ഒളിക്യാമറ വെച്ച് എടുക്കുന്നതല്ല; നിങ്ങൾ പബ്ലിക് പ്ലാറ്റ്ഫോമിലിടുന്നതാണ്; ഇതിന് കാരണം നിങ്ങളുടെ മകൾ; സായ് കൃഷ്ണ
കഴിഞ്ഞ ദിവസമാണ് യൂട്യൂബർ സിന്ധു കൃഷ്ണ വിവാദത്തിൽ അകപ്പെട്ടത്. മകൾ ദിയ കൃഷ്ണയുടെ ബിസിനസുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ പ്രതികരിച്ച വ്ലോഗർമാരെ പരിഹസിച്ചതാണ് വിവാദത്തിന് കാരണമായത്. ജോലിയും കൂലിയും ഇല്ലാത്തവരാണ് ഇത്തരം വീഡിയോകൾ ചെയ്യുന്നതെന്ന് സിന്ധു കൃഷ്ണ പറഞ്ഞു. എന്നാൽ ഈ പരാമർശനം വിനയായി. സിന്ധു കൃഷ്ണയും കുടുംബവും ഒന്നടങ്കം ആശ്രയിക്കുന്നത് യൂട്യൂബിൽ നിന്നുള്ള വരുമാനത്തെയല്ലേ വേറെ എന്തെങ്കിലും ജോലി മക്കൾക്കോ സിന്ധുവിനോ ഉണ്ടോയെന്ന ചോദ്യം വന്നു.
അഹാനയുടെ കരിയർ സിനിമയാണെങ്കിലും ജീവിക്കുന്നത് യൂട്യൂബ് വീഡിയോയിൽ നിന്നുള്ള വരുമാനം കൊണ്ടല്ലേയെന്നും ചിലർ ചോദിച്ചു. നെഗറ്റീവ് കമന്റുകൾ സിന്ധു കൃഷ്ണ തന്റെ ചാനലിൽ നിന്നും നീക്കുന്നുണ്ടെങ്കിലും ഇതിനകം മറ്റ് വ്ലോഗർമാർ വിഷയം ഏറ്റെടുത്ത് കഴിഞ്ഞു. ദിയ ബിസിനസിന്റെ പേരിൽ വ്യാപക വിമർശനം നേരിടവെ അമ്മയ്ക്ക് നേരെയും കടുത്ത വിമർശനം വരുന്നു.

ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് കൊണ്ട് മുൻ ബിഗ് ബോസ് താരവും വ്ലോഗറുമായ സായ് കൃഷ്ണ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മകളെ പിന്തുണച്ച് കൊണ്ടുള്ള അമ്മയുടെ പ്രതികരണമാണെങ്കിലും ചില പരാമർശങ്ങൾ തെറ്റായിപ്പോയെന്ന് സായ് കൃഷ്ണ തന്റെ യൂട്യൂബ് ചാനലിൽ ചൂണ്ടിക്കാട്ടി.
ജോലിയും കൂലിയുമില്ലാത്ത യൂട്യൂബേർസ് എന്ന് പറഞ്ഞല്ലോ. അര മണിക്കൂർ സംസാരിക്കുകയെന്നത് ചില്ലറ പണിയല്ല. കണ്ടന്റെടുക്കുന്ന ഓരോ ചാനലിനെയും ഞാൻ ബഹുമാനിക്കുന്നു. എന്റെ അഭിപ്രായം പറയേണ്ടിടത്ത് പറയും. എന്റെ ശബ്ദം, എന്റെ വീക്ഷണം അതാണ് എന്റെ കണ്ടന്റാണ്. ഇത്തിക്കണ്ണി പോലെയാണെന്ന് ഞാൻ സമ്മതിച്ചു. പക്ഷെ നിങ്ങളുടെ വീട്ടിൽ വന്ന് ഒളി ക്യാമറ വെച്ചോ, വീടിന് പുറത്ത് കാർ നിർത്തി നിങ്ങളെന്ത് ചെയ്യുന്നു എന്ന് നോക്കി അത് ക്യാമറയിൽ ഷൂട്ട് ചെയ്തല്ല കണ്ടന്റാക്കുന്നത്. നിങ്ങൾ പബ്ലിക് പ്ലാറ്റ്ഫോമിലിടുന്ന വീഡിയോ ആണ്.

നിങ്ങളുടെ മകളുടെ ബിസിനസുമായി ബന്ധപ്പെട്ട് കുറച്ച് പേർ സഫർ ചെയ്യുന്നു എന്നത് പബ്ലിക്കിലേക്ക് കൊണ്ട് വന്നു. അതിന് കാരണം നിങ്ങളുടെ മകളോ സ്ഥാപനമോ കൃത്യമായി ആ പ്രശ്നം അഡ്രസ് ചെയ്തില്ല എന്നതാണ്. പിഴവ് തുടങ്ങിയത് സ്ഥാപനത്തിൽ നിന്നും നിങ്ങളുടെ മകളുടെ വാക്കുകളിൽ നിന്നുമാണ്. പിന്നീട് മകൾ വന്ന് ക്ലിയർ ചെയ്തു. എത്ര പേരാണ് നിങ്ങളോട് നിങ്ങൾക്കെന്താണ് ജോലി, വീട്ടിലെ ബാക്കിയുള്ളവർ ചെയ്യുന്നതെന്താണെന്ന് ചോദിക്കുന്നു.
എല്ലാവരും മോണിറ്റെെസേഷൻ ഓണാക്കി അതിൽ നിന്ന് വരുമാനം തന്നെയല്ലേ വാങ്ങുന്നത്. പബ്ലിക് സർവീസ് അല്ലല്ലോ. വിശദീകരണ വീഡിയോ ട്രെൻഡിംഗ് നമ്പർ വണ്ണിൽ വന്നത് നിങ്ങൾ എടുത്ത് പറയുന്നു. മകളും അത് സ്റ്റോറിയിൽ ഇടുന്നു. അപ്പോൾ എല്ലാവർക്കും വ്യൂവേർസും വരുമാനവും പ്രധാനമാണെന്നും സായ് കൃഷ്ണ ചൂണ്ടിക്കാട്ടി. നേരത്തെ തന്നെ ഈ കുടുംബത്തോട് വലിയ വെറുപ്പുള്ള കുറേ പേരുണ്ട്. അത് ഈ വിവാദത്തോടെ വീണ്ടും കൂടുമെന്നും സായ് കൃഷ്ണ അഭിപ്രായപ്പെട്ടു.


Click it and Unblock the Notifications