കലാഭവൻ മണിയാണ് കുഴപ്പമുണ്ടോ എന്ന് ചോദിച്ചു; അങ്ങനെയൊക്കെ ആളുകൾ ചിന്തിക്കുമോ; സാധിക

മലയാള സിനിമയ്ക്ക് മറക്കാനാകാത്ത നടനാണ് കലാഭവൻ മണി. സ്റ്റേജ് ഷോകളിൽ നിന്നും സിനിമയിലേക്ക് കടന്ന് വന്ന കലാഭവൻ മണി പിന്നീട് നായക നിരയിലേക്കും വന്നു. കലാഭവൻ മണി നായകനാകുന്ന സിനിമകൾ തുടരെ ഹിറ്റാകുന്ന ഒരു കാലഘട്ടവും ഉണ്ടായിരുന്നു. എന്നാൽ നടനോട് പലപ്പോഴും സിനിമാ ലോകം അവ​ഗണന കാണിച്ച സന്ദർഭങ്ങളുമുണ്ട്. കലാഭവൻ മണിയുടെ നായികയാകാൻ പറ്റില്ലെന്ന് മലയാളത്തിലെ പ്രമുഖ നടിമാർ ഉൾപ്പെടെ പറഞ്ഞിട്ടുണ്ട്.

കരിമാടിക്കുട്ടൻ എന്ന സിനിമയിൽ കലാഭവൻ മണിക്ക് നായികയാകാൻ തയ്യാറാകാത്ത നടിമാരെക്കുറിച്ച് സംവിധായകൻ വിനയൻ മുമ്പ് തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ കലാഭവൻ മണിയുടെ നായികയായതിനെക്കുറിച്ച് സംസാരിക്കുകയാണ് നടി സാധിക വേണുഗോപാൽ. എംഎൽഎ മണി പത്താം ​ക്ലാസ് എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

Sadhika Venugopal

ഓർക്കൂട്ട് എന്ന സിനിമ കഴിഞ്ഞ് പിന്നെ ചെയ്യുന്നത് എംഎൽഎ മണി പത്താം ക്ലാസ് എന്ന സിനിമയാണ്. ആ സിനിമയൊക്കെ നേരിട്ട് വന്നതാണ്. എംഎൽഎ മണി എനിക്ക് വരാനുള്ള കാരണം മണി ചേട്ടന്റെ കൂടെ അഭിനയിക്കാൻ ആളുകൾ തയ്യാറാകാത്തതാണ്. പുള്ളി ആണ് നായകൻ, എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് എന്നോട് ചോദിച്ചു. എന്ത് പ്രശ്നമെന്നാണ് ഞാൻ ചോദിച്ചത്.

മണി ചേട്ടനോടൊപ്പം അഭിനയിക്കാൻ അവസരം കിട്ടുകയെന്ന് പറയുന്നത് എന്നെ സംബന്ധിച്ച് വലിയ ഭാ​ഗ്യമാണ്. മണി ചേട്ടനോടൊപ്പം അഭിനയിക്കില്ലെന്ന് ആളുകൾ പറയുമോ എന്ന് പോലും അപ്പോഴാണ് ഞാൻ ആലോചിക്കുന്നതെന്നും സാധിക തുറന്ന് പറഞ്ഞു. സിനിമാ രം​ഗത്തെ കാസ്റ്റിം​ഗ് കൗച്ചിനെക്കുറിച്ച് തുറന്ന് പറയവെയാണ് സാധിക ഇക്കാര്യം പരാമർശിച്ചത്. നായികയായി തുടരെ അവസരങ്ങൾ ലഭിക്കാത്തതിന് കാരണം വിട്ടുവീഴ്ചകൾക്ക് തയ്യാറാകാത്തതാണെന്ന് സാധിക തുറന്നടിച്ചു. മൂവി വേൾഡ് മീഡിയയോടാണ് പ്രതികരണം.

Sadhika Venugopal

തുടക്ക കാലത്ത് ഇത്തരം ആവശ്യങ്ങൾ കാരണം നിരവധി സിനിമകൾ വേണ്ടെന്ന് വെച്ചു. ആത്മാഭിമാനം വിട്ട് ഒരു കാര്യം ചെയ്യാനും തനിക്ക് താൽപര്യമില്ലെന്നും സാധിക വ്യക്തമാക്കി. ഷോകളിൽ പോലും ഇത്തരം ആവശ്യങ്ങൾ വരുന്നുണ്ട്. അടുത്തിടെ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതിനാൽ ഒരു ഷോ തനിക്ക് നഷ്ടമായെന്നും സാധിക തുറന്ന് പറഞ്ഞു.

ഒരുപക്ഷെ ആവശ്യങ്ങൾക്ക് വഴങ്ങിയിരുന്നെങ്കിൽ താനും അറിയപ്പെടുന്ന നായിക നടി ആയേനെ. അതിന് തയ്യാറല്ല. പക്ഷെ ഇത്തരം ആവശ്യങ്ങൾക്ക് വഴങ്ങുന്നവരെ താൻ കുറ്റം പറയില്ല. അവരുടെ ജീവിത സാഹചര്യമോ മറ്റോ ആയിരിക്കാം ഇതിന് കാരണമെന്നും സാധിക വേണു​ഗോപാൽ അഭിപ്രായപ്പെട്ടു.

സിനിമാ രം​ഗത്തും ടെലിവിഷൻ രം​ഗത്തും വർഷങ്ങളായി പ്രവർത്തിക്കുന്ന താരമാണ് സാധിക. മോഡലിം​ഗിൽ സജീവമായ സാധികയുടെ ഫോട്ടോ ഷൂട്ടുകൾ ശ്രദ്ധ നേടാറുണ്ട്. ചിലപ്പോൾ അധിക്ഷേപകരമായ കമന്റുകളും നടിക്ക് നേരിടേണ്ടി വരുന്നു. ഇതിന് തക്കതായ മറുപടിയും സാധിക നൽകാറുണ്ട്.

താൻ വിവാഹമോചിതയായതിനെക്കുറിച്ചും അടുത്തിടെ സാധിക വേണു​ഗോപാൽ സംസാരിച്ചു. ഒരു വർഷക്കാലത്തെ പരിചയത്തിന് ശേഷമാണ് വിവാഹം ചെയ്തത്. അത് ശരിയായില്ല. കുറച്ച് കാലത്തേക്ക് സീരിയസായ പ്രണയം തനിക്കുണ്ടാകില്ലെന്നും സാധിക വ്യക്തമാക്കി. ഇപ്പോൾ ഹാപ്പിലി ഡിവോഴ്സ്ഡ് ആണ്. വളരെ പക്വതയോടെ എടുത്ത തീരുമാനമായിരുന്നു വിവാഹം. പക്ഷെ അതെന്തോ ശരിയായില്ല. പിരിയാൻ പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നെന്നും സാധിക അന്ന് വ്യക്തമാക്കി.

Read more about: sadhika venugopal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X