സായ് പല്ലവിക്കൊപ്പം അനുപമയും, മലരും മേരിയും വീണ്ടും ഒരുമിച്ചു, ചിത്രം വൈറലാവുന്നു
കേരളക്കര ഒന്നടങ്കം ഏറ്റെടുത്ത സിനിമകളിലൊന്നായിരുന്നു പ്രേമം. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെയായിരുന്നു സായ് പല്ലവിയും അനുപമ പരമേശ്വരനും മഡോണ സെബാസ്റ്റിയനും അരങ്ങേറിയത്. മേരിയേയും മലരിനേയും സെലിനേയും ഇന്നും പ്രേക്ഷകര്‍ മറന്നിട്ടില്ല. പ്രേമമെന്ന സിനിമയിലൂടെ ഇവരുടെ കരിയര്‍ തന്നെ മാറി മറിയുകയായിരുന്നു. തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ സ്വന്തം താരങ്ങളായി മാറുകയായിരുന്നു. അരങ്ങേറ്റം മലയാളത്തിലൂടെയായിരുന്നുവെങ്കിലും അന്യഭാഷാ പ്രേക്ഷകരും ഇവരെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സായ് പല്ലവിയും അനുപമയും. ഇവരുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുമുണ്ട്. ഞങ്ങളെക്കുറിച്ചോര്‍ക്കാറുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്നുള്ള മറുപടിയുമായാണ് ശബരീഷ് വര്‍മ്മ എത്തിയത്. ഇതിനകം തന്നെ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
ആരെങ്കിലും മലരിനേയും മേരിയേയും ഓർമിക്കുന്നുണ്ടോ? നിന്നെ സ്നേഹിക്കുന്നു. എപ്പോഴും സ്നേഹിക്കും. ഫാനുമാണ് എന്ന് പറഞ്ഞുകൊണ്ടാണ് അനുപമ പരമേശ്വരന്‍ ചിത്രം പോസ്റ്റ് ചെയ്തത്. ഞാനും നിന്നെ സ്നേഹിക്കുന്നു എന്നായിരുന്നു അനുപമയോട് സായി പല്ലവി പറഞ്ഞത് . ഹാപ്പി മോണിങ് ഹാപ്പി സൺഡേ എന്ന ഹാഷ്ടാഗിലാണ് ചിത്രം പങ്കുവെച്ചത്.

ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറിനിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു അനുപമയും സായ് പല്ലവിയും നടത്തിയത്. അഭിനയത്തിന് പുറമെ സംവിധാന സഹായിയായും പ്രവര്‍ത്തിക്കാനുള്ള അവസരവും അനുപമയ്ക്ക് ലഭിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാനായിരുന്നു ഇത്തരത്തിലൊരു കാര്യത്തെക്കുറിച്ച് ചോദിച്ചതെന്നും അത് സ്വീകരിക്കുകയായിരുന്നുവെന്നുമായിരുന്നു താരം പറഞ്ഞത്. ഏറെ ആസ്വദിച്ചാണ് താന്‍ ആ ജോലി ചെയ്തതെന്നും അനുപമ പറഞ്ഞിരുന്നു.
എംബിബിഎസ് പഠനത്തിനിടയിലായിരുന്നു സായ് പല്ലവി സിനിമയില്‍ അഭിനയിച്ചത്. മികച്ച അവസരങ്ങള്‍ തേടിയെത്തിയതോടെ നടിയുടെ താരമൂല്യവും വര്‍ധിക്കുകയായിരുന്നു. അതിരനിലൂടെയായിരുന്നു നടി മലയാളത്തിലേക്ക് തിരിച്ചെത്തിയത്. എല്ലാതരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമായിരിക്കുമെന്നും സായ് പല്ലവി തെളിയിച്ചിരുന്നു.


Click it and Unblock the Notifications











