'വേടനെ ഗ്ലോറിഫൈ ചെയ്യുന്നു, കൂട്ടക്കാരാണെങ്കിൽ വേറൊരു സ്റ്റാന്റ്, അവൾക്കൊപ്പമെന്ന് പറഞ്ഞ് പ്രഹസനം'
നടിയെ ആക്രമിച്ച കേസിൽ വിധി വന്നശേഷം ദിലീപ് സിനിമ ഭഭബ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയെ പിന്തുണയ്ക്കുന്ന ഭാഗ്യലക്ഷ്മി അടക്കമുള്ളവർ രംഗത്ത് എത്തിയിരുന്നു. ഇന്നാണ് സിനിമ റിലീസ് ചെയ്തത്. ഭഭബ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന ക്യാംപെയ്നെ കുറിച്ചും ഭാഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പിനേയും തുറന്ന് കാണിക്കുകയാണിപ്പോൾ ബിഗ് ബോസ് താരം സായ് കൃഷ്ണ. ദിലീപിന്റേയും വേടന്റേയും വിഷയത്തിൽ ഭാഗ്യലക്ഷ്മി സ്വീകരിച്ച ഡബിൾ സ്റ്റാന്റാണ് പുതിയ വീഡിയോയിൽ സായ് കൃഷ്ണ തുറന്ന് കാണിച്ചത്.
ഭഭബ ഇന്ന് റിലീസ് ചെയ്യുകയാണ്. സിനിമ ബഹിഷ്കരിക്കണമെന്ന് പറഞ്ഞ് ചിലർ നടക്കുന്നത് കണ്ടു. സിനിമ കാണണോ വേണ്ടയോ എന്നത് വ്യക്തിപരമായ കാര്യമാണ്. സിനിമ കാണുന്നതിൽ നിന്ന് ഒരാളെ പിടിച്ച് വെക്കാനോ നിർബന്ധിച്ച് കാണിക്കാനോ ആർക്കും കഴിയില്ല. പൊതുവെ കണ്ട് വരുന്ന ഒരു ട്രെന്റുണ്ട്. ദിലീപിന്റെ പടം കാണണ്ട. ഇത്രയേറെ പണം പുള്ളിക്ക് കിട്ടുന്നത് സിനിമയിലൂടെയാണ്.

അതുകൊണ്ട് ദിലീപിന്റെ സിനിമ കാണാതിരിക്കാം. നാട്ടുകാർ കൂടി സിനിമയ്ക്ക് കേറാതെയായൽ അദ്ദേഹത്തിന്റെ വാല്യു ഇടിഞ്ഞ് കഴിഞ്ഞാൽ പണം വരുന്നത് നിൽക്കുമല്ലോ. അതോടെ ദിലീപും ഇല്ലാതെയായി എന്ന രീതിയാണ്. കലക്ടീവ് എഫേർട്ടാണ് സിനിമ. ദിലീപ് എന്ന ആളെ മാത്രം കേന്ദ്രീകരിച്ചുള്ളതല്ല സിനിമ. ഭഭബയിൽ ലാലേട്ടനുണ്ട്. ഏട്ടൻ ഫാക്ടറാണ് ഈ സിനിമയ്ക്ക് ഇത്രയേറെ ഹൈപ്പ് കേറാൻ ഏറ്റവും പ്രധാന കാരണം.
പ്രീ ബുക്കിങിലും സിനിമയ്ക്ക് റെക്കോർഡാണ്. പിന്നെ ഏതെങ്കിലും കാര്യത്തെ ബോയ്ക്കോട്ട് ചെയ്യണമെന്ന് പറഞ്ഞ് നോക്കൂ... അത് കേറി കത്തും. എമ്പുരാന്റെ കാര്യത്തിലും അത് നമ്മൾ കണ്ടതാണ്. കാണാൻ പാടില്ലെന്ന് ആരെങ്കിലും പറയുന്നത് കാണാൻ ആസക്തി കൂടുതലായിരിക്കും ആളുകൾക്ക്. ഭഭബ സിനിമയെ കുറിച്ചും ലാലേട്ടനെ കുറിച്ചും ശ്രീലക്ഷ്മി അറയ്ക്കൽ പറഞ്ഞത് കേട്ടിരുന്നു. ഒരു സ്റ്റാന്റും ഇല്ലാത്തയാളാണ്.
വേടനെ കുറിച്ച് പറയുമ്പോൾ നല്ല മനോഭാവവും ദിലീപിനെ കുറിച്ച് പറയുമ്പോൾ അയ്യേ എന്ന മനോഭാവവുമാണ്. വേടനെ ഗ്ലോറിഫൈ ചെയ്യുന്നത് മനസിലാകുന്നു. സ്വന്തം സുഹൃത്തായതുകൊണ്ട് ഗ്ലോറിഫൈ ചെയ്യുന്നു. ചെയ്തോളൂ... ശ്രീലക്ഷ്മിയൊക്കെ പറയുന്ന ഒരു പൊളിറ്റിക്സുണ്ട്, പുറമെ കാണിക്കുന്ന പ്രോഗ്രസീവ് ഫെയ്സുണ്ട്. അത് കൂടി ഒന്ന് പരിഗണിച്ചാൽ നന്നാകും. അതൊന്നും ചെയ്യാതെയാണ് ലാലേട്ടൻ അടക്കമുള്ളവരെ അപമാനിക്കുന്നത്. ഇതൊക്കെയാണോ ശ്രീലക്ഷ്മിയുടെ പുരോഗമന ചിന്താഗതി?.
വേടന് എതിരെ കേസുകൊടുത്ത സ്ത്രീകൾ നൽകിയ മൊഴികൾ നിങ്ങൾ വായിച്ചിട്ടുണ്ടോ?. വേടൻ ചെയ്തിട്ടുള്ള വൃത്തിക്കേടുകളെ കുറിച്ച് ആ സ്ത്രീകൾ വ്യക്തമായി പറയുന്നുണ്ട്. അതൊന്നും കാണാനും കേൾക്കാനും ശ്രീലക്ഷ്മിക്ക് സമയമില്ല. വേടന്റെ അടിമയാണ്. ഭാഗ്യലക്ഷ്മിയുടെ സ്റ്റാന്റും സമാനമാണ്. വേടന്റെ കാര്യം പറയുമ്പോൾ ഭാഗ്യലക്ഷ്മിയുടെ നിലപാട് വേറെയാണ്. വേടനുമായി ബന്ധപ്പെട്ട് പരാതിയുമായി എത്ര കുട്ടികളാണ് വന്നിട്ടുള്ളത്. വേടൻ തെറ്റ് ഏറ്റ് പറഞ്ഞു തുറന്ന് പറഞ്ഞു എന്നതുകൊണ്ട് വേടനെ ഗ്ലോറിഫൈ ചെയ്യാൻ പറ്റുമെന്നാണോ ഇവർ ഉദ്ദേശിക്കുന്നത്.

