വിവാദങ്ങള്‍ വേണം, ഉണ്ണി മുകുന്ദനുമായിട്ടുള്ള പ്രശ്‌നം തീര്‍ന്നു! ബിഗ് ബോസിലേക്ക് വിളിച്ചാല്‍ പോകുമെന്ന് സായി
നടന്‍ ഉണ്ണി മുകുന്ദനുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് കഴിഞ്ഞ കുറച്ച് നാളുകളായി നടന്ന് കൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ ഉണ്ണിയുടെ പുത്തന്‍ സിനിമയായ മാളികപ്പുറത്തിനെ കുറിച്ചൊരു റിവ്യുവും വൈറലായി. യൂട്യൂബ് ചാനലിലെ സീക്രട്ട് ഏജന്റ് എന്ന പേരില്‍ അറിയപ്പെടുന്ന സായി കൃഷ്ണയാണ് വീഡിയോയുമായി എത്തിയത്.
സായിയുടെ അഭിപ്രായം ഇഷ്ടപ്പെടാതെ വന്ന ഉണ്ണി മുകുന്ദന്‍ അദ്ദേഹത്തെ നേരിട്ട് വിളിക്കുകയും ഇക്കാര്യത്തെ കുറിച്ച് ചോദിക്കുകയും ചെയ്തു. തുടക്കത്തിലെ സംസാരം പിന്നീട് തെറിവിളിയിലേക്ക് കടന്നതോടെ കാര്യം കൈവിട്ട് പോയി. ഒടുവില്‍ ഈ ഓഡിയോ പുറത്ത് വരികയും ഉണ്ണിയടക്കമുള്ളവര്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.
നിലവില്‍ ഉണ്ണി മുകുന്ദനുമായിട്ടുള്ള തന്റെ പ്രശ്‌നങ്ങളൊക്കെ അവസാനിച്ചുവെന്നാണ് സായി കൃഷ്ണ പറയുന്നത്. കഴിഞ്ഞ ദിവസം ബിഗ് ബോസ് താരം റോബിന്‍ രാധകൃഷ്ണന്റെ വിവാഹനിശ്ചയത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സായി. ഇടയ്ക്ക് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ ഉണ്ണി മുകുന്ദനെ കുറിച്ചും സംസാരിച്ചിരിക്കുകയാണ്.

'ഉണ്ണി മുകുന്ദനുമായിട്ടുള്ള പ്രശ്‌നമൊക്കെ തീര്‍ന്നോ എന്ന ചോദ്യത്തിന് കഴിഞ്ഞിട്ടുണ്ടാവുമെന്നാണ് കരുതുന്നത്. എന്റെ ഭാഗത്ത് നിന്നും ഇനിയങ്ങനൊരു പ്രശ്‌നമുണ്ടാവാന്‍ വഴിയില്ലെന്നാണ് സായി പറയുന്നത്. അവര്‍ക്ക് എങ്ങനെയാണെന്ന് അറിയില്ലല്ലോ, അതൊന്നും നമുക്ക് പ്രവചിക്കാന്‍ സാധിക്കില്ലെന്നാണ്', സായി പറയുന്നത്.
'വിവാദങ്ങളാണ് നമ്മളെ വളര്‍ത്തുന്നത്. അത് വേണമെന്നാണ് സായിയുടെ അഭിപ്രായം. അതേ സമയം ബിഗ് ബോസിലേക്ക് അവസരം കിട്ടുകയാണെങ്കില്‍ തീര്‍ച്ചയായും പോകുമെന്നാണ്', താരം പറയുന്നത്. ബിഗ് ബോസ് കാണാറുണ്ടായിരുന്നുവെന്ന് സായി പറയുന്നു. മുന്‍പ് ഈ സീസണില്‍ പങ്കെടുക്കാന്‍ ഏറ്റവും യോഗ്യനായ മത്സരാര്‍ഥികളില്‍ ഒരാള്‍ സായി ആണെന്ന് റോബിന്‍ അഭിപ്രായപ്പെട്ടിരുന്നു.
സായിയെ പോലെയുള്ളവര്‍ ബിഗ് ബോസിലേക്ക് വരുന്നതിന്റെ ആവശ്യകതയും റോബിന്‍ സൂചിപ്പിച്ചു. അതിനാല്‍ ഈ സീസണില്‍ സായി ഉണ്ടാവാനുള്ള ഏകദേശ സാധ്യതകള്‍ ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും വ്യക്തമാവുന്നത്. മാത്രമല്ല റോബിനുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചും സായി തുറന്ന് സംസാരിച്ചിരിക്കുകയാണ്.

റോബിനുമായിട്ടുള്ള സൗഹൃദം നേരത്തെയുണ്ട്. അദ്ദേഹം ബിഗ് ബോസില്‍ പോവുന്നതിന് മുന്‍പേ അറിയാമായിരുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പരിചയമുണ്ടായിരുന്നത്. പിന്നീട് വീഡിയോസൊക്കെ ഇട്ട് തുടങ്ങിയതോടെ മെസേജ് ഒക്കെ അയക്കാന്‍ തുടങ്ങി. സോഷ്യല്‍ മീഡിയ വഴിയാണ് റോബിനും ആരതിയുമായിട്ടും സൗഹൃദത്തിലാവുന്നത്. കല്യാണത്തിനും ഉണ്ടാവുമെന്നാണ് വിചാരിക്കുന്നത്.
ഞാന്‍ ചെയ്ത ഓരോ കണ്ടന്റും വൈറലാവാന്‍ വേണ്ടി ചെയ്തതല്ല. ചിലതൊക്കെ വൈറലായി എന്നേയുള്ളു. ഓരോ ദിവസം അന്നന്ന് വരുന്ന കാര്യങ്ങള്‍ വെച്ചിട്ടാണ് താന്‍ വീഡിയോ ചെയ്യാറുള്ളത്. അതല്ലാതെ ഇന്ന് ഇങ്ങനൊരു വീഡിയോ ചെയ്യണമെന്ന് മുന്‍കൂട്ടി പ്ലാന്‍ ചെയ്യാറില്ലെന്നാണ് സായി അഭിപ്രായപ്പെടുന്നത്.


Click it and Unblock the Notifications