For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റീടേക്കിനായി കരഞ്ഞ സായ് പല്ലവി! എന്‍ജികെയെക്കുറിച്ചുള്ള സംവിധായകന്റെ വാക്കുകള്‍ വൈറലാവുന്നു!

  |

  പ്രേമത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച അഭിനേത്രികളിലൊരാളാണ് സായ് പല്ലവി. നീണ്ട മുടിയും മുഖക്കുരുവുമൊക്കെയായെത്തിയ താരത്തിന് മികച്ച പിന്തുണയായിരുന്നു തുടക്കത്തിലേ ലഭിച്ചത്. മലര്‍ മിസ്സായെത്തിയ താരത്തിന് ഗംഭീര സ്വീകരണം ലഭിച്ചതോടെ നിരവധി മികച്ച അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്. മെഡിക്കല്‍ ബിരുദത്തിനിടയിലെ വെക്കേഷനിടയിലായിരുന്നു സായ് സിനിമയിലേക്കെത്തിയത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമൊക്കെ തിളങ്ങുകയായിരുന്നു ഈ താരം. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ക്കായാണ് തന്‍രെ കാത്തിരിപ്പെന്ന് താരം പറഞ്ഞിരുന്നു. ഫഹദ് ഫാസില്‍ ചിത്രമായ അതിരന് പിന്നാലെ അടുത്ത സിനിമയായ എന്‍ജികെ റിലീസിന് തയ്യാറെടുക്കുകയാണ്.

  കഥാപാത്രത്തോട് പരമാവധി നീതി പുലര്‍ത്തിയാണ് സായ് പല്ലവി മുന്നേറുന്നത്. മേക്കപ്പിന്റെ കാര്യത്തിലും വസ്ത്രധാരണത്തിലുമൊക്കെ കൃത്യമായ നിലപാടുണ്ട് താരത്തിന്. അടുത്തിടെ ഒരു പരസ്യ ചിത്രത്തിലെ അവസരം വേണ്ടെന്ന് വെച്ച സംഭവം വന്‍ചര്‍ച്ചയായി മാറിയിരുന്നു. സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് താരം മുന്നേറുന്നത്. മലയാളത്തിലും തമിഴിലുമായി ഒരേ സമയം നിറഞ്ഞുനില്‍ക്കുകയാണ് ഈ താരം. അതിരന് പിന്നാലെയായാണ് എന്‍ജികെയുടെ ട്രെയിലറെത്തിയത്. ശെല്‍വരാഘവനാണ് ചിത്രമൊരുക്കിയത്. സിനിമയ്ക്കിടയിലെ രസകരമായ സംഭവത്തെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. അതേക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

   സായ് പല്ലവിയുടെ പ്രകടനം

  സായ് പല്ലവിയുടെ പ്രകടനം

  മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള പ്രകടനവുമായിത്തന്നെയാണ് താരത്തിന്റെ കുതിപ്പ്. എല്ലാതരം കഥാപാത്രത്തേയും വിശ്വസിച്ച് തന്നെ ഏല്‍പ്പിക്കാമെന്ന് താരം നേരത്തെ തെളിയിച്ചതാണ്. നായകനൊപ്പം മികച്ച കെമിസ്ട്രി പുറത്തെടുക്കുന്ന കാര്യത്തിലും ഏറെ മുന്നിലാണ് താരം. അഭിനയത്തിനമപ്പുറത്ത് നല്ലൊരു നര്‍ത്തകി കൂടിയാണ് താനെന്നും സായ് തെളിയിച്ചിരുന്നു. മലയാളത്തില്‍ തനിക്ക് മികച്ചതെന്ന് തോന്നിയ നര്‍ത്തകന്‍ ദുല്‍ഖര്‍ സല്‍മാനാണെന്നായിരുന്നു താരം പറഞ്ഞത്. സിനിമയിലെത്തുന്നതിന് മുന്‍പ് ഡാന്‍സ് റിയാലിറ്റി ഷോയിലും സായ് മാറ്റുരച്ചിരുന്നു.

