32 കിലോയായി, ജീവിതം ഇനി മുന്നോട്ട് കിട്ടുമോ എന്നുറപ്പില്ല, രേണുവിനെ വെറുതെ വിടൂ: സായ് കൃഷ്ണ
കാൻസർ രോഗത്തോട് പൊരുതുമ്പോഴും രേണു സുധിയെ വേട്ടയാടുകയാണ് സോഷ്യൽ മീഡിയയിലെ വിമർശകർ. വളരെ ക്രൂരമായ കമന്റുകളാണ് രേണുവിനെതിരെ വരുന്നത്. റിയാക്ഷൻ വ്ലോഗേർസ് രേണുവിന്റെ സാഹചര്യം മനസിലാക്കിയിട്ടും ഇവർക്കെതിരെ അനാവശ്യ കണ്ടന്റുകൾ ചെയ്യുന്നു. രേണുവിന് കാൻസർ ഇല്ല, ഇത് കള്ളക്കഥയാണെന്ന് പോലും വാദിക്കുന്നവരുണ്ട്. ഇത്രയും ക്രൂരമായ വേട്ടയാടലുകൾ രേണുവിന്റെ കുടുംബത്തെ ഏറെ വിഷമിപ്പിക്കുന്നുണ്ട്. രേണുവിന്റെ ചേച്ചി കാണിച്ച മെഡിക്കൽ ബിൽ കള്ളമാണെന്ന് കഴിഞ്ഞ ദിവസം വാദം വന്നു. ഇതിനെതിരെ പ്രതികരിച്ച് കൊണ്ട് യൂട്യൂബർ സായ് കൃഷ്ണ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
അവർക്കിങ്ങനെ ഒരു വീഡിയോ ചെയ്യേണ്ടി വന്നത് ദുഖകരമാണ്. രേണു വീഡിയോ ചെയ്തതിൽ ക്ലാരിറ്റി കുറവുണ്ട്, പല രോഗികളും ആശങ്കപ്പെടുന്നുണ്ട്. ഇത്രയും രൂപയാകുമോ എന്ന്. എന്ത് തന്നെയായാലും എനിക്ക് പറയാനുള്ളത് രേണുവിന് ചിലപ്പോൾ കൃത്യമായി കണക്കുകൾ പറയാൻ പറ്റാത്ത അവസ്ഥയായിരിക്കും. അവരുടെ രോഗാവസ്ഥ കൂടി നമ്മൾ പരിഗണിക്കണം. ഞാൻ ക്രിട്ടിക്കൽ അസുഖമുള്ളയാളാണെങ്കിൽ എന്റെ അതിജീവനം കഴിഞ്ഞ് ആരോഗ്യം വീണ്ടെടുത്താൽ എന്റെ അതിജീവന കഥ പൂർണമായും പറയാൻ പറ്റും. രേണുവിന്റെ മനസ് ഇപ്പോൾ ഓക്കെയല്ല. അവരെ കൺട്രോൾ ചെയ്യാൻ വീട്ടുകാർക്കും കുറച്ച് പാടായിരിക്കും.

അതിജീവിക്കുമോ എന്ന പേടി. തിരിച്ച് വന്നാൽ എങ്ങനെ ജീവിക്കുമെന്ന പേടി. ഈ രോഗത്തിന് കാശൊന്നും തികയില്ല. കോടീശ്വരൻമാരായ ആളുകളടക്കം ട്രീറ്റ്മെന്റെടുത്ത് കുത്തുപാളയെടുത്തിട്ടുണ്ട്. രേണുവിന് പല രാഷ്ട്രീയക്കാരും ഇടപെട്ട് തുക കുറപ്പിച്ചിട്ടുണ്ട്. പക്ഷെ എന്നിട്ടും ലക്ഷങ്ങൾ കൊടുക്കേണ്ട അവസ്ഥ അവർക്കുണ്ട്. രേണുവിന്റെ ചികിത്സയ്ക്കുള്ള പെെസ രേണുവായിട്ട് കണ്ടത്തേണ്ട സ്ഥിതിയാണ്.
നാളെ ജീവിതം എവിടെയെത്തുമെന്ന ഗതികെട്ട ചിന്ത. അത് ആ രോഗാവസ്ഥയിലുള്ള ആൾക്കേ പറയാൻ പറ്റൂ. ആ സാഹചര്യത്തിൽ അവരെന്ത് പറഞ്ഞാലും ചെയ്താലും അത് അപൂർണമാകും. അത് മനസിലാക്കുക. രേണുവിന്റെ സാഹചര്യം അതാണെന്നും സായ് കൃഷ്ണ പറഞ്ഞു. രേണുവിന്റെ മെഡിക്കൽ ബിൽ കാണിച്ച് സംശയങ്ങൾക്ക് സായ് കൃഷ്ണ വ്യക്തത വരുത്തുന്നുമുണ്ട്. 2001 ൽ വാങ്ങിയ മരുന്നിന്റെ ബിൽ അല്ല അത്. 2001 എന്നത് ഡ്രഗ് ലെെസൻസ് നമ്പറാണ്.
ഈ ബിൽ ചുക്കിച്ചുളിഞ്ഞാണുള്ളത്. അതാണ് പഴയ ബിൽ ആണെന്ന് തോന്നാനുള്ള കാരണങ്ങളിലൊന്ന്. ഇത് സൂക്ഷിച്ച് വെച്ചാലേ ഇൻഷുറൻസ് പോലും ലഭിക്കൂ. രേണുവിന്റെ ചേച്ചി നഴ്സാണ്. അവർ ബിൽ തിരുത്തിയതല്ല. അവർ ബില്ലിലെ ഒരു ഭാഗം മനപ്പൂർവം മറച്ച് വെച്ചതുമല്ല. രേണുവിന്റെ മനസ് അവരുടെ കൺട്രോളിൽ അല്ല. 32 കിലോ ആയിട്ടുണ്ട്. ജീവിതം ഇനി മുന്നോട്ട് കിട്ടുമോ എന്നുറപ്പില്ല. അങ്ങനെയാെക്കെ നിൽക്കുന്ന ഒരാൾ പറയുന്ന കാര്യങ്ങളായി കണ്ടാൽ മതി നിങ്ങൾ. അവർ സർവെെവ് ചെയ്ത് വരട്ടെയെന്നും സായ് കൃഷ്ണ പറഞ്ഞു.


Click it and Unblock the Notifications

