സ്വന്തം കൊച്ചിനെ കളഞ്ഞിട്ട് കണ്ടവന്റെ കൊച്ചിനെ സ്‌നേഹിക്കുന്നു! തനിക്കെതിരെ വന്ന ട്രോളിനെ കുറിച്ച് സായ് കുമാർ

രണ്ടാമതും വിവാഹിതരായതിന്റെ പേരില്‍ ഏറെ പഴികള്‍ കേട്ട താരദമ്പതിമാരാണ് ബിന്ദു പണിക്കരും സായ് കുമാറും. ഇരുവരും സിനിമയിലെ ശ്രദ്ധേയ താരങ്ങളാണ് എന്നതിന് പുറമേ രണ്ടാം വിവാഹമാണെന്നതും വിവാദങ്ങള്‍ക്ക് കാരണമായി. സായ് കുമാറിന്റെ ആദ്യ കുടുംബ ജീവിതം തകരാന്‍ കാരണം ബിന്ദു പണിക്കരുമായിട്ടുള്ള പ്രണയമാണെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചു. സത്യത്തില്‍ പറഞ്ഞ് പരത്തിയ കഥകളല്ലാതെ ആ സമയത്ത് തങ്ങള്‍ക്കിടയില്‍ യാതൊരു ബന്ധവുമില്ലായിരുന്നു.

ആദ്യ ഭാര്യ സംശയത്തോടെ സിനിമാ താരങ്ങളില്‍ ചിലരെ വിളിച്ച് അറിയിക്കുകയായിരുന്നു. പിന്നാലെ അവര്‍ തന്നെ ഡിവോഴ്‌സിന് മുന്‍കൈ എടുത്തു. ശരിക്കും അക്കാലത്ത് തങ്ങളുടെ പേരില്‍ നടന്ന പ്രശ്‌നങ്ങളെ കുറിച്ചും അതിനൊടുവില്‍ വിവാഹത്തിലൂടെ ഒരുമിച്ചതിനെ പറ്റിയും മനസ് തുറക്കുകയാണ് സായ് കുമാറും ബിന്ദു പണിക്കരും. സിനിമാദിക്യൂ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദമ്പതിമാര്‍.

bindu-panicker

ബിന്ദുവുമായിട്ടുള്ള ഗോസിപ്പുകളെ കുറിച്ച് ആദ്യം ചോദിച്ചത് അമ്മയാണ്. ആ നിമിഷം വരെ അങ്ങനൊരു സംഭവവും ഇല്ലായിരുന്നു. പിന്നെ ഒരു ദിവസം സിദ്ദിഖ് വിളിച്ചിട്ട് ലാലിന് നിന്നോട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. എന്നിട്ടാണ് ബിന്ദുവിന്റെ കാര്യം ചോദിക്കുന്നത്. എന്റെ ഭാര്യ ഇന്നസെന്റ് ചേട്ടനെ വിളിച്ചിട്ട് ഇങ്ങനൊരു സംഭവമുള്ളതിനെ കുറിച്ച് അവരോടൊക്കെ ചോദിച്ച് പോലും. സത്യത്തില്‍ തനിക്കൊന്നും അറിയില്ലെന്നാണ് താന്‍ അന്ന് പറഞ്ഞത്.

ഇതിനിടയിലൂടെയാണ് ആദ്യഭാര്യ എനിക്ക് ഡിവോഴ്‌സിന് അയക്കുന്നത്. ഒരു ദിവസം ഞാന്‍ വക്കീലായ സഹോദരി ഭര്‍ത്താവിനെ കാണാനായി ഫാമിലി കോര്‍ട്ടില്‍ പോയി. ആരോ ഞാനത് ഡിവോഴ്‌സിന് വേണ്ടി പോയതാണന്ന് പറഞ്ഞു. ഇതറിഞ്ഞതോടെ ഭാര്യ എനിക്കാദ്യം നോട്ടീസ് അയച്ചു. അല്ലെങ്കിലും ഞങ്ങളുടെ ഇടയില്‍ ഭിന്നത ഉണ്ടായിരുന്നു.

