സായി പല്ലവി തെന്നിന്ത്യന്‍ താരറാണി തന്നെ! 27-ാം ജന്മദിനം ആഘോഷിച്ച് നടി, ആശംസ പ്രവാഹമാണ്!
നിവിന്‍ പോളിയുടെ നായികയായി പ്രേമത്തിലൂടെ വെള്ളിത്തിരയിലെത്തിയ സായി പല്ലവി ഇന്ന് തെന്നിന്ത്യന്‍ സിനിമാലോകത്തെ മുന്‍നിര നായികമാരില്‍ ഒരാളാണ്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് എന്നീ ഭാഷ ചിത്രങ്ങളിലും സായി അഭിനയിച്ച് ഹിറ്റാക്കി കൊണ്ടിരിക്കുകയാണ്. നൃത്തം, അഭിനയം, നിലപാട് എന്നിങ്ങനെ മറ്റുള്ള നടിമാരില്‍ നിന്നും സായി പല്ലവിയെ വേറിട്ട് നിര്‍ത്തുന്ന ഒരുപാട് ഘടകങ്ങളുണ്ട്. സിനിമയില്‍ നിന്നും വലിയ ഉയരങ്ങള്‍ കീഴടക്കി കൊണ്ടിരിക്കുന്ന നടിയ്ക്ക് ഇന്ന് പിറന്നാളാണ്. സായി പല്ലവിയുടെ 27-ാം ജന്മദിനമാണിന്ന്. സോഷ്യല്‍ മീഡിയ നിറയെ സായിയ്ക്കുള്ള ആശംസകളാണ്.

മലര്‍ മിസ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് എത്തിയ സായി പിന്നീട് സിനിമകളിലെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. ധാംധൂം എന്ന തമിഴ് ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ച് തുടങ്ങിയ സായി ലോഹിതദാസ് സംവിധാനം ചെയ്ത് തമിഴില്‍ നിര്‍മ്മിച്ച കസ്തൂരിമാന്‍ എന്ന ചിത്രത്തിലായിരുന്നു ആദ്യമായി അഭിയനിച്ചത്. സിനിമ അഭിനയത്തിനൊപ്പം സായി പല്ലവിയുടെ നൃത്തത്തിനാണ് വമ്പന്‍ പ്രചാരം ലഭിക്കുന്നത്.
ധനുഷിനൊപ്പം അഭിനയിച്ച മാരി 2 എന്ന ചിത്രത്തിലെ പാട്ട് തെന്നിന്ത്യന്‍ സിനിമാലോകത്തെ സകല റെക്കോര്‍ഡുകളും തിരുത്തി കുറിച്ചിരുന്നു. സിനിമയും കഥാപാത്രങ്ങളും തിരഞ്ഞെടുക്കുന്നതില്‍ വലിയ നിബന്ധനകളുള്ള നടിയാണ് സായി. ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് വീണ്ടും അഭിനയിക്കാന്‍ എത്തിയിരുന്നു. ദുല്‍ഖറിന്റെ കലി എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലിനൊപ്പം അഭിനയിച്ച അതിരന്‍ ആണ് സായി പല്ലവിയുടേതായി റിലീസിനെത്തിയത്. ഇത്തവണത്തെ വിഷു, ഈസ്റ്റര്‍ ആഘോഷങ്ങള്‍ ലക്ഷ്യമാക്കി റിലീസ് ചെയ്ത സിനിമയ്ക്ക നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോഴും മോശമില്ലാത്ത രീതിയില്‍ അതിരന്‍ പ്രദര്‍ശനം തുടരുകയാണ്.


Click it and Unblock the Notifications











