ദൃശ്യത്തിലെ വേഷം പ്രതിഫലത്തില്‍ തട്ടി പോയതാണ്, താന്‍ അങ്ങനത്തെ ആളല്ല,ജോലി ചെയ്താല്‍ പൈസ കിട്ടണം

നാടകത്തിലൂടെയാണ് നടന്‍ സായി കുമാര്‍ സിനിമയില്‍ ത്തെുന്നത്. നാടകരംഗത്ത് സജീവമായി നില്‍ക്കുന്ന സമയത്താണ് സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിന്റെ സംവിധാനത്തിലെത്തിയ റാംജി റാവു സ്പീക്കിംഗില്‍ അഭിനയിക്കുന്നത്. ഈ ചിത്രം സൂപ്പര്‍ ഹിറ്റായതോടെ സായി കുമാറിന്റെ സിനിമ ജീവിതവും മാറുകയായിരുന്നു. പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങള്‍ സായി കുമാറിനെ തേടി എത്തുകയായിരുന്നു. രസകരമായ കഥാപത്രത്തിലൂടെയാണ് തുടക്കമെങ്കിലും പിന്നീട് വില്ലന്‍ കഥാപാത്രത്തിലേയ്ക്ക് ചുവട് മാറി. മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും സ്ഥിരം വില്ലനായി മാറിയ താരം പിന്നീട് സഹനായക വേഷങ്ങളിലേയ്ക്ക് ചുവട് മാറുകയായിരുന്നു. ഇപ്പോള്‍ അധികവും പോസിറ്റീവ് കഥാപാത്രങ്ങളിലാണ് നടന്‍ പ്രത്യക്ഷപ്പെടുന്നത്.

ഇപ്പോഴിത പ്രതിഫലത്തിന്റെ പേരില്‍ തനിക്ക് നഷ്ടമായ സിനിമകളെ കുറിച്ച് വെളിപ്പെടുത്തുകയാണ് സായി കുമാര്‍. കാന്‍ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. റെമ്യൂണറേഷന്റെ കാര്യത്തില്‍ താന്‍ ഒരു കോംപ്രമൈസും ചെയ്യാറില്ലെന്നും അതിനാല്‍ തന്നെ പലരും തന്നെ അഹങ്കാരിയായി കണക്കാക്കാറുണ്ടെന്നും സായി കുമാര്‍ കൂട്ടിച്ചേര്‍ത്തു. നടന്റെ വാക്കുകള്‍ വൈറല്‍ ആയിട്ടുണ്ട്.

പ്രതിഫലം

സായികുമാറിന്റെ വാക്കുകളിലൂടെ...'പൈസയുടെ കാര്യത്തില്‍ ഒരു കോംപ്രമേസും ചെയ്യില്ല എന്ന് എന്നെ പറ്റി ആള്‍ക്കാര്‍ പറയാറുണ്ട്. അതുകൊണ്ട് കുറച്ച് നല്ല വേഷങ്ങള്‍ പോയിട്ടുണ്ട്. ദൃശ്യത്തിലെ വേഷം അങ്ങനെ റെമ്യൂണറേഷന്റെ കാര്യം പറഞ്ഞ് പോയതാണ്. ഈ സംവിധായകന്, ഇന്ന പടത്തിന് ഇത്ര രൂപ കിട്ടണം എന്ന് പറയുന്ന ആളല്ല ഞാന്‍.

ജോലി ചെയ്താല്‍ പൈസ കിട്ടണം

പുതിയ ആളായാലും പടം ഓടത്തില്ലെന്ന് തോന്നുവാണേലും എന്റെ കഥാപാത്രം എന്നെകൊണ്ട് ഭംഗിയാക്കാന്‍ നോക്കുന്ന ആളാണ് ഞാന്‍. ജോലി ചെയ്താല്‍ പൈസ കിട്ടണം. അത് ചോദിച്ചു വാങ്ങിക്കുമ്പോള്‍ അയാള്‍ക്ക് അഹങ്കാരമാണെന്നും പൈസ കൂടുതല്‍ ചോദിക്കുമെന്നും പറയും. കൂടുതലാണെങ്കില്‍ വിളിക്കണ്ട. ഇത് അഹങ്കാരത്തില്‍ പറയുന്നതല്ല. അല്ലെങ്കില്‍ അങ്ങനൊരു കഥാപാത്രമായിരിക്കണം. എന്നാല്‍ ചില വേഷങ്ങള്‍ക്കായി റെമ്യൂണറേഷനില്‍ വിട്ടുവീഴ്ച ചെയ്തിട്ടുമുണ്ട്,' സായ് കുമാര്‍ പറഞ്ഞു.

ഹൃദയം കണ്ട അനുഭവc

ഹൃദയം കണ്ട അനുഭവവും താരം ഈ അഭിമുഖത്തില്‍ പറയുന്നുണ്ട്. 'ചിത്രം കണ്ടതിന് ശേഷം പ്രണവിനേയും വിനീതിനേയും കെട്ടിപ്പിടിക്കാന്‍ തോന്നി. വല്ലാത്തൊരു ഫീലാണ് ചിത്രം.'ലാഗ് അടിപ്പിക്കാത്ത ചിത്രമാണ് ഹൃദയം. ചിത്രം കണ്ട് അറിയാതെ എന്റെ കണ്ണുനിറഞ്ഞ് പോയി. എന്താണ് പ്രണവ് തന്ന ഫീല്‍ എന്നൊന്നും എനിക്കറിയില്ല. അവനെ എനിക്ക് കെട്ടിപ്പിടിക്കാന്‍ തോന്നി. ആ ഇന്റര്‍വെല്‍ പോഷനൊക്കെ വല്ലാത്ത വല്ലാത്തൊരു മൊമന്റ് ആയിരുന്നു. വിനീതിനെയും പ്രണവിനെയും ഹഗ് ചെയ്യണം. പ്രണവിന്റെ ചില കണ്ണുകളുടെ എക്‌സ്പ്രഷനുകള്‍ ഉണ്ടല്ലോ, ലാല്‍ സാര്‍ തന്നെയാണ് കേട്ടോ. കടപ്പുറത്ത് വച്ച് പോരുന്നോ എന്റെ കൂടെ എന്ന ഡയലോഗോക്കെ ചോദിക്കുന്നത് വല്ലത്തൊരു ഫീലാണ്. ജിത്തുവിന്റെ പടത്തില്‍ കണ്ട അപ്പുവെ അല്ലാന്ന് തോന്നിപ്പോയി', സായി കുമാര്‍ പറഞ്ഞു.

Recommended Video

അമ്പോ പൊളി, ഭീഷ്മപർവം കണ്ട് സന്തോഷ വർക്കിയുടെ പ്രതികരണം
 സിനിമകള്‍

മോഹന്‍ലാല്‍ ചിത്രമായ ആറാട്ടാണ് ഏറ്റവും ഒടുവിലായി പുറത്ത് വന്ന സായി കുമാര്‍ ചിത്രം. മമ്മൂട്ടി ചിത്രമായ സിബിഐ 5ല്‍ ആണ് ഇപ്പോള്‍ അഭിനയിക്കുന്നത്. സേതുരാമയ്യര്‍ സി.ബി.ഐയില്‍ അവതരിപ്പിച്ച സത്യദാസ് എന്ന കഥാപാത്രത്തെ തന്നെയാണ് അഞ്ചാംഭാഗത്തിലും അവതരിപ്പിക്കുന്നത്. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. സിബിഐ സീരീസിലെ അവസാന ചിത്രമാണെന്നും വാത്തകള്‍ പ്രചരിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X