'റോബിനോട് മാസീവ് റെസ്പെക്ട്, കേരളത്തിലെ അവസ്ഥവെച്ച് സംഘിയാണെന്ന് പറയുന്നതാണ് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം'

കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചതിന് മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന് രൂക്ഷവിമര്‍ശനം ലഭിച്ചിരുന്നു. അതിന് പിന്നാലെ താൻ ഒരു സംഘിയാണെന്നും മോദിയെ ഇഷ്ടപ്പെടുന്നുവെന്നും റോബിൻ തുറന്ന് പറഞ്ഞ് എത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് മുൻ ബി​ഗ് ബോസ് താരവും യുട്യൂബറുമായ സായ് കൃഷ്ണ. സംഘിയാണെന്ന് തുറന്ന് പറഞ്ഞ റോബിനോട് തനിക്ക് ബഹുമാനമാണെന്ന് സായ് കൃഷ്ണ പറഞ്ഞു.

രാജീവ് ചന്ദ്രശേഖറിനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തശേഷം മാസീവ് അൺഫോളോയും ഹേറ്റ് കമന്റ്സുമാണ് റോബിന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ നടന്നത്. പിന്നാലെയാണ് റോബിൻ പ്രതികരിച്ച് വീഡിയോയുമായി എത്തിയത്. ഇന്ത്യയിലേയും കേരളത്തിലേയും രാഷ്ട്രീയ സാഹചര്യം എടുത്ത് നോക്കിയാൽ ബിജെപിയോടും ഹിന്ദുത്വ എന്ന ടാ​ഗിനോടും ബിജെപി മുന്നോട്ട് വെക്കുന്ന ആർഎസ്എസിന്റേയും സംഘ പരിവാറിന്റെയും എക്സ്ട്രീം ഫെയ്സിനോട് ആളുകൾക്ക് പ്രത്യേകിച്ച് കേരളത്തിലെ ഭൂരിഭാ​ഗം ആളുകൾക്കും എതിർപ്പാണ്.

Robin Radhakrishnan
Photo Credit: Robin Radhakrishnan / Sai krishna

അതുകൊണ്ട് തന്നെ രാജീവ് ചന്ദ്രശേഖറിനൊപ്പം ആര് ഫോട്ടോയിട്ടാലും ഹേറ്റ് കമന്റ്സ് കിട്ടും എയറിൽ പോകും. ബിജെപി രാഷ്ട്രീയം ഇഷ്ടപ്പെടുന്നവർ മാത്രമെ കയ്യടിക്കൂ. ഇത്രയും കാലം രാഷ്ട്രീയം പറയാത്തൊരാളാണ് റോബിൻ. അയാൾക്കൊപ്പം കൂടിയ ആളുകൾക്ക് റോബിന്റെ രാഷ്ട്രീയം നോക്കിയവരായിരുന്നില്ല. അവർക്ക് അത് അറിയാൻ താൽപര്യമുണ്ടായിരുന്നില്ല.

റോബിൻ ഇതുവരേയും അത് പറഞ്ഞിരുന്നുമില്ല. കേരളത്തിൽ ഇരുന്നുകൊണ്ട് ബിജെപിയെ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞാൽ നെ​ഗറ്റീവ് കമന്റ്സ് വരും. കേരളത്തിൽ എപ്പോഴും ഒരു ബാഡ് എക്സാംബിൾ മാത്രമെ ബിജെപി സെറ്റ് ചെയ്തിട്ടുള്ളു. ​ഗുഡ് എക്സാംബിൾസ് കുറവാണ്. ലീഡേഴ്സിന്റെ ലിസ്റ്റ് എടുത്ത് നോക്കിയാൽ തന്നെ മതി. ശശികല, സുര എന്നിങ്ങനെ കുറേ എണ്ണങ്ങളുണ്ട് ഇവിടെ.

രാഷ്ട്രീയം പറഞ്ഞപ്പോൾ നാട്ടുകാർ പൊങ്കാലയിട്ടെങ്കിൽ അതിന് അവർക്ക് അതിന്റേതായ കാരണങ്ങളുണ്ട്. താൻ ആ​ഗ്രഹിക്കുന്നതെ കമന്റ് ബോക്സിൽ ആളുകൾ ഇടാൻ പാടുള്ളു എന്നൊന്നും പറയാൻ പറ്റില്ല. പിണറായി വിജയന്റെ ഈ തെമ്മാടി ഭരണത്തെ ഏറ്റവും കൂടുതൽ എതിർക്കുന്ന ഒരാളാണ് ഞാൻ. പിണറായി വിജയന് എതിരേയും കമ്യൂണിസ്റ്റ് പാർട്ടിക്ക് എതിരേയും ഞാൻ പറയുമ്പോൾ കമന്റ് ബോക്സിൽ വന്ന് ഒരുപാട് ആളുകൾ എന്നെ തെറി വിളിച്ച് പോകാറുണ്ട്.

