അവിടെയാര്‍ക്കും ആവശ്യമില്ലെന്ന് തോന്നിയാല്‍ പിന്നെ നിന്നിട്ട് കാര്യമില്ല; വിവാഹ ജീവിതത്തെ കുറിച്ച് സായി കുമാർ
നടന്‍ സായി കുമാറിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. തന്റെ സിനിമകളെ കുറിച്ചും സഹതാരങ്ങളെ കുറിച്ചുമൊക്കെ അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ കാന്‍ ചാനൽ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ വ്യക്തി ജീവിതത്തിലെ ചില കാര്യങ്ങള്‍ പറഞ്ഞിരിക്കുകയാണ് താരം. ബിന്ദു പണിക്കരുടെ കൂടെയുള്ള ജീവിതത്തെ കുറിച്ചാണ് അവതാരകന്‍ ചോദിച്ചത്. ആദ്യം മറുപടി പറയാന്‍ മടിച്ചെങ്കിലും ആദ്യ വിവാഹജീവിതത്തെ കുറിച്ചും അത് പരാജയമാവാനുള്ള കാണത്തെ പറ്റിയും സായി കുമാര്‍ പറഞ്ഞു.

ബിന്ദു പണിക്കരെ കുറിച്ചുള്ള ചോദ്യത്തിന് അതിനെ പറ്റി സംസാരിക്കേണ്ടതില്ലെന്നാണ് അവതാരകനോട് സായി കുമാര്‍ പറയുന്നത്. അത് പറയാന്‍ ബുദ്ധിമുട്ട് ഉള്ളത് കൊണ്ടല്ല. പക്ഷേ ഞാന്‍ മുഖാന്തരം മറ്റൊരാള്‍ വിഷമിക്കുന്നത് ഇഷ്ടമല്ലാത്തത് കൊണ്ടാണ്. പറയുമ്പോള്‍ പോളിഷ് ചെയ്ത് പറയാന്‍ പറ്റില്ല. എല്ലാം തുറന്ന് പറയും. അതാണ് എന്റെ കുഴപ്പം. ഉള്ളത് ഉള്ള പോലെ പറയുന്നൊരാളാണ് ഞാന്‍. അതൊക്കെ കഴിഞ്ഞൊരു ഏടാണ്. അത് അതിന്റെ വഴിക്ക് പോയി. ഓരോരുത്തരുടെ ജീവിതത്തിലും അങ്ങനെ സംഭവിക്കണം എന്ന് ഉണ്ടാവും.

വെട്ടിത്തുറന്ന് പറയുകയാണെങ്കില്‍ അങ്ങ് എല്ലാം പറയാം. പക്ഷേ അതിപ്പോള്‍ അല്ല, ആ സമയത്തായിരുന്നു വേണ്ടത്. അതൊക്കെ കഴിഞ്ഞു. ആ അധ്യായവും അടഞ്ഞു. പിന്നെ ആ വിഷയത്തെ പറ്റി സംസാരിക്കേണ്ടതില്ലെന്നും സായി കുമാര്‍ പറയുന്നു. ഏറ്റവും സന്തോഷമായി ഇരിക്കുകയാണ് വേണ്ടത്. ആ കാര്യത്തില്‍ നൂറ് ശതമാനവും സന്തോഷത്തിലാണ്. ഞാന്‍ കൊടുക്കുന്നത് മാത്രമോ അതില്‍ പകുതിയോ തിരിച്ച് കിട്ടിയാല്‍ മതി എന്നാണ് ആഗ്രഹിച്ചിട്ടുള്ളത്.

പൂര്‍ണമായും മനസിലാക്കുകയും വിശ്വസിക്കുകയും ചെയ്യുക എന്നുള്ളതാണ് ഏറ്റവും വലിയ കാര്യവും വിജയവുമൊക്കെ. നമ്മള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടതും ഒരു മനുഷ്യന്‍ ചെയ്യേണ്തുമായ കാര്യം ഒരു മനുഷ്യനെ വിശ്വസിക്കുക എന്നതാണ്. ആ വിശ്വാസം തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ വലിയ പ്രശ്‌നമാവും. ഷൂട്ടിങ്ങും മറ്റ് തിരക്കുകളുമൊക്കെ കഴിഞ്ഞ് നമ്മള്‍ സന്തോഷത്തോടെ വരുന്ന സ്ഥലമാണ് വീട്. അവിടെ നമ്മളുദ്ദേശിക്കുന്ന സമാധാനവും സ്വസ്ഥയും ഇല്ലെങ്കില്‍ പിന്നെ നിന്നിട്ട് കാര്യമല്ല. നമ്മളെ കൊണ്ട് അവിടെയാര്‍ക്കും ആവശ്യമില്ലെന്ന് കൂടി മനസിലായാല്‍ പിന്നെയും അവിടെ നില്‍ക്കുന്നത് എനിക്കിഷ്ടമല്ലെന്നും സായി കുമാര്‍ വ്യക്തമാക്കുന്നു.

അതേ സമയം താന്‍ സ്ഥിരമായി നെറ്റിയില്‍ കുറി തൊടുന്നതിന്റെ കാരണവും സായി കുമാര്‍ പറഞ്ഞു.
'ചെറുപ്പം തൊട്ടേയുള്ള ശീലമാണത്. കുൡപ്പിച്ച് നിര്‍ത്തി കഴിഞ്ഞാല്‍ കുങ്കുമവും ഭസ്മവും ഇട്ട് തരും. അത് ഇപ്പോഴും അങ്ങനെ തുടര്‍ന്ന് പോരുന്നാണ്. അതില്ലെങ്കില്‍ എന്തോ കുറവ് പോലെയാണ്. അത് മാനസികമായിട്ടും കൂടെ ഒരാള്‍ ഉള്ളത് പോലെയുള്ള ശക്തിയാണെന്നും നടന്‍ പറയുന്നു. അതേ സമയം സായിചേട്ടന്‍ നിങ്ങള്‍ ഒരു നല്ല നടനാണെന്നും വീണ്ടും സജീവമാകണമെന്നും പറഞ്ഞ് ആരാധകര്‍ എത്തിയിരിക്കുകയാണ്. ഞങ്ങള്‍ക്ക് വീണ്ടും നിങ്ങളെ സ്‌ക്രീനില്‍ കാണണമെന്നാണ് എല്ലാവരും പറയുന്നത്.


Click it and Unblock the Notifications











