അഡ്വാൻസ് തന്നുള്ള ചതി, അവസരങ്ങൾ ഇല്ലാതാക്കിയവർ; സന്തോഷമായോ എന്ന് ചോദിച്ചു: സായ് കുമാർ

ഒരു കാലത്ത് മലയാള സിനിമാ രം​ഗത്ത് തിരക്കുള്ള നടനായിരുന്നു സായ് കുമാർ. നിരവധി വില്ലൻ വേഷങ്ങളും നായകന് ഒപ്പത്തിനൊപ്പം നിൽക്കുന്ന സഹനായക വേഷങ്ങളും സായ് കുമാർ ചെയ്തിട്ടുണ്ട്. നായകനായാണ് സായ് കുമാർ കരിയർ തുടങ്ങുന്നത്. ആദ്യ സിനിമ റാംജി റാവു സ്പീക്കിം​ഗ് സൂപ്പർ​ഹിറ്റ്. എന്നാൽ നായക നിരയിൽ സായ് കുമാർ തുടർന്നില്ല. ഇതേക്കുറിച്ച് സംസാരിക്കുകയാണ് സായ് കുമാറിപ്പോൾ. തന്റെ അവസരങ്ങൾ തട്ടിയെടുക്കാൻ ചിലർ ശ്രമിച്ചിട്ടുണ്ടെന്ന് സായ് കുമാർ പറയുന്നു. സിനിമാതെക്കിന് നൽതിയ അഭിമുഖത്തിലാണ് പ്രതികരണം.

ഞാൻ ആരുടെ അടുത്തും ജാഡ കാണിക്കാറില്ല. ഇങ്ങോട്ട് ജാഡ കാണിച്ചാൽ ഞാൻ മെെൻഡ് ചെയ്യാറുമില്ല. പുതുതായി വരുന്ന അസോസിയേറ്റ് ഡയരക്ടേർസ് ഡേറ്റ് ചോദിക്കുമ്പോൾ ‍ഞാൻ കൊടുത്ത് പോകും. അങ്ങനെ ചെയ്തത് തെറ്റായി. വ്യക്തി ബന്ധത്തേക്കാൾ കൂടുതൽ ഈ വക കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പ്രശ്നമാണെന്ന് മനസിലായി. എന്റെ വ്യക്തി ജീവിതത്തിൽ തന്നെ ഞാൻ നായകനാകുന്നത് ബുദ്ധിമുട്ടായി തുടങ്ങി. ഇതിന് പുറമെ ചിലരുടെ ചതിയും തനിക്കെതിരെ നടന്നെന്ന് സായ് കുമാർ പറയുന്നു.

Sai Kumar

എനിക്ക് അക്കാലത്ത് ഒരുപാട് അഡ്വാൻസ് കിട്ടി. പ്രമുഖ സംവിധായകരുടെ സിനിമകൾ എന്ന് പറഞ്ഞിട്ടാണ് എനിക്ക് പലരും അഡ്വാൻസ് തന്നത്. ഈ സമയത്ത് സത്യൻ അന്തിക്കാ‌ടോ സിബി മലയിലോ എന്നെ വിളിച്ചാൽ അവ ചെയ്യാനാകില്ല. അഡ്വാൻസ് തന്നെ സിനിമകൾ നടക്കുകയുമില്ല. അതായിരുന്നു പ്ലാൻ. ആരാണെന്ന് പറയാൻ പറ്റില്ല. ആ കാലഘട്ടത്തിൽ സമാനമായി നമ്മുടെ കൂടെ നിന്നിട്ടുള്ള പലരുമാകാം.

ചതിയാണെന്ന് മനസിലായപ്പോൾ ഇപ്പോൾ ഹാപ്പിയല്ലേ എന്ന് ഞാൻ ചോദിച്ചു. കമലിന്റെ സിനിമകളിൽ ഞാൻ വില്ലൻ വേഷം ചെയ്യുകയും അവർ നായക വേഷം ചെയ്യുകയും ചെയ്തപ്പോൾ ഹാപ്പിയല്ലേ എന്ന് അവരോട് തന്നെ ചോദിച്ചിട്ടുണ്ടെന്നും സായ് കുമാർ പറയുന്നു. കമലിനോടാണ് എനിക്കൊരു വില്ലൻ വേഷം ചെയ്താൽ കൊള്ളാമെന്നുണ്ടെന്ന് ആദ്യം പറയുന്നതെന്നും സായ് കുമാർ ഓർത്തു.

Sai Kumar

വില്ലൻ വേഷങ്ങൾ ചെയ്ത ശേഷം തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. മത്സരമുണ്ടായാലും എനിക്ക് വലിയ പ്രശ്നമില്ല. കുറച്ച് അഹങ്കാരത്തോടെയും തന്റേടത്തോ‌ടെയും പറയും. അതിലെനിക്ക് പേടിയൊന്നുമില്ല. എന്റെ ജോലിയിൽ എനിക്കത് വിഷയമേയല്ല. എന്റെ ജോലി എന്നാൽ കഴിയും വിധം കൃത്യമായി ചെയ്യുക എന്നതാണെന്നും സായ് കുമാർ വ്യക്തമാക്കി.

സിനിമാ രം​ഗത്ത് തനിക്ക് സുഹൃത്തുക്കളില്ലെന്നും സായ് കുമാർ പറയുന്നു. ഇടയ്ക്ക് വല്ലപ്പോഴും സംസാരിക്കുന്നത് സിദ്ദിഖാണ്. സിനിമയിൽ സുഹൃത്തുക്കൾക്ക് വലിയ പ്രാധാന്യമില്ല. സിനിമയിൽ സൗഹൃദത്തിന് വലിയ സ്ഥാനം ഇല്ല. നമ്മളെ ആവശ്യമുണ്ടെങ്കിലേ സൗഹൃദമുള്ളൂ. ആവശ്യമില്ലെങ്കിൽ എത്ര വലിയ ആർട്ടിസ്റ്റാണെങ്കിലും അങ്ങനെയാണ്. ഇപ്പോൾ നമ്മളെ ആവശ്യമാണെങ്കിൽ ചുറ്റിലും പത്തെണ്ണം കാണും.

ചേട്ടാ, അനിയാ, മക്കളേ എന്നൊക്കെ വിളിച്ച്. നമ്മളെക്കൊണ്ട് വലിയ ആവശ്യമില്ലെന്ന് തോന്നിക്കഴിഞ്ഞാൽ ആവശ്യമുള്ളവരുടെ കൂടെ പോകുമെന്നും സായ് കുമാർ വ്യക്തമാക്കി. സിനിമയിൽ സൗഹൃദങ്ങളുള്ളവരുണ്ടെന്നും നടൻ പറയുന്നു. മിക്കവാറും ഞായറാഴ്ചകളിൽ ഒരുമിച്ച് കാണുന്നവരുണ്ട്. ബർത്ത്ഡ‍േയ്ക്ക് ഒന്നിക്കുന്നവരുണ്ട്. പലരും നമ്മളെ വിളിക്കാറില്ല. ഞങ്ങളെ അങ്ങനെയുള്ള സദസിൽ കണ്ടിട്ടില്ലാത്ത് കൊണ്ടായിരിക്കാമെന്നും സായ് കുമാർ പറയുന്നു.

More from Filmibeat

Read more about: sai kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X