ഒന്ന് രാത്രി മറ്റേത് പകൽ, പത്ത് ദിവസം തികയ്ക്കില്ല, അവരുടെ ശാപം പിന്തുടരും; ആ കുട്ടി കരി ഓയിലിൽ ചാടണോ?; സായ്

റാപ്പർ വേടന്റെയും യുവ എഴുത്തുകാരി നവമി ലതയുടേയും വിവാഹ വാർത്തകൾ പുറത്ത് വന്നശേഷം ആശംസകൾ നേർന്നുള്ള കമന്റുകൾക്ക് പുറമെ നിരവധി വിമർശനങ്ങളും ഉയരുന്നുണ്ട്. വേടന്റെ വ്യക്തി ജീവിതം, രാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെടുത്തിയാണ് വിമർശനം. ഇതിന് എതിരെ പ്രതികരിച്ച് മുൻ ബി​ഗ് ബോസ് താരം സായ് കൃഷ്ണ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. നന്നായി ജീവിക്കട്ടേയെന്ന് പറയാൻ നാവ് ഉയരില്ല ചിലർക്കെന്ന് സായ് കൃഷ്ണ പറയുന്നു.

മിമിക്രിയും അഭിനയവും ഉപേക്ഷിച്ചോ?; സെക്യൂരിറ്റി ജോലിയിൽ പ്രവേശിച്ച് തങ്കച്ചൻ വിതുര, വിശ്വസിക്കാനാവാതെ ആരാധകർ!
മിമിക്രിയും അഭിനയവും ഉപേക്ഷിച്ചോ?; സെക്യൂരിറ്റി ജോലിയിൽ പ്രവേശിച്ച് തങ്കച്ചൻ വിതുര, വിശ്വസിക്കാനാവാതെ ആരാധകർ!

വേടന്റെ വിവാഹ വാർത്ത പുറത്ത് വന്ന ശേഷമുള്ള കമന്റ് ബോക്സാണ് നമ്മൾ ഇന്ന് നോക്കാൻ പോകുന്നത്. വേടന്റെ പാസ്റ്റ്, പ്രസന്റ്, വേടൻ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയം തുടങ്ങി പല ഘടകങ്ങൾ കൊണ്ടാണ് വേടന്റെ കമന്റ് ബോക്സ് ഇത്രത്തോളം ക്രൂരമായി പോയത്. വേടന് വിവാദങ്ങൾക്ക് കുറവൊന്നും ഇല്ലല്ലോ.

Sai Krishna

എത്ര പ്രൈവറ്റായി നടത്തിയാലും വേടന്റെ കല്യാണം ആയതുകൊണ്ട് മീഡിയ എന്തായാലും എത്തും. എംവി ​ഗോവിന്ദനാണ് വേടൻ വിവാഹിതനാകുന്നുവെന്ന വാർത്ത ആ​ദ്യം പുറത്ത് വിട്ടത്. അതിൽ തന്നെ ഒരു രാഷ്ട്രീയം എലമെന്റുണ്ട്. സംഘപരിവാർ രാഷ്ട്രീയത്തെ എതിർക്കുന്നയാളാണ് വേടൻ എന്നതുകൊണ്ട് തന്നെ കുറച്ച് അധികം സംഘികൾ കമന്റ്സിടും.

എംവി ​ഗോവിന്ദന്റെ വീഡിയോ പുറത്ത് വന്നശേഷം പാർട്ടി ഓഫീസിൽ പരിപ്പുവടയും കട്ടൻചായയും വിതരണം ചെയ്തുകൊണ്ടാണോ വിവാ​ഹം എന്ന തരത്തിൽ കമ്മി ലൈനിലുള്ള കമന്റ്സുകൾ വന്നിരുന്നു. കൂടാതെ വേടന്റെ വധുവായ നവമി വിവാഹത്തിന് ഒരുങ്ങുന്ന വീഡിയോയൊക്കെ പുറത്ത് വന്നശേഷം അവരെ കടന്നാക്രമിച്ചുള്ള കമന്റ്സുകൾ ഞാൻ കണ്ടിരുന്നു. വേടന്റെ പേഴ്സണാലിറ്റി ഇഷ്ടപ്പെട്ടതുകൊണ്ടാകുമല്ലോ നവമി സ്വീകരിക്കാൻ തയ്യാറായത്.

വീട് അലങ്കരിച്ചില്ല, മുഹൂർത്തം നോക്കിയില്ല; ഭരണഘടന സാക്ഷിയാക്കി വേടനും നവമിയും പുതിയ ജീവിതത്തിലേക്ക്!
വീട് അലങ്കരിച്ചില്ല, മുഹൂർത്തം നോക്കിയില്ല; ഭരണഘടന സാക്ഷിയാക്കി വേടനും നവമിയും പുതിയ ജീവിതത്തിലേക്ക്!