  സംവിധായകന്റെ പ്രതീക്ഷ

  സംവിധായകന്റെ പ്രതീക്ഷ

  സംവിധായകന്‍രെ പ്രതീക്ഷ നിലനിര്‍ത്തുന്ന തരത്തിലായിരിക്കണം അഭിനേതാവ്. പല താരങ്ങളും സംവിധായകന്റെ നടനും നടിയുമാവുന്നത് ഇങ്ങനെയാണ്. സംവിധായകന്റെ പ്രതീക്ഷയ്‌ക്കൊത്തെ ഉയരുകയെന്ന വെല്ലുവിളിയാണ് അഭിനേതാക്കളെ കാത്തിരിക്കുന്നത്. അത്തരത്തില്‍ സംവിധായകന്‍ പറയുന്നതിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് സായ്. ഓരോ സീന്‍ കഴിയുമ്പോഴും സംവിധായകനുമായി താരം സംസാരിക്കാറുണ്ട്. അദ്ദേഹത്തിന്റെ തൃപ്തിയെക്കുറിച്ച് ചോദിക്കാറുമുണ്ട്.

   റീടേക്കിനായി തയ്യാറാണ്

  റീടേക്കിനായി തയ്യാറാണ്

  സംവിധായകന്റെ പ്രതീക്ഷയ്‌ക്കൊത്ത് തനിക്ക് ഉയരാന്‍ കഴിഞ്ഞില്ലെന്ന് മനസ്സിലാക്കിയാല്‍ റീടേക്കിനായി തയ്യാറാവാറുണ്ട് ഈ താരമെന്ന് ശെല്‍വരാഘവന്‍ പറയുന്നു. എന്‍ജികെ ട്രെയിലര്‍ ലോഞ്ചിനിടയിലായിരുന്നു അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. സംവിധായകന്റെ നിര്‍ദേശത്തിന് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും റീടേക്കിനായി ചിലപ്പോള്‍ വാശിപിടിക്കാറുണ്ട് താരമെന്നും അദ്ദേഹം പറയുന്നു. മറ്റ് താരങ്ങള്‍ക്കും മാതൃകയാക്കാവുന്ന സ്വഭാവമാണിതെന്നാണ് ആരാധകര്‍ പറയുന്നത്.

  അഭിനയത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്

  അഭിനയത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്

  അഭിനേതാവെന്ന നിലയില്‍ തന്റെ പരമാവധി പ്രകടനമാണ് സായ് പല്ലവി ഓരോ സിനിമയ്ക്കുമായി പുറത്തെടുക്കാറുള്ളത്. സിനിമയെ ഗൗരവകരമായി സമീപിച്ച് തുടങ്ങിയതോടെ താരത്തിന്റെ നിലപാടുകളും മാറുകയായിരുന്നു. ചെയ്യാന്‍ പറ്റാത്ത കാര്യങ്ങളെക്കുറിച്ച് സിനിമ സ്വീകരിക്കുമ്പോള്‍ത്തന്നെ താരം തുറന്ന് പറയാറുമുണ്ട്.

  അതിരന്‍ മുന്നേറുന്നു

  അതിരന്‍ മുന്നേറുന്നു

  നീണ്ട നാളത്തെ ഇടവേള അവസാനിപ്പിച്ചാണ് സായ് അതിരനിലൂടെ മലയാളത്തിലേക്കെത്തിയത്. ഡയലോഗുകളുടെ കാര്യത്തിലെ പ്രയാസത്തെക്കുറിച്ചോര്‍ത്തായിരുന്നു താന്‍ ആശങ്കപ്പെട്ടിരുന്നതെന്നും എന്നാല്‍ ആ സിനിമയില്‍ ആ ബുദ്ധിമുട്ടില്ലെന്ന് മനസ്സിലായതോടെ സന്തോഷമായിരുന്നുവെന്നും താരം പറയുന്നു. ഡയലോഗില്ലാതെയും മാസ്സ് കാണിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് താരമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഗംഭീര സ്വീകരണവുമായി കുതിക്കുകയാണ് ചിത്രം.

  English summary
  Sai Pallavi Cried Profusely During The Shoot of NGK
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X