'ഒന്ന് നന്നായതായിരുന്നു, സുനിൽ വന്നശേഷം പഴയതിനേക്കാൾ മോശമായ രീതിയിലാണ് ഷൈനിന്റെ പോക്ക്, പലരും ഇട്ടിട്ട് പോയി'

By Desk

കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവൻസർ അബ്ദുൾ ഹക്കീമിന് എതിരെ വ്യവസായി സുനില്‍ ഒ ജി നിയമനടപടി സ്വീകരിച്ചതും വാർത്തസമ്മേളനം വിളിച്ച് കൂട്ടി സംസാരിച്ചതും. തനിക്കും തന്റെ സ്ഥാപനത്തിലെ തൊഴിലാളികള്‍ക്കുമെതിരെ ഹക്കീം വ്യക്തിഹത്യ നടത്തിയെന്നായിരുന്നു സുനിലിന്റെ ആരോപണം. മുന്‍ മിസ് കേരള അന്‍സി കബീറിന്റെയും സുഹൃത്തുക്കളുടേയും അപകട മരണവുമായി സുനിൽ ഒജിയെ ബന്ധപ്പെടുത്തിയുള്ള വീഡിയോയാണ് അബ്ദുൾ ഹക്കീം പങ്കുവെച്ചത്.

ബിസിനസ് മീറ്റിങ് എന്ന പേരിൽ പെൺകുട്ടികളെ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നവരെ വളർത്തുന്നത് സുനിൽ ഒ ജിയെപ്പോലുള്ളവരാണെന്നാണ് വൈറൽ വീഡിയോയിൽ അബ്ദുൾ ഹക്കീം പറഞ്ഞത്. ബംബിൾ എന്ന ഡേറ്റിങ് ആപ്പ് വഴി പെൺകുട്ടികളെ പരിചയപ്പെട്ട് സ്വന്തം ഹോട്ടലിലേക്ക് വിളിച്ച് വരുത്തി തന്റെ ലൈം​ഗീക ആവശ്യങ്ങൾ നടത്തിയെടുക്കും.

Shine Tom Chacko
Photo Credit: Shine Tom Chacko / Sunil OG

മാനിപ്പുലേഷനാണ് സുനിൽ ഒ ജി പെൺകുട്ടികളിൽ പ്രയോ​ഗിക്കുന്നത്. വർഷങ്ങളായി സുനിലിന്റെ പേഴ്സണൽ സെക്രട്ടറിയായ കരോളിന്റെ ഇൻവോൾവ്മെന്റ് സുനിലിന്റെ പല പ്രവൃത്തികളിലുമുണ്ട്. സുനിലിന്റെ സോഷ്യൽമീഡിയ ഹാന്റിൽ ചെയ്യുന്നതും കരോളാണ് എന്നാണ് അബ്ദുൾ ഹക്കീം പറഞ്ഞത്. കേരളത്തിലേക്ക് ലഹരി മരുന്നുകൾ എത്തിക്കുന്നതിൽ സുനിലിനുള്ള പങ്കിനെ കുറിച്ച് മുമ്പ് ​ഗുണ്ടതലവനായ മരട് അനീഷും തുറന്ന് പറഞ്ഞു.

അതും അബ്ദുൾ ഹക്കീം വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സുനിൽ അബ്ദുൾ ഹക്കീമിന് എതിരെ വാർത്തസമ്മേളനം വിളിച്ചതുമായി ബന്ധപ്പെട്ട് തനിക്ക് അറിയാവുന്ന കാര്യങ്ങൾ പങ്കുവെക്കുകയാണ് ഇപ്പോൾ മുൻ ബി​ഗ് ബോസ് താരം സായ് കൃഷ്ണ. മുമ്പ് മരട് അനീഷ് അടക്കമുള്ളവർ സുനിലിന് എതിരെ രം​ഗത്ത് എത്തിയിട്ടുള്ളതാണെന്നും പക്ഷെ അവർക്കൊന്നും എതിരെ സുനിൽ നിയമപരമായി നീങ്ങാൻ ശ്രമിച്ചിട്ടില്ലെന്ന് സായ് കൃഷ്ണ പറയുന്നു.

