ഞാൻ ബുദ്ധി പറഞ്ഞ് കൊടുത്തത് പോലെയായി, നല്ല കാലത്ത് ഒപ്പം കൂടിയ ഇത്തിൾ കണ്ണി, ആ പൈസ ഹരീഷ് മറന്നേക്കൂ...!
കടം വാങ്ങിയ 20 ലക്ഷം തിരികെ നൽകാതിരിക്കുകയും സിനിമകളിൽ നിന്ന് അവസരം നഷ്ടപ്പെടുത്തുകയും ചെയ്തെന്ന ഹരീഷ് കണാരന്റെ ആരോപണങ്ങൾക്ക് കഴിഞ്ഞ ദിവസം നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷ മറുപടി നൽകിയിരുന്നു. ഹരീഷ് കണാരന് അവസരം നഷ്ട്ടപ്പെട്ടത് ഹരീഷിന്റെ സ്വഭാവം കൊണ്ടാണെന്നും ഹരീഷ് പല സെറ്റുകളിലും പ്രശ്നമുണ്ടാക്കിയിട്ടുണ്ടെന്നുമാണ് ബാദുഷ ആരോപിച്ചത്.
ബാദുഷയുടെ മറുപടി വൈറലായതോടെ വിഷയത്തിൽ തന്റെ കാഴ്ചപ്പാട് പങ്കുവെക്കുകയാണ് മുൻ ബിഗ് ബോസ് താരവും യുട്യൂബറുമായ സായ് കൃഷ്ണ. ബാദുഷ കാണിച്ചത് എ ക്ലാസ് ഉളുപ്പില്ലായ്മയാണെന്ന് സായ് കൃഷ്ണ പറയുന്നു. ബാദുഷ-ഹരീഷ് കണാരൻ വിഷയത്തെ കുറിച്ച് ഞാൻ മുമ്പ് സംസാരിച്ചിട്ടുണ്ട്.

ഇരുപത് ലക്ഷം രൂപ ഹരീഷിൽ നിന്നും ബാദുഷ വാങ്ങി. എന്നാൽ പണം തിരികെ ചോദിച്ചപ്പോൾ ബാദുഷ അത് കൊടുക്കാൻ തയ്യാറായില്ലെന്നും അവസരങ്ങൾ ഇല്ലാതാക്കി എന്നുമായിരുന്നു ഹരീഷിന്റെ തുറന്ന് പറച്ചിൽ. ഈ വിഷയത്തിൽ മുമ്പ് വീഡിയോ ചെയ്തപ്പോൾ ഞാൻ പറഞ്ഞിരുന്നു ബാദുഷയ്ക്ക് കാര്യങ്ങൾ ഈസിയാണെന്നും നാല്, അഞ്ച് വർഷം ഒരു രൂപ പോലും മേടിക്കാതെ ഹരീഷിനെ മനേജ് ചെയ്തതാണെന്നും അതുകൊണ്ട് അവന്റെ 20 ലക്ഷം എടുത്തുവെന്ന് പറയുമെന്നും.
കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ ബാദുഷ അത് തന്നെ പറഞ്ഞ് കേട്ടപ്പോൾ ഞാനായിട്ട് ബുദ്ധി ഇട്ടുകൊടുത്തുവോയെന്ന് തോന്നിപ്പോയി. എല്ലാവർക്കും അറിയാവുന്ന കാര്യമാണ് മലയാളത്തിലെ ഒരു പ്രൊഡ്യൂസറേയോ പ്രൊഡക്ഷൻ കൺട്രോളറേയോ അത്യാവശ്യം സിനിമാക്കാരുടെ ചംച പണിയെടുക്കുന്ന ഏതെങ്കിലും ഒരുത്തനെ വെറുപ്പിച്ച് കഴിഞ്ഞാൽ എത്ര വലിയ നടന്റേയും അവസരങ്ങൾ നഷ്ടപ്പെടുമെന്നത്.
രണ്ട് കാരണങ്ങൾ കൊണ്ടാണ് ഹരീഷ് കണാരൻ മലയാള സിനിമയിൽ നിന്നും സൈഡായത്. ഒന്ന് ഒരു സമയത്ത് ഹരീഷിന് നല്ല അഹങ്കാരമുണ്ടായിരുന്നു. പീക്കിൽ നിൽക്കുന്ന സമയത്ത് ഒരുപാട് പേരെ വെറുപ്പിച്ചിട്ടുണ്ട്. ഇപ്പോൾ കാണുന്നത് പോലെ സൽസ്വഭാവിയായ കുറച്ച് മാത്രം സംസാരിക്കുന്ന വ്യക്തിയായിരുന്നില്ല. അതിന്റെതായ തിരിച്ചടി ഇപ്പോൾ കിട്ടുന്നുണ്ട്.
എല്ലാം കൂടി കാരണമാണ് ഹരീഷ് സൈഡായത്. അഞ്ചാറ് വർഷം തന്നെ മാനേജ് ചെയ്തിരുന്ന വ്യക്തി തന്നെ അവസരങ്ങൾ ഇല്ലാതാക്കുക എന്നത് ചില്ലറ പരിപാടിയല്ല. ആർട്ടിസ്റ്റ് ഇരുന്ന് പോകും. അതും ഹരീഷിന് സംഭവിച്ചിട്ടുണ്ട്. ആർട്ടിസ്റ്റ് മാനേജർ എന്ന പൊസിഷൻ ഏതെങ്കിലും ട്രെയ്ഡ് യൂണിയന്റെ അടിയിൽ വരുന്ന ഐറ്റമാണോ?.

