കള്ളം പറഞ്ഞും അനുവാദമില്ലാത്ത ചിത്രങ്ങള്‍ വിറ്റും ആകരുത്! നുണ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടി സാധിക

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് സാധിക വേണുഗോപാല്‍. സമൂഹ മാധ്യമങ്ങളില്‍ സജീവമായിട്ടുള്ള സാധികയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ അതിവേഗം വൈറലായി മാറാറുണ്ട്. അടുത്തിടെ അത്തരത്തില്‍ ചില ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. പിന്നാലെ ഒരു മാധ്യമത്തിന് വേണ്ടി സാധിക നടത്തിയ അഭിമുഖത്തിലെ സംഭാഷണങ്ങളും തരംഗമായിരുന്നു.

തന്റെ പേര് സെര്‍ച്ച് ചെയ്യുമ്പോള്‍ വൈറല്‍ ക്ലിപ്‌സ്, ഷൂട്ട് ചെയ്ത രംഗങ്ങള്‍, സൂം ചെയ്ത ചിത്രങ്ങള്‍, സാധിക വേണുഗോപാല്‍ എന്നിങ്ങനെ പല സംഗതികളും പൊങ്ങി വരും. ഗൂഗിളില്‍ സ്വന്തം പേര് വരാറുണ്ടോ എന്ന് സ്ഥിരമായി നോക്കാറുണ്ടെന്നും നടി പറഞ്ഞിരുന്നു. എന്നാല്‍ താന്‍ പറയാത്ത ചില കാര്യങ്ങള്‍ കൂടി പുറത്ത് വന്നെന്ന് പറയുകയാണ് നടിയിപ്പോള്‍.

(ഫോട്ടോ കടപ്പാട്: ഫേസ്ബുക്ക്)

 സാധിക വേണു ഗോപാലിന്റെ വാക്കുകളിലേക്ക്

ഒരു അഭിമുഖം കൊടുത്തതിന് പിന്നാലെ അതില്‍ പറഞ്ഞ കാര്യങ്ങള്‍ പലവിധത്തില്‍ വളച്ചൊടിച്ച് എഴുതിയതിനെ ചോദ്യം ചെയ്ത് എത്തിയിരിക്കുകയാണ് സാധികയിപ്പോള്‍. സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്ന നടിമാരില്‍ ഒരാളാണ് സാധിക എന്നും അതിന് വേണ്ടിയാണ് ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തുന്നതെന്നുമൊക്കെയായിരുന്നു ചിലര്‍ സമൂഹമാധ്യത്തിലൂടെ പങ്കുവെച്ചത്. എന്നാല്‍ തന്റെ പേരില്‍ പ്രചരിച്ച ഈ വര്‍ത്തകളെ പാടെ തള്ളി കളഞ്ഞിരിക്കുകയാണ് നടിയിപ്പോള്‍. ഇത്തരം മാധ്യമത്തിനെതിരെ ഫേസ്ബുക്കിലൂടെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നടി.

 സാധിക വേണു ഗോപാലിന്റെ വാക്കുകളിലേക്ക്

സാധിക വേണു ഗോപാലിന്റെ വാക്കുകളിലേക്ക്

'നാണം മാനം എന്നത് ലവലേശം അടുത്തുകൂടെ പോകാത്ത മഞ്ഞ ട്രോള്‍ സാമൂഹ്യ മാധ്യമമേ... ഞാന്‍ എപ്പോളാണ് താങ്കളോട് പറഞ്ഞത് സിനിമയില്‍ കയറാന്‍ കഷ്ടപ്പെടുന്ന നടിയാണെന്നു? ഇനിയും ഉയരത്തിലോട്ടു എത്തണം എന്ന്? അതിനു വേണ്ടിയാണ് ഫോട്ടോഷൂട്ട് എന്ന്? വീട്ടില്‍ കഞ്ഞി വക്കാന്‍ കാശ് ഉണ്ടാക്കാനാണേല്‍ വേറെ വല്ല പണിക്കും പൊക്കോണം അല്ലാതെ മറ്റുള്ളവര്‍ പറയാത്ത കാര്യം പറഞ്ഞും അനുവാദമില്ലാത്ത ചിത്രങ്ങള്‍ വിറ്റും ആകരുത്. ധാര്‍മിക ബോധം ലവലേശം ഇല്ലാതെ ഇത്തരം പ്രവര്‍ത്തികള്‍ തുടര്‍ന്ന് നേരും നെറിയുമുള്ള മാധ്യമങ്ങള്‍ക്കു അപമാനം ഉണ്ടാക്കരുത്' എന്നും നടി പറയുന്നു.

 സാധിക വേണു ഗോപാലിന്റെ വാക്കുകളിലേക്ക്

തമാശ രൂപേണ അഭിമുഖത്തിനിടെ നടി പറഞ്ഞ പല വാക്കുകളുമായിരുന്നു വളച്ചൊടിച്ചത്. ലൈംഗിക അതിക്രമത്തിന് ഇരയാവേണ്ടി വന്ന അനുഭവത്തെ കുറിച്ച് നേരത്തെ വെളിപ്പെടുത്തിയ വിഷയത്തിൽ കൂടുതൽ വ്യക്തതയും നടി നടത്തിയിരുന്നു. സാധിക അഭിനയിച്ച ഒരു ഷോര്‍ട്ട് ഫിലിം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഒരു ബെഡ് റൂം സീനില്‍ അഭിനയിച്ചതിന്റെ പേരിലായിരുന്നു സാധികയ്ക്ക് വിമര്‍ശനം നേരിടേണ്ടി വന്നത്. എന്നാല്‍ അത് ഒരു മലയാളി പെണ്‍കുട്ടി ആയത് കൊണ്ടാണ് അയ്യോ ഇത് വേണ്ടായിരുന്നു എന്ന് പറയുന്നത്.

 സാധിക വേണു ഗോപാലിന്റെ വാക്കുകളിലേക്ക്

തമിഴിലേക്ക് വരുമ്പോള്‍ ആ കുഴപ്പമില്ല, ബോളിവുഡില്‍ എത്തുമ്പോള്‍ ഓക്കെ. ഹോളിവുഡില്‍ മനോഹരം എന്ന്് പറയും. അങ്ങനെ ഓരോ ഇന്‍ഡസ്ട്രികള്‍ മാറുന്നതിന് അനുസരിച്ച് ഈ അഭിപ്രായങ്ങളില്‍ വ്യത്യാസം വരുമെന്നും നടി വ്യക്തമാക്കുന്നു. അത് പോലെ തന്നെ അടുത്തിടെ സാധിക നടത്തിയ ഫോട്ടോഷൂട്ടും വലിയ വിമര്‍ശനം നേരിട്ടിരുന്നു. അതൊരു ആര്‍ട്ട് ആയി എടുത്ത് അംഗീകരിക്കുന്നവരുണ്ട്. അല്ലാത്തവര് അതിനെ പക്കാ ലോക്കലായി കണ്ടവരുമുണ്ടെന്നും സാധിക പറയുന്നു. ശരിക്കും പ്ലാന്‍ ചെയ്ത് എടുത്ത ഫോട്ടോഷൂട്ട് ആയിരുന്നില്ല അത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X