മീന്‍കാരിയുടെ പിന്നില്‍ പോയി ഇടിച്ചു, പത്താം ക്ലാസ് തോല്‍ക്കാനുണ്ടായ കാരണം അതാണെന്ന് നടന്‍ സായ് കുമാര്‍
നായകനായും വില്ലനായിട്ടും കോമേഡിയനായിട്ടും തനിക്ക് കിട്ടുന്ന ഏത് കഥാപാത്രത്തെയും അനശ്വരമാക്കുന്ന നടനാണ് സായ് കുമാര്‍. കൈനിറയെ സിനിമകളുമായി തിരക്കുകളില്‍ ജീവിച്ചിരുന്ന താരത്തിന് ഇടയ്ക്ക് ചില ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടതായി വന്നിരുന്നു. എന്നാല്‍ ചികിത്സയിലൂടെ സാധാരണ ജീവിതത്തിലേക്ക് വന്ന സായി കുമാര്‍ ഭാര്യയും നടിയുമായ ബിന്ദു പണിക്കര്‍ക്കൊപ്പം സന്തുഷ്ടനായി ജീവിക്കുകയാണ്.
ഇതിനിടെ തന്റെ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കുന്ന സായ് കുമാറിന്റെ പുതിയൊരു വീഡിയോ വൈറലാവുകയാണിപ്പോള്‍. ഭാര്യ ബിന്ധുവിനൊപ്പം സിനിമ ദി ക്യൂ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സായ് കുമാര്‍. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ പരീക്ഷ എഴുതാന്‍ പോലും പറ്റാതെ വന്നതിന് കാരണമായ സംഭവത്തെ പറ്റിയാണ് നടന്‍ തുറന്ന് പറഞ്ഞത്.

താന്‍ പത്താം ക്ലാസില്‍ ആദ്യം തോറ്റ് പോയിരുന്നുവെന്നാണ് സായ് കുമാര്‍ പറയുന്നത്. അന്ന് പരീക്ഷ എഴുതാത്തത് കൊണ്ടാണ് തോല്‍ക്കാന്‍ കാരണം. അന്ന് സൈക്കിളില്‍ പോവുന്നതിനിടെ ഒരു അപകടം സംഭവിച്ചതാണ് പ്രശ്‌നമായത്. കിലോമീറ്ററുകളോളം അന്ന് സൈക്കിള്‍ ചവിട്ടുന്നതിന്റെ അഹങ്കാരം തനിക്കുണ്ടായിരുന്നു. ഞാനും മൂന്ന് കൂട്ടുകാരും ഒരുമിച്ചാണ് സ്‌കൂളിലേക്ക് സൈക്കിളുമായി പോകുന്നത്. അവിടെ എത്തുന്നതിന് മുന്‍പ് ഒരു ഇറക്കത്തില്‍ വെച്ച് എന്റെ സൈക്കിള്‍ കട്ടറില്‍ വീണു.
നിയന്ത്രണം നഷ്ടപ്പെട്ട് അതിലെ പോകുന്ന മീന്‍കാരിയുടെ പിന്നില്‍ പോയി ഇടിച്ചു. അവരുടെ കുട്ടയിലുണ്ടായിരുന്ന മീനൊക്കെ തെറിച്ച് പോയി, ആകെ പ്രശ്‌നമായി. അവര്‍ വീണിടത്ത് നിന്നും എഴുന്നേറ്റ് എന്നെ പ്രാകാന്‍ തുടങ്ങി. മാത്രമല്ല അവരെയും കൊണ്ട് ആശുപത്രിയിലേക്കും മറ്റുമൊക്കെ പോകേണ്ടി വന്നതിനാല്‍ അന്ന് പരീക്ഷ എഴുതാനും സാധിച്ചില്ല. അങ്ങനെയാണ് പരീക്ഷയില്‍ തോല്‍ക്കുന്നത്.
പിന്നീട് ഞാന്‍ അത് എഴുതിയെടുക്കുകയും പ്രീഡിഗ്രിയ്ക്ക് പഠിക്കുകയുമൊക്കെ ചെയ്തതു. അന്ന് കോളേജിൽ നടന്നൊരു സമരത്തിൽ അറിയാതെ പെട്ട് പോവുകയും അവിടുത്തെ പ്രിൻസിപ്പാളായ അച്ഛൻ്റെ ലോഹ കീറുന്നതിന് കാരണമാവുകയും ചെയ്തു. ഇതോടെ അന്നേരം തന്നെ അവിടെ നിന്നും പുറത്താക്കിയെന്നും അതിന് ശേഷമാണ് വേറൊരു കോളേജിൽ പോയി ചേർന്നതെന്നും നടന്‍ വ്യക്തമാക്കുന്നു.

ഇതിനിടെ തനിക്ക് സ്ഥിരമായി നടന്‍ പ്രേം നസീര്‍ മണിയോര്‍ഡര്‍ അയക്കുമായിരുന്നു എന്നതിനെ പറ്റിയും സായ് കുമാര്‍ പറഞ്ഞു. 'നസീര്‍ സാറിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പറയുകയാണെങ്കില്‍ എനിക്കദ്ദേഹം ഒരു വിഷുവിന് നൂറ് രൂപ കൈനീട്ടമായി തന്നു. ആ പൈസ എന്റെ കൈയ്യിലുണ്ടായിരുന്നു. പക്ഷേ ഞാന്‍ വെള്ളത്തിലായിരുന്ന കാലത്ത് അത് നഷ്ടപ്പെട്ട് പോയി. അതിന് ശേഷം എല്ലാ മാസവും ഒന്നാം തീയ്യതി എനിക്ക് നൂറ് രൂപ വീതം മണിയോര്‍ഡര്‍ വരുമായിരുന്നു.
നസീര്‍ സാറാണ് അയക്കുന്നത്. അതിത്രയും കൃത്യമായി എല്ലാ മാസവും അയക്കുന്നത് എങ്ങനെയാണെന്ന് എനിക്ക് മനസിലായില്ല. അതിനൊക്കെയുള്ള സമയം അദ്ദേഹത്തിന് എവിടെയാണ്. ചിലപ്പോള്‍ എല്ലാ മാസവും ഒന്നാം തീയ്യതി കൃത്യമായി സായ് കുമാറിന് ഇങ്ങനൊരു എമൗണ്ട് ചെല്ലണമെങ്കില്‍ ബാങ്കില്‍ നേരത്തെ ഏര്‍പ്പാട് ചെയ്ത് വെച്ചിരിക്കണം. അന്നത്തെ നൂറ് രൂപയെന്ന് പറഞ്ഞാല്‍ രാജാവാണ്. 25 രൂപയ്ക്ക് ഷൂ വാങ്ങി വിലസി നടക്കും. എന്റെ അച്ഛനും ഇതിനെ കുറിച്ച് അറിയില്ലായിരുന്നു. നസീര്‍ സാര്‍ മരിക്കുന്നതിന് രണ്ട് മാസം മുന്‍പ് വരെയും അദ്ദേഹം പൈസ അയച്ചിട്ടുണ്ട്. അതിനെ കുറിച്ച് ഞങ്ങളൊരിക്കലും സംസാരിച്ചിട്ടില്ല.


Click it and Unblock the Notifications











