'ലാൽ പറഞ്ഞതിൽ ക്ലാരിറ്റിയില്ല കൺഫ്യൂഷനാണ്, പിടിയിലായ ശേഷമാണ് മഞ്ജുവിന്റെയും ലാലിന്റെയും പേര് പറഞ്ഞത്'
നടി ആക്രമിക്കപ്പെട്ട കേസിൽ നടനും സംവിധായകനുമായ ലാൽ പറഞ്ഞ പല കാര്യങ്ങളിലും വ്യക്തതയില്ലെന്നും കൺഫ്യൂഷനാണ് കൂടുതൽ ഉണ്ടാകുന്നതെന്നും ബിഗ് ബോസ് താരവും റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയനുമായ യുട്യൂബർ സായ് കൃഷ്ണ പറയുന്നു. മുമ്പും പല നടിമാർക്ക് നേരെയും പൾസർ സുനിയുടെ ഇത്തരം പ്രവൃത്തികൾ ഉണ്ടായിട്ടുണ്ടെന്നും അയാളുടെ ചരിത്രം അതാണ് പറയുന്നതെന്നും പഴയ വീഡിയോ ക്ലിപ്പുകളും വാർത്തകളും വെച്ച് സംസാരിക്കവെ സായ് കൃഷ്ണ പറഞ്ഞു.
ഈ കേസ് ഇത്രമേൽ കുഴഞ്ഞ് മറിച്ചത് പോലീസ് കാരണമാണെന്നും സായ് പറയുന്നു. പുറത്തിറങ്ങിയശേഷം ദിലീപ് ആദ്യം എടുത്ത് പറഞ്ഞത് മഞ്ജു വാര്യരുടെ പേരാണ്. ഒപ്പം ഐജി ബി. സന്ധ്യയുടെ പേരും ദിലീപ് പറഞ്ഞു. ദിലീപിനെ മനപൂർവം ആരൊക്കയോ കുടുക്കിയെന്ന ആഖ്യാനം ഇപ്പോൾ ഒരുപാട് നമ്മൾ കേൾക്കുന്നുണ്ട്.

തുടക്കം മുതൽ ഇങ്ങനൊരു സംഭവം ഉണ്ടോയെന്നത് പരിശോധിക്കണം. എനിക്ക് ഉണ്ടായ തോന്നലുകൾ ഞാൻ നിങ്ങളോട് പങ്കുവെക്കുകയാണ്. മഞ്ജു വാര്യരും രമ്യ നമ്പീശനും സംവിധായകൻ ശ്രീകുമാർ മേനോനും കൂടി ദിലീപിനെ ചതിക്കാൻ ഒരുക്കിയ കെണിയാണ് ഇത്. പ്രതിഫലമായി മഞ്ജുവിന് മുംബൈയിൽ ഫ്ലാറ്റ് കിട്ടിയെന്നാണ് വർഷങ്ങൾക്ക് മുമ്പ് രണ്ടാം പ്രതി മാർട്ടിൻ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്.
ജാമ്യം കിട്ടി പുറത്തിറങ്ങിയപ്പോഴും ഇതേ കാര്യം വിശദീകരിച്ച് മാർട്ടിൻ പറഞ്ഞിരുന്നു. ശ്രീജിത്ത് പെരുമന അത് പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇരയെ ലാലിന്റെ വീട്ടിൽ കൊണ്ടുപോയി ഇറക്കിവിട്ടതും അവിടെ നിന്ന് ലാൽ പിടിച്ച് പോലീസിന് കൊടുത്തതും ഇതേ മാർട്ടിനെ തന്നെയാണ്. പൾസർ സുനി ഒരുപാട് കേസിൽ പ്രതിയാണ്. മാത്രമല്ല പൾസർ സുനി മുമ്പും ഇതുപോലെ ആളുകളെ തട്ടികൊണ്ടുപോയി ഉപദ്രവിച്ചിട്ടുണ്ട്.
പൾസർ സുനിയിൽ നിന്ന് സമാനമായ അനുഭവങ്ങളുള്ള നടിമാർ സിനിമാ മേഖലയിലുണ്ട്. പക്ഷെ അവരാരും തുറന്ന് പറഞ്ഞില്ല. കേസ് കൊടുത്തില്ല. ഇത് അറിയാവുന്ന സിനിമാക്കാരും പോലീസുകാരുമുണ്ട്. സെറ്റിലൊക്കെ നല്ലവനായ ഉണ്ണിയായിരുന്നു പൾസർ സുനി. പക്ക ഫ്രോഡാണ്. ഭീഷണിപ്പെടുത്തി കാശ് അടിച്ച് മാറ്റാറുണ്ട്. ഇതുപോലെ ഒരു ചരിത്രമുള്ളവന് നടിയെ ആക്രമിച്ച കേസിൽ പ്രത്യേകിച്ച് ഒരു ക്വട്ടേഷൻ ആവശ്യമില്ലെന്ന ആംഗിൾ കൂടി ഇതിലുണ്ട്.
അതുകൊണ്ടാകും നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഗൂഢാലോചന എന്ന സംഭവം തള്ളിപ്പോയത്. കേസുകൾ പുത്തിരിയല്ലെന്ന് സുനി ന്യൂസ് മിനിറ്റിനോട് സംസാരിക്കവെ പറയുന്നുണ്ട്. ഇവൻ ലക്ഷ്യയിൽ പോയതിൽ പോലും ഒരു മിസ്റ്ററിയുണ്ട്. പൾസർ സുനിയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും മീഡിയ അടക്കം മിസ് ചെയ്തിരിക്കുന്നു.