വേടന്റെ പാട്ടുകളിൽ നിറത്തിന്റെ രാഷ്ട്രീയം പറയാറുണ്ട് എന്ന് കരുതി കല്യാണം കഴിക്കുമ്പോൾ മേക്കപ്പ് ഉപയോ​ഗിക്കാത്ത ഇരുണ്ട നിറമുള്ള പെൺകുട്ടിയെ സ്വീകരിക്കണമെന്നുണ്ടോ?. രണ്ടുപേർ പരസ്പരം സ്നേഹിക്കാൻ തീരുമാനിച്ചു എന്നതിന് അല്ലേ പ്രാധാന്യം. വേടന്റെ രാഷ്ട്രീയം പാട്ടുകളിലും എഴുത്തുകളിലുമാണ്.

വേടന്റെ പേഴ്സണൽ ലൈഫുമായി അയാളുടെ രാഷ്ട്രീയം തട്ടിച്ച് നോക്കുമ്പോൾ ഈ വരികളെല്ലാം വേടൻ തന്നെയാണോ എഴുതിയതെന്ന സംശയം എനിക്ക് ഉണ്ടാവാറുണ്ട്. പാട്ടിലെ രാഷ്ട്രീയം പേഴ്സണൽ ലൈഫിൽ മുറുകെ പിടിക്കാൻ വേടന് പറ്റിയിട്ടില്ലെന്നതാണ് സത്യം. വേടന്റെ പങ്കാളിയായതുകൊണ്ട് നവമിയെ നിറം പറഞ്ഞ് അധിക്ഷേപിക്കുന്നത് എന്തിനാണ്. അതുപോലെ ‌വേടന്റെ കുടുംബത്തിന്റെ ശ്രീലങ്കൻ ബന്ധത്തെ പരാമർശിച്ചും കമന്റുകൾ കണ്ടു.

Sai Krishna

ഇന്ത്യൻ ഭരണഘടന അനുസരിച്ച് നീ എങ്ങനെയാണ് കല്യാണം കഴിക്കുന്നത്?. ശ്രീലങ്കയിൽ ജനിച്ച നിനക്ക് എങ്ങനെ ഇന്ത്യൻ പൗരത്വം കിട്ടി?, സ്ത്രീയെ പീഡിപ്പിച്ച വ്യക്തി എങ്ങനെ ഭരണഘടനയെ സാക്ഷിയാക്കും എന്നിങ്ങനേയും കമന്റുകളുണ്ട്. പത്ത് ദിവസം ഒരുമിച്ച് ജീവിച്ചാൽ ഭാ​ഗ്യം എന്ന സ്ഥിരം കമന്റുമുണ്ട്. സെലിബ്രിറ്റീസ് കല്യാണം കഴിക്കുമ്പോൾ പതിവായി ഇത്തരം കമന്റുമായി ചിലർ വരും.

ഈ കമന്റിട്ടവരുടെ ജീവിതം അങ്ങനെയാകും. എന്ന് കരുതി എല്ലാവരുടേയും പത്ത് ദിവസത്തിനുള്ളിൽ അവസാനിക്കണം എന്നുണ്ടോ?. സെലിബ്രിറ്റി സ്റ്ററ്റസിൽ നിൽക്കുന്നവർ ഒന്നാവുന്നത് കണ്ടാൽ അവർ പിരിയണം, നല്ല രീതിയിൽ മുന്നോട്ട് പോകരുത് എന്ന ചിന്താ​ഗതിയുള്ള ഒരു വിഭാ​ഗം ആളുകളുണ്ട്. നന്നായി ജീവിക്കട്ടേയെന്ന് പറയാൻ നാവ് ഉയരില്ലേ?. വേടനെ പ്രണയിക്കുന്നത് കൊണ്ട് ആ പെൺകുട്ടി കരി ഓയിലിൽ ചാടണോ?.

നവമി മിടുക്കിയാണെങ്കിൽ വേടനെ വരച്ച വരയിൽ കൊണ്ട് വരാം, അവൻ നന്നാവാൻ ചെയ്യേണ്ടത്; വിവാദ പരാമർശം
നവമി മിടുക്കിയാണെങ്കിൽ വേടനെ വരച്ച വരയിൽ കൊണ്ട് വരാം, അവൻ നന്നാവാൻ ചെയ്യേണ്ടത്; വിവാദ പരാമർശം

ഒന്ന് രാത്രി മറ്റേത് പകൽ എന്നുള്ള തരത്തിലുള്ള കമന്റുകളും ഞാൻ കണ്ടിരുന്നു. പിന്നെ വേടന്റെ പേരിലുള്ള കേസ് പങ്കാളിക്ക് വിഷയമല്ലെങ്കിൽ മറ്റുള്ളവർക്ക് എന്താണ് പ്രശ്നം. സൈബർ അറ്റാക്ക് പേടിച്ചാലും വിവാഹം പ്രൈവറ്റാക്കിയത് എന്നും സായ് കൃഷ്ണ പറഞ്ഞു.

More from Filmibeat

Read more about: singer plyaback singer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X