Just In
- 18 min ago
മോഹന്‍ലാല്‍ അഭിനയിക്കുന്നതിന്റെ സ്റ്റൈല്‍ എന്താണ്, ശ്രീകുമാരന്‍ തമ്പി പറയുന്നു,.
- 1 hr ago
ആനകള്‍ അമ്പരന്നു നില്‍ക്കുകയാണ്, നൃത്തം ചെയ്ത അനുഭവം പങ്കുവെച്ച് നടി
- 1 hr ago
അന്ന് ഒന്നര ലക്ഷം രൂപ നല്കി, എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം നിന്നു, സഹായിച്ച നടനെക്കുറിച്ച് കെപിഎസി ലളിത
- 1 hr ago
വാരണാസിയിലെ തട്ടുകടയില്‍ ആരാധകനൊപ്പം തല അജിത്ത്, വൈറലായി ചിത്രം
Don't Miss!
- News
അതിഥി തൊഴിലാളികൾക്ക് 2500 മുതൽ രണ്ട് ലക്ഷം വരെ ഇൻഷുറൻസ് പരിരക്ഷ: എന്താണ് കേരള സർക്കാരിന്റെ ആവാസ്?
- Finance
ഇന്ത്യന്‍ സമ്പദ് ഘടന 25 ശതമാനം ഇടിയും! ഞെട്ടിക്കുന്ന നിരീക്ഷണവുമായി സാമ്പത്തിക വിദഗ്ധന്‍
- Sports
IND vs AUS: ഇന്ത്യക്കു ജയിക്കാന്‍ ഓസീസിനെ എത്ര റണ്‍സിന് എറിഞ്ഞിടണം? ഗവാസ്കര്‍ പറയുന്നു
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മറച്ച് വെക്കുംതോറും കൗതുകം കൂടും! അതാണ് പീഡനമാകുന്നത്, അശ്ലീല കമന്റുകൾക്ക് മറുപടിയുമായി നടി
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടി സാധിക വേണുഗോപാൽ. തന്റേതായ നിലപാടുകൾ മുഖം നോക്കാതെ വെട്ടിത്തുറന്നു പറയാൻ സാധികയ്ക്ക് ഒരു മടിയുമില്ല. അതു കൊണ്ട് തന്നെ നിരവധി വിവാദങ്ങളും വിമർശനങ്ങളും നടിയെ തേടിയെത്താറുണ്ട് . എന്നാൽ ഇത്തരം വിമർശനങ്ങൾ കേട്ട് മിണ്ടാതിരിക്കാൻ സാധിക തയ്യാറാവാറില്ല. ഉരുളയ്ക്ക് ഉപ്പേരി എന്ന സ്റ്റൈലിലാണ് ഇത്തരത്തിലുള്ള വിമർശനങ്ങൾക്ക് മറുപടി നൽകുന്നത്.
അഭിനയിക്കുന്നത് മോശം പ്രവർത്തിയാണെന്ന് കരുതി പെരുമാറുന്നവരെ കുറിച്ചും , അത്തരക്കാരിൽ നിന്ന് ലഭിക്കുന്ന മോശം കമന്റുകളെ കുറിച്ചു പല അവസരങ്ങളിലും സാധിക തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിത മലയാളി പ്രേക്ഷകരുടെ കപട സദാചാരത്തെ കുറിച്ച് തുറന്നടിക്കുകയാണ് താരം. മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സമൂഹമാധ്യമങ്ങളിലൂടെ കുറെ പേർ പല തവണ അശ്ലീല കമന്റുകളും മെസേജുകളും ഫോട്ടോകളും എന്റെ എന്റെ ഇന്‍ബോക്‌സിലേക്കും പേജിലേക്കും അയച്ചിട്ടുണ്ട്. വീട്ടുകാരെ ചീത്ത വിളിച്ചിട്ടുണ്ട്, കാശുണ്ടാക്കാന്‍ എന്തും ചെയ്യും, കെട്ടഴിച്ച് വിട്ടിരിക്കുകയാണ് എന്നൊക്കെ കമന്റ് വന്നിട്ടുണ്ട്. . നിങ്ങള്‍ മാന്യമായി വസ്ത്രം ധരിക്കാത്തത് കൊണ്ടല്ലേ അവര്‍ ഇങ്ങനെ ചീത്ത വിളിക്കുന്നതെന്ന് പറഞ്ഞവരുണ്ട്.

തന്നെ വിമർശിക്കുന്ന ഇത്തരക്കാർക്ക് ഓരേയൊരു മറുപടി മാത്രമേയുള്ളൂ. ഞാൻ എന്റെ ജോലിയുടെ ഭാഗ്യമായി പല തരത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കും. അത് എന്റെ ഉത്തരവാദിത്തവും ജോലിയോടുള്ള ആത്മാര്‍ഥതയുമാണ്. അതിന്റെ പേരില്‍ നിങ്ങള്‍ക്കെന്നെ ചോദ്യം ചെയ്യാനോ ചീത്ത വിളിക്കാനോ അവകാശമില്ല. മറച്ച് വയ്ക്കേണ്ട ഒന്നാണ് ശരീരമെന്ന ബോധമാണ് ഇത്തരം കമന്റുകള്‍ക്ക് പിന്നില്‍. മറച്ചു വെക്കുന്നിടത്തോളം ആളുകള്‍ക്ക് ഉള്ളില്‍ എന്താണെന്നറിയാനുള്ള കൗതുകം കൂടും. ആ കൗതുകമാണ് പീഡനമായി മാറുന്നത്. ഇതിനെ ആര്‍ട്ടായി കണ്ടാല്‍ അത്തരം കൗതുകങ്ങളൊന്നും ഉണ്ടാകില്ല.
കൈവിട്ട് പോയത് അച്ഛന്റെ മരണ ശേഷം! അഭിനയിച്ച് കിട്ടിയ പണം മുഴുവൻ നൽകി, തുറന്ന് പറഞ്ഞ് നടൻ

മലയാളികൾ കപട സദാചാരവാദികളാണെന്ന് തോന്നിയിട്ടുണ്ട്.കാരണം മലയാളികള്‍ക്ക് എല്ലാം കാണാനും കേള്‍ക്കാനും ഇഷ്ടമാണ്. എല്ലാം വേണം എന്നാല്‍ ബാക്കിയുള്ളവര്‍ ഒന്നും അറിയരുത്. എന്റെ ശരികളാണ് എന്റെ തീരുമാനങ്ങള്‍. എന്റെ ജീവിതം നിയന്ത്രിക്കാനുള്ള അധികാരം മറ്റാര്‍ക്കും വിട്ടുകൊടുക്കാറില്ല. എന്റെ കുടുംബം ഇന്നുവരെ ഞാന്‍ എടുക്കുന് എല്ലാ തീരുമാനങ്ങൾക്കും ശരികൾക്കുമൊപ്പം നിന്നിട്ടുണ്ട്.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് സാധിക. പട്ടുസാരി എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ ഇടം നേടിയ സാധിക അവതാരകയായും പ്രേക്ഷകരുടെ മുന്നിൽ എത്തിയിരുന്നു. നടി, അവതാരക എന്നതിലുപരി മോഡലിങ്ങിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. പലപ്പോഴും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ചിത്രങ്ങളാണ് വില്ലനായി മാറുന്നത്. ഇതാണ് വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴിവെയ്ക്കുന്നത്.