ഈ കേസ് അവിയൽ പരുവത്തിൽ കുഴഞ്ഞിരിക്കാൻ ഏക കാരണം പോലീസാണ്. അതുപോലെ ലാൽ അന്ന് പറഞ്ഞ ചില കാര്യങ്ങൾ കൺഫ്യൂസിങ്ങായിരുന്നു. ലഹരി ഉപയോഗിച്ച് വന്നവർ നിനക്ക് എതിരെ ക്വട്ടേഷൻ തന്നത് ഒരു മാഡമാണെന്ന് ലേഡിയോട് പറയേണ്ട ആവശ്യമുണ്ടോ?. പിന്നെ അവന്മാർ ക്വട്ടേഷൻ ടീമാണല്ലോ നുണയല്ലേ പറയൂ എന്നാണ് ആദ്യം ലാൽ പറഞ്ഞത്. പിന്നീട് ലാൽ പറയുന്നു...
വാനൊക്കെ കൊണ്ട് ഇടിപ്പിച്ചുവെന്ന് പറയുമ്പോൾ അതിൽ ഒരു ഗൂഢാലോചനയില്ലേയെന്ന്. എല്ലാം ലാൽ തന്നെയാണ് പറഞ്ഞത്. പൾസർ സുനി ലഹരി ഉപയോഗിച്ചിരുന്നവെന്ന് ലാൽ എങ്ങനെ കൃത്യമായി പറഞ്ഞു. അതോ ഡൗട്ടായി പറഞ്ഞതാണോ എന്നതിലും ക്ലാരിറ്റിയില്ല. ഭയങ്കര കൺഫ്യൂഷനാണ്. മാർട്ടിനെ പിടിച്ച് കൊടുത്തത് താനാണെന്നും ലാൽ പറയുന്നുണ്ട്. മാത്രമല്ല ലാൽ ക്രിയേഷന്റെ വണ്ടിയായിരുന്നു.
മാർട്ടിൻ അപ്പോൾ അവരുടെ സൈഡാണ്. മാത്രമല്ല ഇങ്ങനൊരു പ്രവൃത്തി ചെയ്തിട്ട് മാർട്ടിൻ വീണ്ടും ഈസിയായി ലാലിന്റെ അടുത്ത് ചെല്ലുമോ?. ഇങ്ങനൊക്കെ ചെയ്യുന്നവർ ഒഴിഞ്ഞ എവിടെയെങ്കിലും ഉപേക്ഷിച്ച് പോവുകയല്ലേ ചെയ്യുക. അല്ലാതെ പോയി അഭിനയിക്കാൻ നിൽക്കുമോ?. പിടിച്ച ശേഷമാണ് മാർട്ടിൻ മഞ്ജുവിന്റെയും രമ്യയുടേയും ലാലിന്റെയും പേര് പറഞ്ഞത്. കോമൺ മാൻ എന്ന രീതിയിൽ ചിന്തിച്ചപ്പോൾ വന്ന തോന്നലാണ് ഇതെല്ലാം എന്നാണ് സായ് കൃഷ്ണ പറഞ്ഞു.


Click it and Unblock the Notifications











