twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബാലൻ വക്കീൽ, വർത്തമാനകാല കേരളം തന്നെ

    |

    സദീം മുഹമ്മദ്

    ജേര്‍ണലിസ്റ്റ്
    രണ്ടു പതിറ്റാണ്ടായി മലയാളത്തിലെ വിവിധ ആനുകാലികങ്ങളിലും മറ്റും സിനിമാസ്വാദനങ്ങളും പഠനങ്ങളും എഴുതുന്ന വ്യക്തിയാണ്. ഇദ്ദേഹം. പത്രപ്രവർത്തകൻ കൂടിയായ ഇദ്ദേഹം ഗൗരവമായി സിനിമയെ നോക്കിക്കാണുന്ന കോളമിസ്റ്റ് കൂടിയാണ്.

    ദിലീപിന്റെ അ ഡ്വ.ബാലഗോപാൽ എന്ന കഥാപാത്രത്തോട് പലപ്പോഴും ഈ സിനിമയിലെ പല കഥാപാത്രങ്ങളും പറയുന്ന വാചകങ്ങളിലൊന്ന് നീയൊരു മാസ്സാണ് ട്ടോ എന്നതാണ്. കോടതി സമക്ഷം ബാലൻ വക്കീൽ എന്ന സിനിമയുടെ അടിസ്ഥാന ലക്ഷ്യവും ദിലീപ് എന്ന നടന്റെ ആ ജനകീയ പരിവേഷം പൂർണമായി തിരിച്ചുപിടിക്കുകയെന്നുള്ളത് തന്നെയാണ്.

    ഇങ്ങനെ ഒരു മാസ് എന്റർടെയിനർ എന്ന നിലക്ക് ജനങ്ങളുടെ തീയേറ്ററിലെ കൈയ്യടി ലക്ഷ്യം വെച്ചാണ് ഈ സിനിമയെങ്കിൽ ഈ ലക്ഷ്യത്തിൽ പൂർണാർഥത്തിൽ വിജയമാണ് ഈ സിനിമ.

    ദിലീപ് എന്ന കുംടുംബ പ്രേക്ഷകരുടെ

    ദിലീപ് എന്ന കുംടുംബ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട ജനപ്രിയ നായകന്റേതാണ് ഈ സിനിമ. വലിയ ബഹളങ്ങളൊന്നുമില്ലാത്ത എന്നാൽ എന്നും നന്മയുടെ ഭാഗത്തു കൂടെ നടക്കുവാൻ ആഗ്രഹിക്കുന്ന ഒരു കേന്ദ്രകഥാപാത്രമാണ് ഇതിലെ നായകനായ അഡ്വ.ബാലഗോപാൽ. തന്റെ ക്ഷുഭിത യൗവനത്തിന്റെ കാലത്ത് ഉണ്ടായ ചില കൈപിഴകളാൽ സക്രിയ നല്ലതായി മാറിയ ഒരു സാധാരണ കുടുംബത്തിലെ ചെറുപ്പക്കാരനാണിദ്ദേഹം. കോളെജ് പഠന കാലത്തടക്കം വലിയ പ്രാസംഗികനായിരുന്ന ദിലീപ് ക്യാംപസ് രാഷ്ട്രീയത്തിന്റെ ഭാഗമായുണ്ടായ ഒരക്ര മ സംഭവത്തോടെ വിക്കനായി മാറുകയാണ്.

    കേസില്ലാത്ത ഒരു ജൂനീയർ

    കേസില്ലാത്ത ഒരു ജൂനീയർ വക്കിലായ ഇദ്ദേഹത്തെ പ്രൊഫഷനിൽ അറിയപ്പെടുന്ന ആളാക്കി മാറ്റുവാൻ വേണ്ടി സഹോദരി ഭർത്താവായ പോലീസ് സബ് ഇൻസ്പെക്ടർ സൂരാജ് വെഞ്ഞാറമൂട് കൊണ്ടുവരുന്ന ഒരു കേസിൽ ഇടപെടുന്നതോടുകൂടി ഇയാൾ ഒരു കെണിയിൽപ്പെടുകയാണ്. താൻ പരിചയം പോലുമില്ലാത്ത ഒരു പെൺകുട്ടിയെക്കൂടി ഈ കെണിയിൽ അറിയാതെ ഉൾപ്പെടുത്തുന്നതോടെ, ഇതിൽ നിന്ന് ഇവരെ രക്ഷിക്കുകയെന്ന ബാധ്യത കൂടി ബാലഗോപാലിന്റെ ഉത്തരവാദിത്വമായി മാറുകയാണ്.

    സിനിമയുടെ തുടക്ക രംഗങ്ങളിലൂടെ കടന്നു പോകുമ്പോൾ ഇത് ബി.ഉണ്ണികൃഷ്ണന്റെ സിനിമയാണോ എന്ന സംശയം നമ്മുടെ മുന്നിലേക്ക് കടന്നു വരും. ഒരു സാധാരണ മുഖ്യധാരാ തമാശപടത്തിന്റെ രീതിയിൽ തുടങ്ങുന്ന സിനിമ കുറച്ചു നേരങ്ങൾക്കുള്ളിൽ തന്നെ ഒരു സസ്പെൻസ് ത്രില്ലറിന്റെ രൂപത്തിലേക്ക് വഴിമാറുകയാണ്.

