'അന്ന് ലാലിനും മകനും എതിരെ ആരോപണങ്ങൾ, പക്ഷെ ചോദ്യം ചെയ്തിട്ടില്ല, സിനിമക്കാരുടെ ​ഗുണ്ടസെറ്റപ്പ് പുറത്തായി'

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കപ്പെട്ടത് സംഭവം നടന്ന ആദ്യത്തെ കുറച്ച് മണിക്കൂറുകൾക്കുള്ളിലാണെന്ന് പ്രസ്താവിച്ച് മുൻ ബി​ഗ് ബോസ് താരം സായ് കൃഷ്ണ. കേസിന്റെ തുടക്കത്തിൽ ലാൽ, ലാലിന്റെ മകൻ, ആന്റോ ജോസഫ് തുടങ്ങി ഒരുപാട് പേർക്ക് നേരെ ചൂണ്ടിയ വിരലുകൾ പിന്നീട് ഇതുവരെയും അവർക്ക് നേരെ ചൂണ്ടിയിട്ടില്ലെന്നും അവർ ഈ എട്ട് വർഷത്തിനിടെ എവിടേയും ചർച്ച വിഷയമായിട്ടില്ലെന്നും സായ് പുതിയ വീഡിയോയിൽ പറഞ്ഞു.

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഏത് പോയിന്റിലായിരിക്കുമെന്ന് തോന്നിയപ്പോൾ കുറേ അധികം സമയം എടുത്ത് ഞാൻ ചെക്ക് ചെയ്തത് അടുത്തിടെ നടന്ന സംഭവങ്ങളല്ല, ഇപ്പോൾ കുറേ ആളുകൾ വന്നിരുന്ന് പറയുന്ന കാര്യങ്ങളുമല്ല. ഏറ്റവും പഴയ കാര്യങ്ങളാണ് ഞാൻ വീണ്ടും പരിശോധിച്ചത്. നടിക്കെതിരെയുള്ള ആക്രമണം നടന്ന് മിനിറ്റുകൾക്കും മണിക്കൂറുകൾക്കും ഇടയിലാണ് ഈ കേസ് അട്ടിമറിക്കപ്പെട്ടിട്ടുള്ളത്.

Actor Lal
Photo Credit: lal / Dileep (Facebook Fan Page)

ഈ കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ ഡിസ്കസ് ചെയ്യാത്ത ചില പോയിന്റുകളുണ്ട്. അതെല്ലാമാണ് ഞാൻ പറയാൻ പോകുന്നത്. പിഎൻ നന്ദകുമാർ അടുത്തിടെ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളുണ്ട്. ഇരയായ പെൺകുട്ടി ആദ്യം എത്തിയത് ലാലിന്റെ വീട്ടിലാണ്. പെൺകുട്ടിയെ കൊണ്ടുവരാൻ പോയ കാറ് ലാലിന്റെ മകന്റെ കാറാണ്. ലാൽ കേസിൽ സാക്ഷിയാണോ..?. അല്ല എന്നാണ് ഞാൻ അന്വേഷിച്ചപ്പോൾ അറിഞ്ഞത്. ഈ കേസുമായി ബന്ധപ്പെട്ട് പിടി തോമസുമായി സംസാരിച്ചിരുന്നു.

ലാലിന്റെ മകനേയും ചോദ്യം ചെയ്തിട്ടില്ല. ആരുടെ കാറാണോ ഉപയോ​ഗിച്ചത് അയാളെ പോലീസ് ചോദ്യം ചെയ്യേണ്ടതല്ലേ?. അത് ഇവിടെ നടന്നിട്ടില്ല. ഇതുപോലെ ഈ കേസിൽ പോലീസ് തുടക്കം മുതൽ ചെയ്തിട്ടുള്ള ചില അലംഭാവങ്ങളുണ്ട്. ഇര പരാതി കൊടുത്തത് ലോക്കൽ പോലീസ് സ്റ്റേഷനിലല്ല. ഇവിടെ നേരിട്ട് ഡിജിപി ലോക്നാഥ് ബെഹ്റയാണ് ഇടപെടുന്നത്. ലോക്നാഥ് ബെഹ്റയിലേക്ക് കേസ് കൊടുക്കുമ്പോഴുള്ള ഉദ്ദേശലക്ഷ്യങ്ങൾ എന്തായിരുന്നുവെന്നതും പ്രശ്നമാണ്.

