For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിന്ദു പണിക്കറും സായ് കുമാറുമാണ് കാരണക്കാര്‍! ആ രഹസ്യം പരസ്യമായി! മാതാപിതാക്കളെക്കുറിച്ച് കല്യാണി

  |

  താരപുത്രികളില്‍ പ്രധാനികളിലൊരാളാണ് കല്യാണിയെന്ന അരുന്ധതി. സായ് കുമാറിന്റേയും ബിന്ദു പണിക്കറിന്റേയും മകളായ കല്യാണി അഭിനയിക്കാതെ തന്നെ സെലിബ്രിറ്റിയായി മാറുകയായിരുന്നു. ടിക് ടോക് വീഡിയോയിലൂടയായിരുന്നു കല്യാണി ശ്രദ്ധ നേടിയത്. മാതാപിതാക്കള്‍ക്കൊപ്പം ടിക് ടോക് വീഡിയോ ചെയ്തും മകളെത്തിയിരുന്നു. മഞ്ജു വാര്യരിനൊപ്പം ചുവടുവെച്ചും കല്യാണി എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ കല്യാണിക്ക് മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

  സൗഹൃദത്തിന് ഏറെ പ്രാധാന്യം നല്‍കുന്നയാളാണ് കല്യാണി. ടിക് ടോകിനും ഡാന്‍സിനും അപ്പുറത്ത് ബിസിനസ് രംഗത്തും സജീവമാണ് ഈ താരപുത്രി. 20 വയസ്സുകാരിയായ കല്യാണിയുടെ സംരംഭമാണ് ലഷ് ബൈ കല്യാണി. നൃത്തത്തോടുള്ള ഇഷ്ടത്തെക്കുറിച്ചും മാതാപിതാക്കളുടെ പിന്തുണയെക്കുറിച്ചുമൊക്കെ വാചാലയായെത്തിയിരിക്കുകയാണ് കല്യാണി. ജാംഗോ സ്‌പേസ് ടിവിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് കല്യാണി വിശേഷങ്ങള്‍ പങ്കുവെച്ചത്.

  ഡബ്‌സ്മാഷ് ചെയ്തത്

  ഡബ്‌സ്മാഷ് ചെയ്തത്

  ഡബ്‌സ്മാഷ് ചെയ്യാറുണ്ടായിരുന്നു. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയാല്‍ ഡബ്‌സ്മാഷ് ചെയ്യണമെന്ന ലക്ഷ്യമേയുണ്ടായിരുന്നുള്ളൂ. സുഹൃത്തുക്കളെല്ലാം സജീവമായിരുന്നു. അതിന് ശേഷം മ്യൂസിക്കലിയിലേക്ക് മാറുകയായിരുന്നു. ഒരു വീഡിയോ ചെയ്ത് 40 ലൈക്ക് കിട്ടിയാല്‍ സംഭവമായിരുന്നു. ഞാനും എന്റെ സുഹൃത്തായ കൃപയുമായിരുന്നു എല്ലാം ചെയ്‌തോണ്ടിരുന്നത്. ഇതിനിടയിലാണ് ടിക് ടോക് വന്നത്. സാധാരണ പോലൊരു ആപ് എന്നല്ലാതെ കാര്യമയൊന്നും നോക്കിയില്ല. അത് ഇന്‍സ്റ്റാള്‍ ചെയ്ത് ഫീച്ചേഴ്‌സൊക്കെ നോക്കിയിരുന്നു.

  സായിച്ഛന്റെ മുഖം കാണിച്ചു

  സായിച്ഛന്റെ മുഖം കാണിച്ചു

  വീഡിയോ ചെയ്ത് തുടങ്ങി. 300 ലൈക്കൊക്കെയുണ്ടായിരുന്നു. ഒരു പുതുവത്സര ദിനത്തില്‍ വീട്ടില്‍ കസിന്‍സെല്ലാമുണ്ടായിരുന്നു. അച്ഛനും അവിടെ ഇരിക്കുന്നുണ്ടായിരുന്നു. ലൈനടിച്ചാല്‍ ഫൈനടിക്കുന്ന ആ പാട്ട് അന്ന് വൈറലായിരുന്നു. അന്ന് കസിനും ഞാനും ആ പാട്ട് പാടി വീഡിയോ ചെയ്തു. അച്ഛന്‍ എന്ന് പറയുന്ന സമയത്ത് സായിച്ഛന്റെ മുഖം കാണിച്ചു. ഇതെല്ലാവര്‍ക്കും അയച്ചുകൊടുത്തു. പിറ്റേ ദിവസം ടിക് ടോക് എടുത്തപ്പോള്‍ ഞെട്ടിപ്പോയി. നീളത്തില്‍ ലൈക്കായിരുന്നു. 14 ലക്ഷത്തിലധികം പേരാണ് അതിന് ലൈക്കടിച്ചത്.