    വർത്തമാനകാല കേരളം

    വർത്തമാനകാല കേരളം തന്നെയാണ് ഈ ചലച്ചിത്രം വരച്ചിടുവാൻ ശ്രമിക്കുന്നത്. അങ്ങനെ കേരളത്തിന്റെ പുതിയ കാലത്ത് കൂടെ സഞ്ചരിക്കുമ്പോൾ, ദിലീപ് ഇടയ്ക്ക് നടി ആക്രമണ കേസിൽപ്പെട്ടപ്പോഴുള്ള മാനസിക നിലയിലേക്കും മറ്റാരുടെയോ കൊള്ളരുതായ്മക്കും മറ്റു പലരെയും രക്ഷിക്കുവാൻ വേണ്ടി സ്വയം എല്ലാം എല്ലാം ഏറ്റെടുക്കുന്ന ബാലൻ വക്കീൽ ദൃശ്യങ്ങളിലെ സൂചകങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും പലപ്പോഴും കഥാപാത്രത്തിനപ്പുറം ദിലീപ് തന്നെയായി മാറുന്നതായാണ് കാഴ്ചക്കാരനനുഭവപ്പെടുന്നത്.

    അച്ഛനായ സിദ്ദീഖിന്റെ

    അച്ഛനായ സിദ്ദീഖിന്റെ സുദർശൻ മകൻ കഥാപാത്രമായ ദിലീപിനോട് , നീ ഒരു മാസ്സാണെടാ... നീ പഴയ രീതിയിലേക്ക് തന്നെ തിരിച്ചു പോകണം. തുടങ്ങി പലപ്പോഴായി പറയുന്ന പല സംഭാഷണങ്ങളിലൂടെയും ഒരു വർഷത്തിന് മുൻപുണ്ടായ ദിലീപിന്റെ ജീവിത സംഭവങ്ങളിലേക്ക് വീണ്ടും സൂചനകൾ നല്കുകയാണ്. ഇതു പോലെ മലയാള ദൃശ്യമാധ്യമങ്ങളുടെ പാവത്താനായ നായകന്റെ മേലെ നടത്തുന്ന ചാനൽ വിചാരണ എന്നതുമെല്ലാം ഇതു തന്നെയാണ് ഉദ്ദേശിക്കുന്നത്.

    ഇതിലെ നാായികയെ മുൻ നിറുത്തി ദിലീപ്, ഇവളെ ഞാൻ സംരക്ഷിച്ചേ തീരൂ. കാരണം ഞാൻ കാരണമാണ് ഇവൾക്കീ ഗതി വന്നത്. കാവ്യയെ വിവാഹം കഴിക്കുന്ന സമയത്ത് ദിലീപ് പറഞ്ഞ വാചകങ്ങൾ തന്നെയാണ് ഓർമയിൽ കൊണ്ടുവരിക. ഇങ്ങനെ ദിലീപിന്റെ ജീവിത സംഭവങ്ങളിലേക്കും ബാലൻ വക്കീലിന്റെ അഡ്വ ബാലഗോപാൽ എത്തി നോക്കുന്നുണ്ട്. എന്നാലത് ഈ സിനിമയെ ഒരു ബോറടിപ്പിക്കുന്ന രീതിയിലേക്ക് എത്തുന്നില്ല എന്നുള്ളതാണ് ഏറെ സന്തോഷകരം.

    ഹാസ്യത്തിനായുള്ള പല തമാശകളും

    ഹാസ്യത്തിനായുള്ള പല തമാശകളും ഉപരിപ്ലവമാകുമ്പോൾ, സൂരജ് വെഞ്ഞാറമൂടിന്റെ കാമ്പുള്ള തമാശകൾ ഈ സിനിമയുടെ ഒരു യോഗ്യതയായി എണ്ണാവുന്നതാണ്.അതു പോലെ സിദ്ദീഖിന്റെ അച്ഛൻ കഥാപാത്രം ഏറെ വ്യത്യസ്തവും ഓർമിപ്പിക്കപ്പെടുന്നതുമാണ്. എന്നാൽ പശ്ചാത്തല സംഗീതമെന്നാൽ സീനുകൾക്ക് മിഴിവേകുവാനുള്ളതാണെന്ന ബോധം തീരെ ഇല്ലാത്തവരാണോ എന്നാണ് ഗോപി സുന്ദറിന്റെ ബാക്ക് ഗ്രൗണ്ട് സ്കോറിംഗ് കേൾക്കുമ്പോൾ തോന്നുക. സംഭാഷണം കേൾപ്പിക്കരുതെന്ന വാശി ഉള്ളതുപോലെ പശ്ചാത്തല സംഗീതം കേൾക്കുമ്പോൾ തോന്നും.

    ഒരു പൗരന് അടങ്ങിയൊതുങ്ങി സത്യസന്ധര്യമായി ജീവിക്കുകയെന്നത് നമ്മുടെ കേരളത്തിലും വലിയ ബുദ്ധിമുട്ടായി മാറുന്നുവെന്ന സൂചനയിലേക്ക് കൂടി കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചലച്ചിത്രത്തിന്റെ കാഴ്ച കൊണ്ടു ചെന്നെത്തിക്കുന്നുവെന്നത് കൂടി എടുത്തു പറയേണ്ടതുണ്ട്.

    English summary
    sadim Muhammad says about dileeps new movie Kodathi Samaksham Balan Vakeel
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X