടങ്ങള്‍ അതിനെ ചോദ്യം ചെയ്യുന്ന നയത്തിനെതിരെയും നടി പ്രതികരിച്ചിരുന്നു.

ഷോട്‌സ് ധരിച്ച ഒരു ഫോട്ടോ ഇടുമ്പോള്‍ 'അയ്യോ കാല് കാണുന്നേ' എന്നൊന്നും താന്‍ ചിന്തിക്കാറില്ലെന്നും മനോഭാവത്തിലും തീരുമാനങ്ങളിലും തന്റെ ശരികള്‍ മാത്രമാണ് താന്‍ പിന്തുടരുന്നതെന്നും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സാധിക പറയുന്നു. എനിക്ക് കുഴപ്പമില്ല എന്ന് തോന്നുന്ന ഏത് വേഷവും ധരിക്കും.

അക്കാര്യത്തില്‍ മറ്റൊരാള്‍ക്ക് എന്ത് തോന്നും എന്ന് ചിന്തിക്കാറില്ല. എനിക്ക് ഷോര്‍ട്‌സ് ധരിക്കാന്‍ ഇഷ്ടമാണ്. അയ്യോ കാല് കാണുന്നേ മറ്റുളളവര്‍ എന്ത് കരുതും എന്ന് കരുതി ഇനി അത് ഇടേണ്ട എന്നൊന്നും കരുതില്ല. മനോഭാവത്തിലും തീരുമാനങ്ങളിലും എന്റെ ശരികള്‍ മാത്രമാണ് ഞാന്‍ പിന്തുടരുന്നത്.

വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. കല്യാണത്തിന് ധരിച്ച ബ്ലൗസിന്റെ ബാാക്ക്‌സ്ട്രാപ്പ് നേര്‍ത്തതായിരുന്നു. അത് കണ്ട് അയ്യോ കുട്ടി എന്തിനാ ഈ ബ്ലൗസ് ഇട്ടതെന്നൊക്കെ പലരും ചോദിച്ചു. എനിക്ക് ഇഷ്ടമായത് കൊണ്ട് ഇട്ടു എന്നായിരുന്നു മറുപടി. നമുക്ക് താല്‍പര്യമുളള വസ്ത്രം ധരിക്കുകയല്ലാതെ മറ്റൊരാള്‍ക്ക് വേണ്ടി അത് അണിയേണ്ട കാര്യമില്ല. സാധിക വേണുഗോപാല്‍ പറഞ്ഞു.
Recommended Video

ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുളള താരമാണ് സാധിക വേണുഗോപാല്‍. സാധികയുടെ ചിത്രങ്ങളെല്ലാം പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ തരംഗമാവാറുണ്ട്. കുറച്ച് സിനിമകളില്‍ അഭിനയിച്ച താരം ഷോര്‍ട്ട് ഫിലിമുകളിലും മുഖ്യവേഷങ്ങളില്‍ അഭിനയിച്ചിരുന്നു. ഫ്‌ളവേഴ്‌സിലെ സ്റ്റാര്‍ മാജിക്ക് പോലുളള പരിപാടികളിലും നടി പങ്കെടുക്കാറുണ്ട്. കൂടാതെ കുക്കറി ഷോകളിലും അവതാരകയായി സാധിക വേണുഗോപാല്‍ എത്താറുണ്ട്.


Click it and Unblock the Notifications