അവരെ ഞാൻ തിരികെ പോയി ചോദ്യം ചെയ്യാറില്ല. കാരണം ഇത് സോഷ്യൽമീഡിയയാണ്. ഞാൻ സംഘിയാണെന്ന് റോബിൻ രാധാകൃഷ്ണൻ സ്വയം പ്രഖ്യാപിക്കുകയാണ് ചെയ്തത്. അതുകൊണ്ട് തന്നെ ഒരു വശത്ത് നിന്ന് ഹെയ്റ്റ് വന്നാലും മറു സൈഡിൽ നിന്നും വലിയൊരു സപ്പോർട്ട് കിട്ടും. ഇന്ത്യയിൽ ഏറ്റവും ടോപ്പായി നിൽക്കുന്ന സൈബർ വിങ്ങുള്ളത് ബിജെപിക്കാണ് എന്നാണ് എന്റെ വിലയിരുത്തൽ.

Robin Radhakrishnan
Photo Credit: Robin Radhakrishnan / Instagram

കേരളത്തിലും അവരാണ് ഇപ്പോൾ റൂൾ ചെയ്യുന്നത്. നെ​ഗറ്റീവ് കിട്ടണം എന്നതാണ് ഇവരുടെ സ്ട്രാറ്റജി. എന്ത് ചെയ്താട്ടാണെങ്കിലും ഇന്ററാക്ഷൻ കിട്ടണം എന്നാണ് അവർക്ക്. നെ​​ഗറ്റീവ് പബ്ലിസിറ്റിയാണ് അവർക്ക് വേണ്ടത്. അത്തരത്തിൽ വീഡിയോ ചെയ്യുന്നവർക്ക് അവർ പൈസ കൊടുക്കാനും തയ്യാറാണ്. ബിജെപി അനുഭാവിയുടെ പോസ്റ്റിന് നെ​ഗറ്റീവ് കമന്റിടുന്നത് ബിജെപിയുടെ തന്നെ സൈബർ വിങ്ങിന്റെ ഫേക്ക് പ്രൊഫൈലിൽ നിന്നാകും. അങ്ങനെ സംഭവിക്കുന്നുണ്ട് ഇവിടെ.

താൻ ഒരു സംഘിയാണെന്ന് തുറന്ന് പറഞ്ഞതിന് എനിക്ക് റോബിനോട് ബഹുമാനമാണ്. കേരളത്തിലെ രാഷ്ട്രീയ അവസ്ഥവെച്ച് സംഘിയാണെന്ന് പരസ്യമായി പറയുന്നതാണ് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം. ഞാൻ ഒരു സുഡാപ്പിയാണ്, കമ്മിയാണ്, കൊങ്ങിയാണ്, ഞാൻ ഒരു ക്രിസംഘിയാണ് എന്നിങ്ങനെ പരസ്യമായി പറഞ്ഞാൽ വലിയ ഹെയ്റ്റൊന്നും കിട്ടില്ല.

പക്ഷെ സംഘിയാണെന്ന് പരസ്യമായി പറഞ്ഞാൽ‌ അയാൾ എയറിലാകും. അങ്ങനൊരു സാഹചര്യത്തിൽ പരസ്യമായി താൻ സംഘിയാണെന്ന് പറഞ്ഞ റോബിനോട് മാസീവ് റെസ്പെക്ട്. കാരണം തുറന്ന് പറഞ്ഞല്ലോ. സംഘി, കൊങ്ങി, സുഡാപ്പി എന്നൊന്നും പറഞ്ഞാൽ അത്ര പൊള്ളേണ്ട കാര്യമില്ല. പിന്നെ ‌രാഷ്ട്രീയത്തിൽ റോബിനുള്ള അറിവൊന്നും അളക്കാനാവില്ലെന്നും സായ് കൃഷ്ണ പറയുന്നു.

More from Filmibeat

Read more about: robin radhakrishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X