അന്വേഷണം ആരെ രക്ഷിക്കാനായിരുന്നെന്ന് എന്റെ മനസിലുണ്ട്; ലാലിനെയും മകനെയും സംശയ നിഴലിലാക്കി സായ് കൃഷ്ണ
നടി ആക്രമിക്കപ്പെട്ട കേസിൽ നടനും നിർമാതാവുമായ ലാലിനെയും മകൻ ജീൻ പോൾ ലാലിനെയും സംശയ നിഴലിലാക്കി യൂട്യൂബർ സായ് കൃഷ്ണ. നടി ആക്രമിക്കപ്പെട്ടത് ജീൻ പോൾ ലാലിന്റെ സിനിമാ സെറ്റിൽ നിന്നും പോകവെയാണ്. ഇവർ നൽകിയ വണ്ടിയിലാണ് നടി പോയത്. ഇതിൽ ലാലിനെയും മകനെയും കൃത്യമായി അന്വേഷണ പരിധിയിൽ കൊണ്ട് വന്നിട്ടില്ലെന്ന് സായ് കൃഷ്ണ പറയുന്നു. കഴിഞ്ഞ ദിവസം ലാലും ദിലീപും സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതെല്ലാം സായ് കൃഷ്ണ കൂട്ടിവായിക്കുന്നു.
ആ ലേഡി ഓടിച്ചെന്നത് ലാലിന്റെ അടുത്താണ്. നടന്ന കാര്യങ്ങൾ ആദ്യം പറയുന്നത് ലാലിനോടാണ്. ഈ വിഷയം അറിഞ്ഞ സമയത്ത് ഇത് ചെയ്ത ആളെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നെന്ന് ലാൽ പറഞ്ഞിട്ടുണ്ട്. ദിലീപ് ഇപ്പോഴും സംശയ നിഴലിൽ നിൽക്കുമ്പോൾ ലാൽ എന്തിന് പോയി കെെ കൊടുത്തു എന്ന ചോദ്യം പലർക്കും ചോദിക്കാം. ലാൽ ഇപ്പോഴും ദിലീപിനെ ഫോളോ ചെയ്യുന്നുണ്ട്. പക്ഷെ നടിയെ ഫോളോ ചെയ്യുന്നില്ല. ഇൻസ്റ്റഗ്രാമിൽ ഒരു ഫോളോ കൊണ്ട് എന്ത് എന്ന് ചോദിക്കുന്നവരുണ്ടാകും. ഇത് ഫോളോ ചെയ്യുന്നതിൽ മാത്രം നിൽക്കുന്ന കാര്യമായി എനിക്ക് തോന്നുന്നില്ല. ദിലീപ് കുറ്റക്കാരനാണെന്ന് താൻ കരുതുന്നില്ലെന്ന് ലാൽ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും സായ് കൃഷ്ണ ചൂണ്ടിക്കാട്ടി.

അതിജീവിതയുടെ അഭിഭാഷക ടിബി മിനി കഴിഞ്ഞ ദിവസം പറഞ്ഞ കാര്യവും സായ് കൃഷ്ണ ചൂണ്ടിക്കാണിക്കുന്നുണ്ട്. ലാലിന്റെ പ്രൊഡക്ഷൻ കമ്പനിയിൽ ദിലീപും പങ്കാളിയായിരുന്നെന്ന് ടിബി മിനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പൊലീസ് സിസ്റ്റമാണ് ഇവിടെ പരാജയപ്പെട്ടതെന്ന് സായ് കൃഷ്ണ വിമർശിക്കുന്നു. കോടതിയിൽ ഈ കേസ് പൊട്ടിയിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ അന്വേഷണ ഉദ്യോഗസ്ഥർ കാണിച്ച അലംഭവമാണ്.
ഒരാളെ പ്രതിയാക്കാനാണ് ഒരു വിഭാഗം പൊലീസുകാർ ശ്രമിച്ചത്. ലാലിന്റെ സിനിമാ സെറ്റിൽ പൾസർ സുനി ലഹരിക്കച്ചവടം നടത്തിയെന്ന പൊലീസ് ഇൻഫർമേഷൻ ആ സമയത്തുണ്ട്. അതുമായി ബന്ധപ്പെട്ട് കുറേ ദുരൂഹതകൾ ഇതിനകത്തുണ്ട്. ക്രൂര കൃത്യം ചെയ്ത പൾസർ സുനിയുടെ ഹിസ്റ്ററി കേസുമായി ലിങ്ക് ചെയ്തതായി തോന്നുന്നില്ല. ഇത് പോലെ നടിമാരെ മുമ്പ് തട്ടിക്കൊണ്ട് പോയിട്ടുണ്ടോ. ആർക്ക് വേണ്ടിയാണ് ഇതിന് മുമ്പ് ഇങ്ങനെ ചെയ്തത് എന്നൊന്നും പൊലീസ് അന്വേഷിച്ചിട്ടില്ല.
എട്ടാം പ്രതിയായ ദിലീപിലേക്ക് മാത്രം ഫോക്കസ് ചെയ്ത് പോയപ്പോഴാണ് ഈ കേസ് വീണത്. വേറെ കുറേ ഗൂഡാലോചന ഇതിന് പിന്നിൽ കളിച്ചിട്ടുണ്ട്. അതിലേക്കൊന്നും പൊലീസ് തൊട്ടതായി എനിക്ക് തോന്നുന്നില്ല. ലാൽ മീഡിയയിൽ വെച്ചാണ് നടിയുടെ ദൃശ്യങ്ങളിലെ ശബ്ദം ആംപ്ലിഫെെ ചെയ്തതെന്ന് വിധി ന്യായത്തിൽ പറയുന്നുണ്ട്.
ലാലും ലാലുമായി ബന്ധപ്പെട്ടുള്ള എല്ലാവരും ഈ അന്വേഷണവുമായി ബന്ധപ്പെട്ട് കൃത്യമായി സഹകരിച്ചിരുന്ന ആളുകളായിരുന്നു. എന്നിട്ട് എന്തുകൊണ്ട് ഇതേക്കുറിച്ച് അന്വേഷിച്ചില്ലെന്ന് കോടതി ചോദിക്കുന്നുണ്ട്. അന്വേഷണം ശരിക്ക് ആരെ രക്ഷിക്കാനായിരുന്നു. ആരാണെന്ന് എന്റെ മനസിലുണ്ട്. ഇപ്പോൾ പറയുന്നില്ലെന്നും സായ് കൃഷ്ണ പറഞ്ഞു.


Click it and Unblock the Notifications











