സായ്കുമാറിന്‍റെ മകള്‍ തലയയുര്‍ത്തി നില്‍ക്കുന്ന ദിവസങ്ങള്‍, പ്രസന്നയ്ക്ക് ആശംസയുമായി സുഹൃത്ത്, കുറിപ്പ് വൈറല്‍
വില്ലത്തരത്തിലൂടെയും സ്വഭാവിക കഥാപാത്രങ്ങളിലൂടെയും പ്രേക്ഷക ഹൃദയത്തില്‍ ഇടംനേടിയ നടനാണ് സായ്കുമാര്‍. അച്ഛന് പിന്നാലെയായാണ് മകനും അഭിനയ രംഗത്തേക്കെത്തിയത്. അപ്പൂപ്പന്റേയും അച്ഛന്റേയും പാത പിന്തുടര്‍ന്നാണ് വൈഷ്ണവിയും അഭിനയ രംഗത്തേക്ക് എത്തിയത്. സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന കൈയ്യെത്തും ദൂരത്ത് എന്ന പരമ്പരയിലൂടെയാണ് വൈഷ്ണവി സായ്കുമാര്‍ അഭിനയത്തിന് തുടക്കമിട്ടിട്ടുള്ളത്. താരപുത്രിയുടെ വരവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു.
മികച്ച പിന്തുണയായിരുന്നു ആരാധകര്‍ താരപുത്രിക്ക് നല്‍കിയത്. അഭിനയ പാരമ്പര്യമുണ്ടെങ്കിലും നടിയാവണമെന്ന് ആഗ്രഹിച്ചിരുന്നില്ലെന്നായിരുന്നു നേരത്തെ വൈഷ്ണവി പറഞ്ഞത്. ഭര്‍ത്താവ് സുജിത്ത് കുമാര്‍ കാരണമാണ് ജീവിതത്തില്‍ ഈ വഴിത്തിരിവ് സംഭവിച്ചതെന്നും താരപുത്രി പറഞ്ഞിരുന്നു. ആദ്യമായി അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങളെക്കുറിച്ചും വൈഷ്ണവി പറഞ്ഞിരുന്നു. വൈഷ്ണവിയുടെ അമ്മ പ്രസന്നയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ഇത്തവണത്തെ പിറന്നാളിന്‍രെ പ്രത്യേകതയെക്കുറിച്ച് പറഞ്ഞായിരുന്നു സുഹൃത്തായ സീമ സജി പ്രസന്നയ്ക്ക് ആശംസ നേര്‍ന്നത്. ഇവരുടെ കുറിപ്പ് വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

പ്രസന്നയുമായുള്ള സൗഹൃദം
പതിനേഴു വർഷങ്ങൾക്കു മുൻപ്, സായികുമാർ എന്ന നടന്റെ കൊല്ലത്തെ വൈഷ്ണവം എന്ന വീട്ടിലെ ലാൻഡ് ഫോണിലേക്കു എങ്ങനെയോ പോയ വിളിയിൽ തുടങ്ങിയ ബന്ധം ആണ്. വർഷങ്ങൾ ക്കിപ്പുറം പ്രസന്ന എന്നത് എന്റെ ജീവിതത്തിന്റെ തന്നെ ഒരു ഭാഗം ആണെന്ന് പറഞ്ഞാണ് സീമ സജിയുടെ കുറിപ്പ് തുടങ്ങുന്നത്. നിരവധി പേരാണ് കുറിപ്പിന് കീഴില്‍ കമന്‍റുകളുമായെത്തിയിട്ടുള്ളത്.

കൂടപ്പിറപ്പായൊരാള്‍
ഏത് സന്തോഷത്തിലും സങ്കടത്തിലും ചേച്ചി എനിക്കൊപ്പം ഉണ്ട്. ഞാൻ ചേച്ചിക്കൊപ്പവും. എന്റെ വാശിയും ദേഷ്യവും ഒക്കെ മറ്റൊരാളെക്കാളും കൂടുതൽ അറിയുക ചേച്ചിക്കാവും. കൂടെപിറക്കാതെ കൂടപ്പിറയൊരാൾ. എപ്പോഴും ഞാൻ ചേച്ചിയോട് പറയും പോലെ ഞാൻ മരിച്ചിട്ടേ ചേച്ചി മരിക്കാവൂ. എന്റെ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും. കേഴ്‌വിക്കാരിയായി അങ്ങേ തലക്കൽ ചേച്ചി ഇല്ലാത്ത ഒരു നിമിഷം എനിക്ക് ആലോചിക്കുക പോലും വയ്യാ.

വച്ചുമ്മയുടെ അഭിനയം
ഈ പിറന്നാൾ മറ്റൊരു തരത്തിലും സന്തോഷത്തിന്‍റെ ദിനങ്ങളിലാണ് വച്ചുമ്മ അവളുടെ അച്ഛന്റെയും അപ്പൂപ്പന്റെയും ഒക്കെ പാത പിന്തുടർന്ന് അഭിനയ രംഗത്തേക്ക് എത്തി എന്നുള്ളത്. അവളെ താഴ്ത്തിയവരുടെ മുൻപിൽ നമ്മുടെ വച്ചുമ്മ തലയുയർത്തി നിൽക്കുന്ന ദിവസങ്ങൾ. തകർത്തിട്ടും, തളരാതെ, കരയാതെ, ആരെയും ദ്രോഹിക്കാതെ, പറഞ്ഞതിനെയും, വേദനിപ്പിച്ചതിനെയുമൊക്കെ ഒരു പുഞ്ചിരി കൊണ്ട് നേരിട്ടത് പോലെ ഇനിയുമുള്ള കാലങ്ങളും ആ മുഖത്തെ സന്തോഷവും ചിരിയും മായാതെ ഇരിക്കട്ടെ, പിറന്നാൾ ഉമ്മകളെന്നുമായിരുന്നു സീമ സജി കുറിച്ചത്
Recommended Video

അഭിനയത്തിലേക്ക്
അഭിനേത്രിയാവണമെന്ന് ആഗ്രഹിച്ചിരുന്നില്ലെങ്കിലും കിട്ടിയ വേഷത്തോട് ആത്മാര്‍ത്ഥത പുലര്‍ത്തുമെന്ന് വൈഷ്ണവി സായ് പറഞ്ഞിരുന്നു. കുഞ്ഞായിരുന്നപ്പോള്‍ ഏഴുവര്‍ണ്ണങ്ങള്‍ എന്നൊരു ടെലിഫിലിമില്‍ അഭിനയിച്ചിരുന്നു. അന്ന് അച്ഛന്‍ കൂടെയുണ്ടായിരുന്നതിനാല്‍ പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. സീരിയലിലേക്കുള്ള വരവില്‍ ആദ്യം ആശങ്കയുണ്ടായിരുന്നുവെങ്കിലും എല്ലാവരും നന്നായി പിന്തുണച്ചതോടെ അത് മാറി. അച്ഛനും മുത്തച്ഛനുമാണ് പ്രായക്കൂടുതലുള്ള കഥാപാത്രത്തെ സ്വീകരിക്കാന്‍ പ്രചോദനമേകിയതെന്നും താരം പറയുന്നു.


Click it and Unblock the Notifications











