മാസ്സാവാന്‍ ഡയലോഗൊന്നും ആവശ്യമില്ലെന്ന് തെളിയിച്ച് സായ് പല്ലവി! കിതക്കാതെ അതിരന്‍ കുതിക്കുന്നു!

നീണ്ട നാളത്തെ ഇടവേള അവസാനിപ്പിച്ചാണ് സായ് പല്ലവി വീണ്ടും മലയാളത്തിലേക്ക് എത്തിയത്. ഫഹദ് ഫാസിലിനൊപ്പമുള്ള വരവിന് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അധികം ഡയലോഗുകളില്ലാതിരുന്നിട്ട് പോലും ഗംഭീര പ്രകടനമായിരുന്നു താരം പുറത്തെടുത്തത്. ലൂസിഫര്‍, മധുരരാജ തരംഗത്തിനിടയിലും ഗംഭീര സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ സിനിമ സ്വീകരിക്കുമ്പോളും ഡയലോഗിനെക്കുറിച്ചോര്‍ത്തായിരുന്നു താന്‍ ആശങ്കപ്പെട്ടിരുന്നതെന്ന് താരം പറയുന്നു. സ്വകാര്യ റേഡിയോ സ്‌റ്റേഷന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

ഭാഷയറിയാതെയുള്ള ഡബ്ബിംഗില്‍ താന്‍ പെട്ടുപോയിരുന്നുവെന്നും കൃത്യമായി അറിയാതെ വരുമ്പോള്‍ ഡബ്ബിംഗ് ബുദ്ധിമുട്ടേറുമെന്നും നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു. കലിയില്‍ സംഭവിച്ചത് അതായിരുന്നു. വിവേക് സിനിമയെക്കുറിച്ച് വിശദീകരിച്ചപ്പോള്‍ത്തന്നെ ഡയലോഗിനെക്കുറിച്ചായിരുന്നു താന്‍ ചോദിച്ചതെന്ന് താരം പറയുന്നു. അധികം ഡയലോഗില്ലെന്ന് മനസ്സിലാക്കിയതോടെയാണ് പുതിയ വെല്ലുവിളി ഏറ്റെടുത്തത്. ആ വെല്ലുവിളി താരം കൃത്യമായി നിറവേറ്റിയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

sai pallavi

അധികം ഡയലോഗുകളില്ലാതെയും മാസ്സ് കാണിക്കാനാവുമെന്ന് തെളിയിച്ച സായ് പല്ലവിയുടെ ബ്ര്യല്യന്‍സിന് കൈയ്യടിയുമായി ആരാധകരും എത്തിയിരുന്നു. എല്ലാ തരത്തിലുള്ള പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന സിനിമ തന്നെയാണ് ഇതെന്നായിരുന്നു ആരാധകരും പറഞ്ഞത്. രണ്‍ജി പണിക്കരും ഫഹദും മികച്ച പ്രകടനം തന്നെയായിരുന്നു പുറത്തെടുത്തത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X