എന്റെ കാസറ്റിലെ അബ്ദുൾ ഹക്കീം സുനിൽ ഒ ജിയെ കുറിച്ച് പറഞ്ഞത് കുറച്ച് അധികം കാലങ്ങളായി മലയാള സിനിമ ഫീൽഡ‍ിലും രാഷ്ട്രീയക്കാരുടെ ഇടയിലും ഇവിടുത്തെ ന്യൂസ് ചാനൽ റിപ്പോർട്ടേഴ്സിന് ഇടയിലുമെല്ലാമുള്ള കുറച്ച് അധികം വിവരങ്ങളുടെ ഒരു ശതമാനം മാത്രമാണ്. മഞ്ഞുമലയുടെ ഒരു അറ്റം മാത്രമെന്നും വിശേഷിപ്പിക്കാം എന്നാണ് സായ് കൃഷ്ണ പറഞ്ഞത്. സുനിലുമായുള്ള സൗഹൃദം ആരംഭിച്ചശേഷം നടൻ ഷൈൻ ടോം ചാക്കോയ്ക്ക് വന്ന മാറ്റങ്ങളെ കുറിച്ചും സായ് കൃഷ്ണ വീഡിയോയിൽ വെളിപ്പെടുത്തി.

പഴയതിനേക്കാൾ മോശമായ രീതിയിലാണ് ഷൈനിന്റെ പോക്കെന്ന് സായ് പറയുന്നു. അച്ഛൻ മരിച്ചതിനുശേഷം കൊള്ളാവുന്ന രീതിയിൽ ട്രീറ്റ്മെന്റൊക്കെ എടുത്ത് അത്യാവശ്യം കുറച്ച് സമയത്തിന് എല്ലാവരുടെ മുന്നിലും ഓക്കെയായി പോയിരുന്ന ഒരു മനുഷ്യനുണ്ടായിരുന്നു ഷൈൻ ടോം ചാക്കോ.

Shine Tom Chacko
Photo Credit: Shine Tom Chacko / Sunil OG

എന്ന് സുനിൽ ഒജിക്കൊപ്പം ഒരു റീലിൽ കണ്ട് തുടങ്ങിയോ... അതിനുശേഷം അയാൾ കാണിച്ച് കൂട്ടുന്നതൊക്കെ വേറെ പരിപാടികളാണ്. പഴയതിനേക്കാൾ മോശമായ രീതിയിലേക്കാണ് ആ മനുഷ്യൻ പോയിക്കൊണ്ടിരിക്കുന്നത്. കൂടുതൽ എന്നെ കൊണ്ട് സുനിൽ ഒജി പറയിപ്പിക്കരുത്. അവരുമായി കണക്ടടായിട്ടുള്ള ആളുകളെ എനിക്ക് വളരെ നന്നായി അറിയാം. സുനിലിന് ഒപ്പം ഷൈനുള്ള റീൽ കണ്ടപ്പോൾ തന്നെ ഞാൻ സംസാരിച്ചിട്ടുണ്ടായിരുന്നു.... തന്റെ ഒപ്പം കൂടിയശേഷം അയാളെ പലരും ഇട്ടിട്ട് പോയി.

പഴയതിനേക്കാൾ മോശമായ രീതിയിലേക്ക് പോകുമെന്ന് മനസിലായപ്പോൾ എല്ലാവരും ഇട്ടിട്ട് പോയി. അതിനുള്ള കാര്യങ്ങൾ കാണിച്ചും തുടങ്ങി. സുനിലിന് ആളുകൾക്ക് എന്തെങ്കിലുമൊക്കെ ചെയ്ത് കൊടുക്കാൻ ആ​ഗ്രഹമുണ്ടെങ്കിൽ ആദ്യം സുനിൽ ചെയ്യേണ്ടത് ആ മനുഷ്യനെ (ഷൈൻ) അഭിനയിക്കാൻ വിടുകയാണ് ചെയ്യേണ്ടത്.

അല്ലാതെ വളംവെച്ച് കൊടുക്കരുത്. അയാൾ ഒന്ന് നന്നായത് ആയിരുന്നു. പിന്നെയും തള്ളി താഴെയിടരുത് അയാളെ എന്നാണ് സായ് കൃഷ്ണ പറഞ്ഞത്. രാസലഹരി ഉപയോഗിക്കാറുണ്ടെന്ന് ഷൈന്‍ ടോം ചാക്കോ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. ശേഷം ലഹരിയിൽ നിന്നും പുറത്ത് കൊണ്ടുവരാൻ കുടുംബം അദ്ദേഹത്തെ ചികിത്സയ്ക്ക് വിധേയനാക്കിയിരുന്നു.

More from Filmibeat

Read more about: shine tom chacko
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X