'മറ്റേതെങ്കിലും താരമായിരുന്നുവെങ്കിൽ ജനം വലിച്ച് കീറിയേനെ, സക്സസ്ഫുള്ളായ മകന്റെ ചിരിയാണ് ലാലേട്ടനിൽ കണ്ടത്'
കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ വൈറലായത് അമ്മ ശാന്തകുമാരിയുടെ മൃതദേഹത്തിന് സമീപം പുഞ്ചിരി തൂകി നിൽക്കുന്ന മകൻ മോഹൻലാലിന്റെ വീഡിയോകളും ഫോട്ടോകളുമാണ്. അതുമായി ബന്ധപ്പെട്ട് പലരും പലതരത്തിലുള്ള അഭിപ്രായങ്ങൾ കമന്റായും കുറിപ്പായും വീഡിയോയായും പങ്കുവെക്കുകയും ചെയ്തു. അക്കൂട്ടത്തിൽ ശ്രദ്ധ നേടുന്നത് മുൻ ബിഗ് ബോസ് മത്സരാർത്ഥി സായ് കൃഷ്ണ പറഞ്ഞ വാക്കുകളാണ്.
അമ്മയുടെ അന്ത്യയാത്രയിൽ അദ്ദേഹത്തിന് ചിരിച്ച് നിൽക്കാൻ കഴിയുന്നുണ്ടെങ്കിൽ മകൻ എന്ന രീതിയിൽ മോഹൻലാൽ സക്സസ്ഫുള്ളായതുകൊണ്ടാണെന്ന് സായ് കൃഷ്ണ പറയുന്നു. ലാലേട്ടന്റെ അമ്മ അന്തരിച്ച ദിവസം മമ്മൂക്ക പങ്കുവെച്ച ഫോട്ടോ വളരെ ഹൃദയത്തിൽ തൊടുന്നതായിരുന്നു. ആ ഫോട്ടോ കാണുമ്പോൾ എന്റെ അമ്മയുടെ തോളിൽ അങ്ങനെ ചാരി കിടക്കാൻ എന്റെയും മനസ് ആഗ്രഹിച്ചുപോയി.

എന്റെ കുടുംബത്തിലുണ്ടായിരുന്ന പ്രശ്നങ്ങൾ ഞാൻ ബിഗ് ബോസിൽ വെച്ച് തന്നെ പറഞ്ഞ് നിങ്ങൾക്ക് അറിയാമെന്ന് കരുതുന്നു. ഇപ്പോൾ ആ പ്രശ്നങ്ങളൊക്കെ മാറിയെങ്കിലും... ഒരു പ്രായം വരെ അമ്മയെ കെട്ടിപിടിക്കാനും ഒപ്പം കിടക്കാനും ഉമ്മ വെക്കാനുമെല്ലാം എനിക്ക് പറ്റിയിരുന്നു. ഒരു പ്രായം കഴിഞ്ഞശേഷം എനിക്ക് അതിന് പറ്റിയിട്ടില്ല. ഭാവിയിൽ മാറുമായിരിക്കും. അതുകൊണ്ട് തന്നെ ലാലേട്ടന്റെയും അമ്മയുടേയും ഫോട്ടോ കണ്ടപ്പോൾ ടച്ചിങ്ങായി തോന്നി.
അമ്മയുടെ പൊതുദർശന ചടങ്ങ് നടക്കുമ്പോൾ ലാലേട്ടൻ ചിരിച്ച് നിൽക്കുന്ന ചില ഫോട്ടോകളും വീഡിയോകളും പ്രചരിക്കുന്നുണ്ട്. മറ്റേതേലും താരമാണ് അമ്മയുടെ മൃതദേഹത്തിന് അരികിൽ ചിരിച്ചുകൊണ്ട് നിന്നിരുന്നതെങ്കിൽ ജനങ്ങൾ വലിച്ച് കീറിയിട്ടുണ്ടാകും. സ്ക്രീനിൽ അഭിനയിക്കുമെങ്കിലും ജീവിതത്തിൽ മോഹൻലാൽ അഭിനയിക്കാറില്ലെന്നതിന്റെ തെളിവാണ് ആ വീഡിയോകൾ.
ആ ചിരി കണ്ടപ്പോൾ എനിക്ക് തോന്നിയൊരു ചിന്തയുണ്ട്. അതാണ് ഞാൻ പങ്കുവെക്കാൻ പോകുന്നത്. അമ്മ ലാലേട്ടന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. അമ്മയ്ക്ക് വേണ്ടി എപ്പോഴും സമയം കണ്ടെത്തിയിരുന്ന ആളാണ്. അമ്മയുടെ അന്ത്യയാത്രയിൽ അദ്ദേഹത്തിന് ചിരിച്ച് നിൽക്കാൻ കഴിയുന്നുണ്ടെങ്കിൽ മകൻ എന്ന രീതിയിൽ അദ്ദേഹം സക്സസ്ഫുള്ളായതുകൊണ്ടാണ്. റിഗ്രറ്റ് അദ്ദേഹത്തിന് ഉണ്ടാവില്ല.
അമ്മയ്ക്ക് വേണ്ടി ഒരു മകൻ എന്തെല്ലാം ആകണമോ അതെല്ലാം ആ മനുഷ്യനായിട്ടുണ്ട്. അമ്മ അത്രത്തോളം മകനെ കുറിച്ച് ഓർത്ത് സന്തോഷിച്ചിട്ടുണ്ട്. അതുകൊണ്ട് ലാലേട്ടനും അഭിമാനിക്കാം. അതുപോലെ ഇത്തരം സാഹചര്യങ്ങളിൽപ്പെടുന്ന സിനിമാക്കാരുടെ അവസ്ഥയും കഷ്ടമാണ്. നാച്വറലായി അവർക്ക് നിൽക്കാൻ പറ്റില്ല. പ്രത്യേകിച്ച് ലാലേട്ടനും മമ്മൂക്കയ്ക്കും. പ്രൈവസി ഇല്ലാത്ത അവസ്ഥയാണ്. ഉള്ള് വിങ്ങിപ്പൊട്ടുന്നുണ്ടാകും.