ആണെങ്കിൽ തന്നെ അതിൽ ബാദുഷ രജിസ്റ്റർ ചെയ്തിട്ടുണ്ടോ?. ഹരീഷും ബാദുഷയും തമ്മിൽ ഒഫീഷ്യൽ എഗ്രിമെന്റൊന്നും ഇല്ലല്ലോ. പെട്ടന്ന് ക്ലിക്കായ ആളാണ് ഹരീഷ്. അതുകൊണ്ട് സിനിമ എന്താണെന്ന് അറിയാതെ നിൽക്കുന്ന സമയത്ത് ബാദുഷയെപ്പോലുള്ള കുറക്കന്മാർ അപ്രോച്ച് ചെയ്യും. നിന്നെ ഞാൻ ഡീൽ ചെയ്യാം, പ്രോജക്ടുകൾ ഞാൻ വഴി ശരിയാക്കാം, നല്ല പ്രതിഫലം മേടിച്ച് തരാമെന്ന് പറഞ്ഞ് ഒപ്പം കൂടും.
ആർട്ടിസ്റ്റുകളുടെ നല്ല കാലത്ത് ഇത്തിൾകണ്ണിയായി കൂടുന്ന പരിപാടിയാണ് ബാദുഷ ചെയ്യുന്നത്. ഒന്നും ഒന്നര കോടിയൊക്കെ പീക്ക് ടൈമിൽ ഹരീഷ് മേടിച്ചിട്ടുണ്ട്. ഹരീഷ് കണാരന് വേണ്ടി പ്രതിഫലം സംസരിക്കുന്ന സമയത്ത് ബാദുഷയും നിർമാതാവിന്റെ കയ്യിൽ നിന്നും ഒരു തുക മേടിച്ച് കാണും. ഇതിനൊന്നും രേഖകളില്ല.
ഹരീഷിനും ഇതെല്ലാം അറിയാമായിരിക്കും പക്ഷെ എവിടേയും പറയില്ല. ബാദുഷ പറയുന്നത് മുട്ടാപ്പോക്ക് ന്യായങ്ങൾ. ആ പൈസ പോയിയെന്ന് കൂട്ടിക്കോളൂ. അത് ഇനി ബാദുഷ തരാൻ പോകുന്നില്ല. ബാദുഷ കാണിച്ചത് എ ക്ലാസ് ഉളുപ്പില്ലായ്മ. മേടിച്ച കാശ് തിരികെ കൊടുക്കുക എന്നത് മാന്യതയാണെന്നും സായ് കൃഷ്ണ പറഞ്ഞു.


Click it and Unblock the Notifications