ഇരയെ രക്ഷിക്കാൻ വേണ്ടിയാണോ?, അവരെ ശിക്ഷിക്കാൻ വേണ്ടിയാണോ?, വാദിഭാ​ഗത്തെ രക്ഷിക്കാൻ വേണ്ടിയാണോ എന്നതെല്ലാമുണ്ട്. അടുത്ത് സിറ്റി പോലീസ് കമ്മീഷണർ അടക്കം ഉണ്ടായിട്ടും എന്തുകൊണ്ട് ഡിജിപിക്ക് പരാതി കൊടുത്തുവെന്നതും എവിടേയും വ്യക്തമാക്കിയിട്ടില്ല. അതിജീവിതയ്ക്ക് പരിചയമുള്ള ഡ്രൈവറായിരുന്നു കാറിലുണ്ടായിരുന്നത്. അയാളുടെ പാസ്റ്റ് മോശമാണെന്നിരിക്കെ അതിജീവിത എന്തിന് അതേ കാറിൽ കയറി എന്നതും വ്യക്തമാക്കണം.

കാറിന്റെ ഉടമയാരാണെന്നതിനെ കുറിച്ചും പഠനം വേണം. ഉടമയ്ക്ക് ഇത്തരം കാര്യങ്ങളിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കണം. അല്ലെങ്കിൽ അയാൾ സാക്ഷിയാണോയെന്ന് അന്വേഷിക്കണം. ലാലിന്റെ പേര് ഈ കേസുമായി ബന്ധപ്പെട്ട് ഒരു ചർച്ചയിലും വന്നിട്ടില്ല. ഇങ്ങനെ നോക്കുമ്പോൾ കേസുമായി ബന്ധപ്പെട്ട് തുടക്കം മുതൽ ദുരൂഹതകൾ ഉണ്ടെന്നത് തോന്നും എന്നാണ് പിഎൻ നന്ദകുമാർ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

Actor Lal
Photo Credit: lal / Dileep (Facebook Fan Page)

മദ്യപിച്ച് മറ്റൊരാൾ നമ്മുടെ വാഹനം ഓടിച്ച് പിടിച്ചാൽ പോലും അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും ഉടമ തന്നെ ചെല്ലണം. മൊഴി എടുക്കും അവർ. നടിയെ ആക്രമിച്ച കേസിന്റെ തുടക്കം മുതൽ ഒരുപാട് ആരോപണങ്ങൾ വന്നിട്ടുണ്ട്. ലാലിന് എതിരെയും മകന് എതിരേയും വന്നിട്ടുണ്ട്. പൾസർ സുനി ഇന്റസ്ട്രിയിലുള്ളവർക്കെല്ലാം അറിയാവുന്ന ക്രിമിനലാണ്. ഇന്റസ്ട്രിയിലുള്ളവർക്ക് വേണ്ടിയും സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടിയും പല ചെറ്റത്തരങ്ങളും സുനി കാണിച്ചിട്ടുമുണ്ട്.

സിനിമക്കാരുടെ ​ഗുണ്ടസെറ്റപ്പ് ബാ​ഗ്രൗണ്ടാണ് പുറത്തായത്. ഇവരൊന്നും കൊണ്ടുനടക്കുന്നത് വെടിപ്പായിട്ടുള്ള ആളുകളെയല്ല. സുനി സിനിമാ സെറ്റിൽ ലഹരി വിതരണം ചെയ്യുന്ന വ്യക്തിയാണെന്നും തെളി‍ഞ്ഞിരുന്നു. ലാൽ, ലാലിന്റെ മകൻ, ആന്റോ ജോസഫ് തുടങ്ങി ഒരുപാട് പേർക്ക് നേരെ ചൂണ്ടിയ വിരലുകൾ പിന്നീട് ഇതുവരെയും അവർക്ക് നേരെ ചൂണ്ടിയിട്ടില്ല. കാറിന്റെ ഫോറൻസിക്ക് റിപ്പോർട്ടുണ്ടോ?.

നടി അവരുടെ പേഴ്സണൽ ആവശ്യത്തിന് വേണ്ടിയാണ് കാറ് ചോദിച്ചത്. അവർക്ക് പേഴ്സണൽ കാറും‍ ഡ്രൈവറേയും വിട്ടുകൊടുക്കുമ്പോൾ അവർ സേഫായി എത്തുമെന്ന് ഉടമ ഉറപ്പ് വരുത്തണ്ടേ?. അത് ഉറപ്പ് വരുത്തിയിട്ടുണ്ടോ?. ഉണ്ടെന്നാണ് ലാൽ പണ്ട് പറഞ്ഞത്. പലതവണ വിളിച്ചിരുന്നവെന്നും പറഞ്ഞു. ഡ്രൈവറെ വിശ്വാസമില്ലാത്തതുകൊണ്ടാണോ ലാൽ അങ്ങനെ പല തവണ വിളിച്ചത്. അങ്ങനെ ഒരുപാട് ചോദ്യങ്ങൾ ചോദിക്കാനുണ്ട് എന്നുമാണ് സായ് കൃഷ്ണ പറഞ്ഞത്.

More from Filmibeat

Read more about: lal dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X