സിനിമയില്‍ അഭിനയിക്കാനോ, ഒന്നിലും ഇടപെടാനോ സമ്മതിക്കാത്ത പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരാളെ ഒറ്റയ്ക്ക് കുറ്റപ്പെടുത്തുന്നതല്ല. എനിക്ക് പറ്റാത്ത പല കാര്യങ്ങളും ഉണ്ടായി. അതോടെ ഡിവോഴ്‌സിലേക്ക് പോയി. അതിന് ശേഷമാണ് അമ്മയോട് ബിന്ദുവിന്റെ വീട്ടില്‍ പോയി ഇതേ കുറിച്ച് ഒന്ന് അന്വേഷിക്കാന്‍ പറയുന്നത്. അമ്മയും അനിയത്തുമൊക്കെ ബിന്ദുവിന്റെ വീട്ടില്‍ പോയി അന്വേഷിച്ചു.

bindu-panicker

സായ് കുമാറിന്റെ ഡിവോഴ്‌സ് കഴിഞ്ഞാല്‍ കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ടോ എന്നായിരുന്നു ചോദിച്ചത്. ആ സമയത്ത് ആദ്യ ഭര്‍ത്താവ് ബിജുവിന്റെ അമ്മയും തന്റെ കൂടെയുണ്ട്. അമ്മയ്ക്കും പൂര്‍ണസമ്മതമായിരുന്നു. മോള്‍ രണ്ടാം ക്ലാസില്‍ പഠിക്കുകയാണ്. അവളെ കുറിച്ച് എനിക്കൊന്നും പറയേണ്ടി വന്നിട്ടില്ല. അവളിപ്പോള്‍ എന്റെ മകളാണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. സായ് ചേട്ടനും മകളും അത്രയും സ്‌നേഹത്തിലാണ്. അതാണ് ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ ഭാഗ്യം.

ചിലപ്പോള്‍ മറ്റൊരാളുടെ കുഞ്ഞിനെ സ്വന്തമായി സ്വീകരിക്കാന്‍ എനിക്ക് സാധിക്കുമോന്ന് ചോദിച്ചാല്‍ സംശയമാണ്. അവിടെയാണ് സായ് ചേട്ടന്‍ സ്‌കോര്‍ ചെയ്തതെന്ന് ബിന്ദു പറഞ്ഞപ്പോള്‍ ഇങ്ങനെ പറഞ്ഞാല്‍ അവനവന്റെ കൊച്ചിനെ കളഞ്ഞിട്ട് കണ്ടവന്റെ കൊച്ചിനെ സ്‌നേഹിക്കുന്നവന്‍ എന്ന ട്രോള്‍ വരുമെന്ന് സായ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ തങ്ങളുടെ വിവാഹമോചന വാര്‍ത്ത വന്നതിനെ കുറിച്ചും നടന്‍ സംസാരിച്ചു. താനൊരു സുഹൃത്തിന്റെ യൂട്യൂബ് ചാനലില്‍ അഭിമുഖത്തില്‍ സംസാരിച്ചു. അദ്ദേഹം പഴയ കാര്യങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ ഞാന്‍ ചിലത് തുറന്ന് സംസാരിച്ചു. അതിലൊന്ന് ജോലി കഴിഞ്ഞ് വീട്ടില്‍ വരുമ്പോള്‍ സമാധാനം വേണം. അത് കിട്ടാതെ വന്നതോടെ ബന്ധം ഉപേക്ഷിച്ചു എന്നതായിരുന്നു. അത് ബിന്ദു പണിക്കരും താനും പിരിഞ്ഞതാണെന്ന തരത്തിലാണ് പുറത്ത് വന്നതെന്നും സായ് കുമാര്‍ പറയുന്നു.

More from Filmibeat

Read more about: sai kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X