  Saikumar About His Better Half Bindu Panicker | FilmiBeat Malayalam
   അച്ഛനും അമ്മയുമാണ് കാരണം

  അച്ഛനും അമ്മയുമാണ് കാരണം

  എന്റെ ഫോളോവേഴ്‌സിന്റെ രഹസ്യം അച്ഛനും അമ്മയുമാണെന്ന് അന്നാണെനിക്ക് മനസ്സിലായതെന്നും കല്യാണി പറയുന്നു. അപ്പോഴാണ് എല്ലാവരും എന്നെ ശ്രദ്ധിച്ച് തുടങ്ങിയത്. അങ്ങനെയാണ് മോട്ടിവേഷന്‍ ലഭിച്ച് തുടങ്ങിയത്. ലൈക്ക്‌സ് കുറയുന്നു എന്ന് തോന്നുമ്പോള്‍ അമ്മയുടെ കൂടെ ടിക് ടോക് ചെയ്യും. അത് കഴിഞ്ഞ് അച്ഛനൊപ്പം. വൈറലായതില്‍ കൂടുതലുള്ളതെല്ലാം ഇരുവരും ഉള്ളതാണ്. അവര്‍ രണ്ടാളും വീട്ടിലുള്ളപ്പോള്‍ നമ്മള്‍ അത് ഉപയോഗിക്കേണ്ടേ. അത് സത്യമായ കാര്യമാണെന്നും കല്യാണി പറയുന്നു.

  അച്ഛനാണ് ആദ്യം കൊടുക്കുന്നത്

  അച്ഛനാണ് ആദ്യം കൊടുക്കുന്നത്

  ഡാന്‍സ്, പാട്ട്, ടിക് ടോക് ഇവയില്‍ എല്ലാം താല്‍പര്യമുണ്ട്. ഇതൊക്കെയാണ് വീട്ടില്‍ ചെയ്ത് അച്ഛന്‍ കാണാറുള്ളത്. ഡാന്‍സിനോടാണ് കൂടുതല്‍ ഇഷ്ടം. വെറുതെ ഒരു പാട്ട് വെച്ച് ഡാന്‍സ് ചെയ്താല്‍ റിലാക്‌സാവും. ടിക് ടോക് ടൈംപാസിനായി ചെയ്ത് തുടങ്ങിയതാണ്. പിന്നെ അത് കേറിപ്പോയി. കുക്കിങ്ങിലും താല്‍പര്യമുണ്ട്. ആദ്യം ടേസ്റ്റ് ചെയ്യാന്‍ കൊടുക്കുന്നത് അച്ഛനാണ്. അച്ഛന്‍ ജനുവിനായിട്ട് അഭിപ്രായം പറയും. ഞാന്‍ ഇതുവരെ കുക്ക് ചെയ്തതില്‍ ഒന്നും മോശമാണെന്ന് അച്ഛന്‍ പറഞ്ഞിട്ടില്ല.

  അഭിനയത്തിലേക്ക്

  അഭിനയത്തിലേക്ക്

  അമ്മയെപ്പോലെ മകളും അഭിനയത്തിലേക്ക് വരുമോയെന്നും കല്യാണിയോട് ചോദിച്ചിരുന്നു. അഭിനയത്തിലല്ല തന്റെ താല്‍പര്യമെന്നായിരുന്നു താരപുത്രിയുടെ മറുപടി. ആ ഒരു മേഖലയിലേക്ക് ഇല്ല. അച്ഛനും അമ്മയ്ക്കും അതില്‍ വലിയ താല്‍പര്യമില്ല. എന്റെ ഉള്ളില്‍ അങ്ങനെയൊരു പാഷനില്ല. ഭാവിയില്‍ ഇത് മാറുമോയെന്നറിയില്ലെന്നുമായിരുന്നു കല്യാണി പറഞ്ഞത്. സായ് കുമാറിനും ബിന്ദു പണിക്കരിനുമൊപ്പം വീഡിയോയുമായെത്തിയതോടെ കല്യാണിയും അഭിനയ രംഗത്തേക്കെത്തുമെന്നായിരുന്നു ആരാധകര്‍ പ്രവചിച്ചത്.

  English summary
  Sai Kumar and Bindu Panicker is the secret behind my followers said by their daughter Kalyani B Nair
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X