എന്നിട്ടും ആളുകൾ വരുമ്പോൾ ചിരിച്ച് കൊണ്ട് സ്വീകരിക്കുന്നതാകും. ചില വീഡിയോകളിൽ എല്ലാം നഷ്ടപ്പെട്ടയാളെപ്പോലെ അദ്ദേഹം നിൽക്കുന്നത് കണ്ടു. മീഡിയക്കാരും പാലിക്കേണ്ട കാര്യങ്ങൾ ചില സമയത്ത് പാലിച്ചിട്ടില്ല. വീഡിയോകൾക്ക് നൽകുന്ന ക്യാപ്ഷനുകളും മോശമാണ് പലപ്പോഴും. അമ്മ മരിച്ച് കിടക്കുമ്പോൾ ലാലേട്ടൻ ചിരിച്ചത് മോസ്റ്റ് സക്സസ്ഫുൾ സണ്ണിന്റേയും മോസ്റ്റ് സക്സസ്ഫുൾ ഹ്യൂമൺബീയിങിന്റെയും ചിരിയാണ് എന്നാണ് സായ് കൃഷ്ണ പറഞ്ഞത്.
കഴിഞ്ഞ പതിനാല് വർഷത്തോളമായി ശാന്തകുമാരി കിടപ്പിലായിരുന്നു. പക്ഷഘാതം സംഭവിച്ചശേഷമാണ് ശാന്തകുമാരിയുടെ ശാരീരികാവസ്ഥ കൂടുതലും മോശമായി മാറിയത്. എവിടെയായിരുന്നാലും അമ്മയ്ക്ക് അരികിലേക്ക് വരാനും ഒപ്പം സമയം ചിലവഴിക്കാനും മോഹൻലാൽ എന്നും ശ്രദ്ധിച്ചിരുന്നു. അച്ഛനേയും ചേട്ടനേയും നഷ്ടപ്പെട്ടശേഷം മോഹൻലാലിന്റെ എല്ലാമെല്ലാം അമ്മയായിരുന്നു.
ചികിത്സയ്ക്കുള്ള സൗകര്യാർദമാണ് തിരുവനന്തപുരത്ത് നിന്നും അമ്മയെ കൊച്ചിയിലേക്ക് നടൻ കൊണ്ടുവന്നത്. മരണശേഷം തന്റെ അച്ഛന്റേയും ജേഷ്ഠന്റേയും അടുത്ത് തന്നെയാണ് അമ്മയ്ക്കും മോഹൻലാൽ ചിതയൊരുക്കിയത്. അമ്മയുടെ അവസാന നിമിഷങ്ങളിൽ മോഹൻലാലും ഒപ്പമുണ്ടായിരുന്നു. മരിക്കുമ്പോൾ തൊണ്ണൂറ് വയസായിരുന്നു ശാന്തകുമാരിയുടെ പ്രായം.


Click it and Unblock the Notifications