ക്വട്ടേഷൻ കൊടുക്കാതെ എല്ലാ പ്രവൃത്തിയും ഒറ്റയ്ക്ക് ചെയ്തവനാണ് വേടൻ. വിവാഹ വാഗ്ദാനം കൊടുത്ത് സ്ത്രീകളെ വളരെ വൃത്തികെട്ട രീതിയിൽ ഉപയോഗിച്ച് അവരെ പീഡിപ്പിച്ച ഒരുത്തനാണ് വേടൻ. അവനെയാണ് ഭാഗ്യലക്ഷ്മിയൊക്കെ ഗ്ലോറിഫൈ ചെയ്യുന്നത്. ദിലീപിനെപ്പോലെയല്ല വേടൻ എന്നാണ് പറയുന്നത്. ദിലീപിന് എതിരെയുള്ള ഗൂഢാലോചന തെളിഞ്ഞിട്ട് പോലുമില്ല. ദിലീപിനെ കോടതി വെറുതെ വിട്ടു. വേടന്റെ കേസ് ഇപ്പോഴും കോടതിയിലാണ്.
വിവാഹ വാഗ്ദാനം കൊടുത്ത് ചതിക്കുകയല്ലേ വേടൻ ചെയ്തത്. ഇരകളുടെ കാര്യത്തിലേക്ക് വരുമ്പോൾ ഭാഗ്യലക്ഷ്മിക്ക് വ്യാപ്തി അളക്കാൻ പ്രത്യേക സ്കെയിലുണ്ടോ?. പല സ്ഥലങ്ങളിലും ഈ സ്ത്രീ പൊളിഞ്ഞ് പോവുകയാണ്. കൂട്ടക്കാരും കുടുംബക്കാരുമാണെന്ന് അറിഞ്ഞാൽ ഭാഗ്യലക്ഷ്മിക്ക് വേറെ ഒരു സ്റ്റാന്റാണ്. ദിലീപിനെ വെറുതെ വിട്ടു എന്നതാണോ ഇവർക്കൊക്കെ പ്രശ്നമായത്. അവൾക്കൊപ്പമെന്ന് പറഞ്ഞ് ഇവർ കാണിക്കുന്ന പ്രഹസനങ്ങളുണ്ട്.
ജെനുവിനായി അവൾക്കൊപ്പം നിൽക്കുന്നവരുണ്ട്. രാമലീല ഒരു കലക്ടീവ് എഫേർട്ടായി തോന്നിയിരുന്നു ഭാഗ്യലക്ഷ്മിക്ക്. പക്ഷെ മോഹൻലാൽ അവനൊപ്പം അവൾക്കൊപ്പം എന്ന് പറഞ്ഞപ്പോൾ ഭാഗ്യലക്ഷ്മിക്ക് പൊള്ളി. ഇവരെ കുറിച്ചൊന്നും നമ്മൾ പറയരുത്... നമ്മൾ ബുദ്ധിജീവികളല്ലല്ലോ. ഒരു സെൻസും ഇല്ലാത്ത കാര്യങ്ങളാണ് ഇവരൊക്കെ ചിലപ്പോൾ അടിക്കുന്നത് എന്നും സായ് കൃഷ്ണ പറയുന്നു.


Click it and Unblock the Notifications











